Airtel 5 Rs Plan: 84 ദിവസം! Unlimited കോളിങ്, SMS, AI പ്രോ കിട്ടും, കുറേ നാളത്തേക്ക് റീചാർജ് ടെൻഷൻ വേണ്ട

HIGHLIGHTS

5 രൂപ ദിവസക്കണക്കിന് ഈടാക്കുന്ന പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്

84 ദിവസത്തെ വാലിഡിറ്റിയുടെ എയർടെൽ പ്രീ-പെയ്ഡ് പാക്കേജാണിത്

ശരിക്കും BSNL പ്ലാനിനെ കടത്തിവെട്ടുന്ന ഓഫറാണിത്

Airtel 5 Rs Plan: 84 ദിവസം! Unlimited കോളിങ്, SMS, AI പ്രോ കിട്ടും, കുറേ നാളത്തേക്ക് റീചാർജ് ടെൻഷൻ വേണ്ട

Bharti Airtel വരിക്കാർക്ക് ഇണങ്ങിയ ഒരു പെർഫെക്റ്റ് റീചാർജ് പ്ലാൻ പറഞ്ഞുതരാം. ഒരു മാസ പ്ലാനിന് പോലും മിനിമം 300 രൂപയാകുമല്ലോ എന്ന് ആശങ്കപ്പെടുന്നവർ പലപ്പോഴും ശ്രദ്ധിക്കാതെ പോയ പാക്കേജാണിത്. ഈ പ്ലാനിൽ നിങ്ങൾക്ക് Unlimited കോളിങ്ങും, ആവശ്യത്തിന് ഡാറ്റ, എസ്എംഎസ് ഓഫറുകളും ലഭിക്കുന്നതാണ്. ഒരു മാസമല്ല, 3 മാസത്തിന് അടുത്താണ് വാലിഡിറ്റി. വളരെ തുച്ഛ വിലയിൽ റീചാർജ് ചെയ്യാവുന്ന പാക്കേജ് പരിചയപ്പെടാം.

Digit.in Survey
✅ Thank you for completing the survey!

Bharti Airtel 5 Rs Plan: വിശദമായി

5 രൂപയ്ക്ക് എയർടെൽ പ്ലാൻ തരുന്നുണ്ടോ എന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. 5 രൂപ ദിവസക്കണക്കിന് ഈടാക്കുന്ന പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. 84 ദിവസത്തെ വാലിഡിറ്റിയുടെ എയർടെൽ പ്രീ-പെയ്ഡ് പാക്കേജാണിത്. ഇതിന് 500 രൂപയിലും താഴെയാണ് വില.

പ്രതിദിനം 5.5 രൂപ മാത്രം ചെലവാക്കിയാൽ മതിയെന്ന് സാരം. ശരിക്കും BSNL പ്ലാനിനെ കടത്തിവെട്ടുന്ന ഓഫറാണിത്. ഫാസ്റ്റ് കണക്റ്റിവിറ്റിയും, പെർപ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷനും എയർടെലിന്റെ മാത്രം മേന്മകളാണ്.

airtel cheapest plan

Airtel 84 Days Plan: വിലയും ആനുകൂല്യങ്ങളും

കോളിങ്ങിനും എസ്എംഎസ്സിനും മുൻഗണന നൽകുന്ന പ്രീ-പെയ്ഡ് പാക്കജാണിത്. ഇതിൽ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ ചെയ്യാം. അതും ലോക്കൽ, STD, റോമിംഗ് ഔട്ട്ഗോയിങ്, ഇൻകമിങ് കോളുകൾ ചെയ്യാനുള്ള സൌകര്യമുണ്ട്. 4 ദിവസത്തേക്ക് മൊത്തം 900 SMS സേവനങ്ങളും പ്രയോജനപ്പെടുത്താം.

84 ദിവസത്തെ നീണ്ട കാലാവധിയാണ് പ്ലാനിന്റെ മേന്മ. എന്നാൽ ഇതിൽ ഡാറ്റ പരിമിതമായതിനാൽ, ഇന്റർനെറ്റ് ബൾക്കായി ഉപയോഗിക്കുന്നവർക്ക് അഭികാമ്യമാകണമെന്നില്ല. മൊത്തം കാലാവധിയിലേക്ക് എയർടെൽ അനുവദിച്ചിട്ടുള്ളത് 6 GB ഡാറ്റയാണ്. എന്നാലിത് ദിവസേനയുള്ള ഡാറ്റ പരിധിയിലല്ല വിനിയോഗിക്കേണ്ടത്. അതിനാൽ വീട്ടിൽ വൈ-ഫൈ ഉള്ളവരോ, എയർടെൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവരോ ആണങ്കിൽ ഈ പ്ലാൻ മതി. അതുപോലെ കാര്യമായി ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കും, കോളിങ്-എസ്എംഎസ് സേവനങ്ങൾ ആവശ്യത്തിനുണ്ട്. ഇതിൽ അൺലിമിറ്റഡ് 5G ഡാറ്റ ഉൾപ്പെടുന്നില്ല എന്നതും ശ്രദ്ധിക്കുക.

84 ദിവസത്തെ പ്ലാനുകൾക്ക് സാധാരണ 700 രൂപയിലും മുകളിലാണ് വില. എന്നാൽ ഈ എയർടെൽ പാക്കേജിന് വെറും 455 രൂപയാണ് വില. ദിവസം വെറും 5.5 രൂപ മാത്രമാണ് കമ്പനി ഈടാക്കുന്നതെന്ന് പറയാം. എയർടെൽ 5ജി പ്ലാനുകൾ വിശദമായി.

Rs 455 Plan: അധിക നേട്ടങ്ങൾ

ഇതിൽ ചില കോംപ്ലിമെന്ററി ഓഫറുകൾ കൂടിയുണ്ട്. എടുത്തുപറയേണ്ടത് പ്രീമിയം AI പ്ലാറ്റ്‌ഫോമായ പെർപ്ലെക്‌സിറ്റി പ്രോ ആക്സസാണ്. അതും 12 മാസത്തേക്ക് സൌജന്യമായി പെർപ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ ആസ്വദിക്കാം.

3 മാസത്തേക്ക് Apollo 24|7 Circle, സൗജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസും ലഭിക്കുന്നതാണ്. ഫാസ്‌ടാഗ് റീചാർജ് ചെയ്യുമ്പോൾ 100 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിലൂടെ സ്വന്തമാക്കാം.

469 രൂപയുടെ പ്ലാനിന് തുല്യമായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും പ്ലാൻ തരുന്നുണ്ട്. 448 രൂപയുടെ ജിയോ പ്രീ- പെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് ലോക്കൽ, എസ്.ടി.ഡി. കോളുകൾ പാക്കേജിലുണ്ട്. ഇതിന് വാലിഡിറ്റി എയർടെൽ തരുന്നത് പോലെ 84 ദിവസമാണ്. കാലായളവ് മുഴുവനായി ഉപയോഗിക്കാൻ 900 SMS ഓഫറുകൾ നേടാം. എന്നാൽ ഈ പ്ലാനിൽ ഡാറ്റ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.

Also Read: BSNL 65 Days Plan: 10 GB ഡാറ്റ, Unlimited കോളിങ്ങുമുള്ള പ്ലാൻ, 4 രൂപയ്ക്ക്!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo