1849 രൂപയ്ക്ക് 1 വർഷം ഫുൾ! ഇങ്ങനെയൊരു Airtel പ്ലാൻ അറിയാതെ പോകരുത്

Airtel ഉപയോക്താക്കൾക്കായി അതിഗംഭീരമായ ഒരു റീചാർജ് പ്ലാൻ പറഞ്ഞുതരട്ടെ. ദിവസേന റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി ഒരു വർഷത്തേക്ക് സേവനം ലഭിക്കുന്ന പ്രീ പെയ്ഡ് പാക്കേജാണിത്. ദീർഘകാലം മൊബൈൽ നമ്പർ സജീവമായി നിലനിർത്താനും കൂടുതൽ കോൾ ഉപയോഗിക്കുന്നവർക്കും അനുയോജ്യമായ റീചാർജ് പാക്കേജാണിത്.

1849 രൂപയ്ക്ക് ഒരു വർഷം മുഴുവൻ പ്ലാനിൽ വാലിഡിറ്റി ലഭിക്കുന്നു. മാസങ്ങളോളം പ്രത്യേകം റീചാർജ് ചെയ്യുന്നതിന് പകരം വാർഷിക പ്ലാൻ തിരഞ്ഞെടുക്കുന്നത് കൂടുതൽ സൗകര്യമാകും. ദിവസം 5 രൂപ മാത്രം ചെലവാകുന്ന പ്ലാൻ സ്വകാര്യ ടെലികോമിൽ ലഭിക്കുമോ എന്നത് പലർക്കും സംശയമാണ്. 1849 രൂപ പാക്കേജിന്റെ നേട്ടങ്ങളും പോരായ്മകളും വിശദമായി അറിയാം.

1849 രൂപയ്ക്ക് Airtel 1 Year Plan! എന്തെല്ലാം ലഭിക്കും?

കുറഞ്ഞ ബജറ്റിൽ ദീർഘകാല വാലിഡിറ്റി നൽകുന്ന പ്ലാനുകളിൽ ഒന്നാണിത്. കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശപ്രകാരമാണ് 1849 രൂപ പാക്കേജ് ഭാരതി എയർടെൽ അവതരിപ്പിച്ചത്. ഇതിൽ 365 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. എന്നാൽ ഡാറ്റ ആവശ്യമുള്ളവർക്ക് ഈ വാർഷിക പ്ലാൻ അനുയോജ്യമല്ല. ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും, വീട്ടിൽ വൈ-ഫൈ കണക്ഷനുള്ളവർക്കുമാണ് എയർടെൽ 1849 രൂപ പ്ലാൻ നേട്ടമാകുന്നത്. ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ഇങ്ങനെയാണ്…

  1. വാലിഡിറ്റി: 365 ദിവസം
  2. കോളിങ്: ലോക്കൽ, എസ്ടിഡി കോളുകൾ അൺലിമിറ്റഡ്, വർഷം മുഴുവൻ
  3. ഡാറ്റ: ഡാറ്റ ഓഫർ ഇല്ല
  4. 5ജി ഡാറ്റ: 5ജി ഡാറ്റയും ഉൾപ്പെടുന്നില്ല
  5. എസ്എംഎസ്: 3600 എസ്എംഎസ് ഓഫറുകൾ
  6. അധിക ആനുകൂല്യങ്ങൾ: അഡോബ് എക്സ്പ്രസ് പ്രീമിയം (12 മാസത്തേക്ക്), ഫ്രീ ഹലോട്യൂൺസ്

Also Read: വമ്പൻ സൗണ്ടും വമ്പൻ ഓഫറും; Govo Gosurround 5.1 ഇപ്പോൾ കുറഞ്ഞ വിലയിൽ!

1849 രൂപ പ്ലാൻ നേട്ടമാണോ?

ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാമെന്നതാണ് നേട്ടം. അതുപോലെ ഇന്റർനെറ്റ് തീരെ വേണ്ടാത്തവർക്ക് ലാഭകരമായ റീചാർജ് പ്ലാനാണിത്. സിം ആക്ടിവായി നിലനിർത്താനും ഇൻകമിങ്, ഔട്ട്ഗോയിങ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിലും 1849 രൂപ പ്ലാൻ അനുയോജ്യമാകുന്നു. മാസ ചെലവ് കണക്കാക്കിയാൽ ഏകദേശം 154 രൂപയാണ് ചെലവാകുന്നത്. എയർടെൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും ഇത് അനുയോജ്യമാണ്. നമ്പർ ദീർഘകാലം ആക്ടീവായി നിലനിർത്താൻ നല്ല ഓപ്ഷൻ തന്നെയാണ് ഈ പ്രീ പെയ്ഡ് പ്ലാൻ.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :