7000mAh ബാറ്ററിയുമായി Motorola യുടെ പവർഫുൾ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു
മോട്ടറോളയുടെ പുതിയ പ്രീമിയം സ്മാർട്ട്ഫോണായ Motorola Edge 70 Max ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച പെർഫോമൻസ്, ശക്തമായ ബാറ്ററി, പ്രീമിയം ഡിസൈനുമുള്ള ഫോണാണ് അവതരിപ്പിച്ചത്. വലിയ ശേഷിയുള്ള 7000mAh ബാറ്ററി ഈ മോട്ടറോള എഡ്ജ് 70 മാക്സിലുണ്ട്. ദീർഘനേരം ബാറ്ററി ബാക്കപ്പ് ആവശ്യമുള്ളവർക്കും, മികച്ച പ്രകടനം ആഗ്രഹിക്കുന്നവർക്കും മോട്ടോ എഡ്ജ് 70 മാക്സ് മികച്ചതാകും. സാംസങ്, വൺപ്ലസ്, റെഡ്മി ഫോണുകളോട് മത്സരിക്കാനാണ് പുത്തൻ പ്രീമിയം ഫോണിലൂടെ മോട്ടറോളയുടെ ലക്ഷ്യം. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായി അവതരിപ്പിച്ച ഫോണിന്റെ സവിശേഷതകളും വിലയും അറിയാം.
SurveyMotorola Edge 70 Max Price India
രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് മോട്ടറോള എഡ്ജ് 70 മാക്സ് അവതരിപ്പിച്ചത്. ഇതിൽ 8GB റാമും 256GB സ്റ്റോറേജുള്ള ഫോണിന് 54,999 രൂപയാണ് വില. 12GB റാമും 256GB സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റിന് 59,999 രൂപ വിലയാകുന്നു. ചില ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്ക് 5,000 രൂപയുടെ തൽക്ഷണ ബാങ്ക് കിഴിവ് ലഭ്യമാണ്. ഇങ്ങനെ ജൂലൈ 20 ന് നടക്കുന്ന ആദ്യ വിൽപ്പനയിലൂടെ ഫോൺ 49999 രൂപയ്ക്ക് ലഭിക്കും. ഫ്ലിപ്കാർട്ട് വഴിയും മോട്ടറോളയുടെ ഓൺലൈൻ സ്റ്റോർ വഴിയും വിൽപ്പനയുണ്ടാകും. പാന്റോൺ അക്വാ ഗ്രേ, പാന്റോൺ ഡാർക്ക് ഷാഡോ, പാന്റോൺ ഐസ് മെൽറ്റ് നിറങ്ങളിൽ ഫോൺ ലഭ്യമാകും.

Also Read: Unlimited 5G, കോളിങ്ങുള്ള Jio യുടെ 1 വർഷ റീചാർജ് പ്ലാൻ Airtel നേക്കാൾ ലാഭമാണോ?
മോട്ടറോള എഡ്ജ് 70 മാക്സ് സവിശേഷതകൾ
- ബാറ്ററി: മോട്ടോറോള എഡ്ജ് 70 മാക്സിൽ 7,100mAh ബാറ്ററിയാണുള്ളത്. ഇത് 90W വയർഡ്, 25W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. 5W വയർഡ് റിവേഴ്സ് ചാർജിംഗിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു.
- ക്യാമറ: OIS സപ്പോർട്ടുള്ള 50MP സോണി LYT-710 പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഇതിനൊപ്പം 119-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഓട്ടോഫോക്കസും നൽകുന്ന 8MP അൾട്രാ-വൈഡ് ക്യാമറയും നൽകിയിട്ടുണ്ട്. ഇത് രണ്ടും ചേർന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. സെൽഫികൾക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും സ്മാർട്ട്ഫോണിലുണ്ട്. 4K റെസല്യൂഷനിൽ 60 fps വീഡിയോ റെക്കോഡിങ് ഇത് പിന്തുണയ്ക്കുന്നു.
- ഡിസ്പ്ലേ: 6.8 ഇഞ്ച് QHD+ എക്സ്ട്രീം AMOLED ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് 144Hz വരെ റിഫ്രഷ് റേറ്റ്, 7000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 360Hz വരെ ടച്ച് സാമ്പിൾ റേറ്റ് സപ്പോർട്ടുണ്ട്. ഫോണിന് മുൻവശത്ത് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.
- പ്രോസസർ: മോട്ടോറോള എഡ്ജ് 70 മാക്സിൽ 3nm ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റാണുള്ളത്. 3.3GHz വേഗതയുള്ള ആറ് എഫിഷ്യൻസി കോറുകളും 3.8GHz വരെ ഉയർന്ന ക്ലോക്ക് സ്പീഡ് നൽകുന്ന രണ്ട് പെർഫോമൻസ് കോറുകളും സംയോജിപ്പിച്ചിട്ടുണ്ട്.
- ഡ്യൂറബിലിറ്റി: പൊടി, വെള്ളം പ്രതിരോധിക്കാൻ IP68, IP69 റേറ്റിംഗും മോട്ടറോള എഡ്ജ് 70 മാക്സിലുണ്ട്.
- കണക്റ്റിവിറ്റി: കണക്റ്റിവിറ്റിക്കായി 5G, 4G LTE, വൈ-ഫൈ 7, ബ്ലൂടൂത്ത് 6, USB ടൈപ്പ് സി പോർട്ട്, GPS, GLONASS, Galileo, NavIC, BeiDou, QZSS തുടങ്ങിയ ഓപ്ഷനുകൾ മോട്ടറോള ഫോണിലുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
