Created Using AI
Airtel ഉപയോക്താക്കൾക്കായി 84 ദിവസ വാലിഡിറ്റിയുള്ള കിടിലൻ പ്രീ പെയ്ഡ് പ്ലാൻ പരിചയപ്പെടാം. ദീർഘകാല വാലിഡിറ്റിയും അധിക ഡിജിറ്റൽ ആനുകൂല്യങ്ങളും ആഗ്രഹിക്കുന്നവർക്കുള്ള റീചാർജ് ഓപ്ഷനാണിത്. സോണി ലിവ് അടക്കം 18 OTT സേവനങ്ങളിലേക്കുള്ള ആക്സസ് ആണ് പ്ലാനിലെ ഹൈലൈറ്റ്. കൂടുതൽ ദിവസങ്ങളിലേക്ക് വാലിഡിറ്റി ലഭിക്കുന്നതിനൊപ്പം എയർടെൽ ഈ റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
11.6 രൂപ മാത്രമാണ് എയർടെലിന്റെ ഈ പ്ലാനിന്റെ ചെലവ്. സാധാരണയുള്ള 84 ദിവസത്തെ പ്ലാനുകൾക്ക് ജിയോയിലും എയർടെലിലും ദിവസച്ചെലവ് 10 രൂപയാകാറുണ്ട്. ഇതിൽ നിന്നും നേരിയ വ്യത്യാസമുള്ള പാക്കേജാണിത്. ഈ എയർടെൽ പ്ലാനിലെ ഡാറ്റ, കോളിംഗ്, OTT ആനുകൂല്യങ്ങൾ, ലഭ്യത എന്നിവയെ കുറിച്ച് വിശദമായി അറിയാം.
വിനോദപ്രേമികൾക്ക് മികച്ച ഒടിടി ആക്സസ് എല്ലാം ചേർന്ന് ലഭിക്കുന്ന ടെലികോം പ്ലാനാണിത്. അൺലിമിറ്റഡ് 5ജിയും കോളിങ്ങും ലഭിക്കുന്നതിനാൽ വേറൊരു പ്ലാനിനെ കുറിച്ച് ചിന്തിക്കേണ്ടതുമില്ല. മൊബൈൽ റീചാർജിനൊപ്പം സിനിമകളും സീരീസുകളും ലൈവ് കണ്ടന്റുകളും ആസ്വദിക്കാമെന്നതാണ് നേട്ടം. 84 ദിവസത്തെ പ്ലാനിന് വില 979 രൂപയാണ്. ദീർഘകാല വാലിഡിറ്റിയോടൊപ്പം കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കും ഇത് അനുയോജ്യമായ പ്ലാനാണ്.
979 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റ ഈ എയർടെൽ പ്ലാനിൽ ലഭ്യമാണ്. ഇതിൽ അൺലിമിറ്റഡ് 5ജിയും 5ജി സപ്പോർട്ടുള്ള ഫോണുകളിലും കവറേജുള്ള ഇടങ്ങളിലും ലഭിക്കും. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 SMS തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.
Also Read: 7000mAh ബാറ്ററിയുമായി Motorola യുടെ പവർഫുൾ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു
ഈ എയർടെൽ പ്ലാനിൽ സോണി ലിവ് ആക്സസ് ലഭ്യമാണ്. എയർടെൽ എക്സ്ട്രീം പ്ലേയിലൂടെ 18 ലധികം ഒടിടി ആപ്പുകളിലേക്കും ആക്സസ് അനുവദിച്ചിട്ടുണ്ട്. സൺനെക്സ്റ്റ്, ആഹാ, സോണി ലിവ് തുടങ്ങിയ ഒടിടി സേവനങ്ങളാണ് പ്ലാനിലുള്ളത്.
979 രൂപയുടെ പാക്കേജിൽ അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസ് ലഭിക്കും. ഇത് 12 മാസത്തേക്കും തികച്ചും ഫ്രീയായി ആസ്വദിക്കാം. സാധാരണ 4000 രൂപയാണ് ഇതിന് വിലയാകുന്നത്. ഫ്രീ ഹലോ ട്യൂൺസും കോംപ്ലിമെന്ററിയായി എയർടെൽ അനുവദിച്ചിരിക്കുന്നു. അതുപോലെ സ്പാം കോളുകളെയും മെസേജുകളെയും ഓട്ടോമാറ്റിക്കായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്ന എയർടെലിന്റെ സ്പാം ഡിറ്റക്ഷൻ ഫീച്ചറും 979 രൂപ പ്ലാനിലൂടെ ലഭിക്കുന്നതാണ്.