Airtel ബമ്പർ ഓഫർ! വെറും 469 രൂപയ്ക്ക് 84 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗും!

Airtel ഉപഭോക്താക്കൾക്കായി 500 രൂപയിൽ താഴെ വിലയിൽ 84 ദിവസത്തെ വാലിഡിറ്റിയുള്ള മികച്ച പ്ലാൻ അറിയാമോ? സ്മാർട്ട്‌ഫോൺ റീചാർജ് നിരക്കുകൾ കുത്തനെ ഉയർന്ന ഈ കാലഘട്ടത്തിൽ, കുറഞ്ഞ ചെലവിൽ സിം കാർഡ് ആക്റ്റീവ് ആയി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്. 4 ദിവസത്തേക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്ന റീചാർജ് പാക്കേജാണിത്. സിം ആക്ടീവാക്കി വയ്ക്കാനും കോളിങ്ങിനും പ്രാധാന്യം കൊടുക്കുന്നവർക്കും പ്ലാൻ ഏറ്റവും അനുയോജ്യമാകുന്നു. എയർടെലിന്റെ ഈ ബജറ്റ് ഫ്രണ്ട്ലി റിചാർജ് പ്ലാനിന്റെ ആനുകൂല്യങ്ങളും വിശദാംശങ്ങളും അറിയാം.

Airtel 84 Days Plan

വെറും 469 രൂപ വിലയാകുന്ന എയർടെൽ പ്ലാനിന് 84 ദിവസമാണ് വാലിഡിറ്റി. 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് സേവനം ലഭിക്കുമെങ്കിലും ഡാറ്റ പോലുള്ള ഓഫറുകൾ ലഭ്യമല്ല. എയർടെലിന്റെ വോയിസ് ഒൺലി പ്ലാനിൽ എസ്എംഎസ് ഓഫറുകളും ഉൾപ്പെടുന്നു. ദിവസം 5.5 രൂപയാണ് പ്ലാനിന് ചെലവാകുന്നത്. ബേസിക് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്കും സിം ആക്ടീവാക്കി നിർത്താൻ ആഗ്രഹിക്കുന്നവർക്കും 469 രൂപ പാക്കേജ് അനുയോജ്യമാകും. പ്ലാനിലെ ആനുകൂല്യങ്ങൾ പരിശോധിക്കാം.

Airtel 469 Plan Benefits

  1. വാലിഡിറ്റി: 469 രൂപ പാക്കേജിൽ 84 ദിവസത്തേക്കുള്ള റീചാർജ് ലഭ്യമാണ്.
  2. കോളിങ്: ഇതിൽ അൺലിമിറ്റഡായി വോയിസ് കോളിംഗ് സേവനങ്ങളുണ്ട്. അതും എസ്ടിഡി, റോമിങ് കോളിങ് സേവനങ്ങൾ 469 രൂപ റീചാർജിൽ ആസ്വദിക്കാം.
  3. എസ്എംഎസ്: ഈ പ്രീ പെയ്ഡ് പ്ലാനിൽ ദിവസേനയുള്ള എസ്എംഎസ് ക്വാട്ടയല്ല ലഭിക്കുന്നത്. പകരം 84 ദിവസത്തേക്ക് 900 എസ്എംഎസ് ഓഫറുകൾ ലഭിക്കുന്നു.

469 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ!

അഡോബ് എക്സ്പ്രസ് പ്രീമിയം: ഏകദേശം 4,000 രൂപയ്ക്ക് അടുത്തുള്ള അഡോബ് എക്സ്പ്രെസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും.
ഫ്രീ ഹലോട്യൂൺസ്: ഓരോ 30 ദിവസത്തിലും ഒരു Hellotune സൗജന്യമായി സെറ്റ് ചെയ്യാനാകും.

Also Read: Jio 56 ദിവസ പ്ലാൻ കണ്ട് കണ്ണ് തള്ളരുത്! അൺലിമിറ്റഡ് 5Gയും കോളിങ്ങും ദീർഘവാലിഡിറ്റിയിൽ

Airtel Spam Alerts: സ്പാം കോളുകളെയും SMS-കളെയും തിരിച്ചറിഞ്ഞ് നിങ്ങളുടെ ഫോണിനെ സുരക്ഷിതമാക്കുന്ന എയർടെൽ സ്പാം അലേർട്ട് ഫീച്ചറും പ്ലാനിൽ ലഭ്യമാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :