കൂടുതൽ വാലിഡിറ്റിയും മികച്ച ആനുകൂല്യങ്ങളും തുച്ഛ വിലയുള്ള റീചാർജ് പ്ലാനിൽ ലഭിക്കുമോ? ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ടെലികോമിന് മാത്രമല്ല, അംബാനിയുടെ Jio സിമ്മുള്ളവർക്കും ചില പ്ലാനുകളിലൂടെ റീചാർജ് ലാഭിക്കാനാകും. കീശ കീറാതെ ഒന്നരമാസത്തേക്ക് എല്ലാ ടെലികോം സേവനങ്ങളും ആസ്വദിക്കാൻ പ്ലാൻ അനുവദിക്കുന്നു.
Survey56 ദിവസത്തെ വാലിഡിറ്റിയോടെ എത്തുന്ന ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളിംഗ്, ഡാറ്റ ആനുകൂല്യങ്ങൾ, 5G കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കുറഞ്ഞ ഇടവേളകളിൽ റീചാർജ് ചെയ്ത് മടുത്തവർക്ക്, 56 ദിവസത്തെ വാലിഡിറ്റി പ്ലാൻ നേട്ടമാകും. ഈ ജിയോ പ്ലാനിലെ വിലയും ഓഫറുകളും വിശദമായി അറിയാം.
Jio 56 Days Plan
ഏകദേശം രണ്ട് മാസത്തെ വാലിഡിറ്റിയുള്ള ഈ റീചാർജ് പ്ലാനിന് റിലയൻസ് ജിയോ 629 രൂപയാണ് ഈടാക്കുന്നത്. ഡാറ്റ ആനുകൂല്യങ്ങൾക്ക് പുറമെ ജിയോയുടെ വിവിധ ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള ആക്‌സസും പ്ലാനിൽ ലഭ്യമാണ്. കദേശം രണ്ട് മാസത്തേക്ക് കോളിങ്, ഡാറ്റ സേവനങ്ങളെല്ലാം ലഭ്യമാകുന്നു എന്നതാണ് ഹൈലൈറ്റ്. വീഡിയോ സ്ട്രീമിംഗ്, ഓൺലൈൻ ക്ലാസുകൾ, വർക്ക് ഫ്രം ഹോം അവസരങ്ങളിലും ഇങ്ങനെയൊരു പ്ലാനുണ്ടെങ്കിൽ നേട്ടമാകും. 629 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ പരിശോധിക്കാം.
Also Read: മിഡ് റേഞ്ചിൽ മത്സരം കടുപ്പിക്കാൻ 6500mAh ബാറ്ററിയുമായി Vivo T5 Lite ഇന്ത്യയിലെത്തി
Jio 629 Plan Offers
പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ദിവസേന 2 ജിബി ഡാറ്റ ലഭിക്കുന്ന പാക്കേജാണിത്. ഇതിൽ 5ജി കവറേജുള്ള അവസരങ്ങളിൽ പരിധിയില്ലാത്ത ഇന്റർനെറ്റ് ആക്സസും ലഭ്യമാണ്. ദിവസേനയുള്ള 2GB ഡാറ്റ ക്വാട്ട കഴിഞ്ഞാൽ സ്പീഡ് 64 Kbps ആയി പരിമിതപ്പെടും.
- കോളിങ്: അൺലിമിറ്റഡ് വോയ്സ് കോളിംഗ്
- ഡാറ്റ: 112ജിബി (ദിവസേന 2ജിബി)
- അൺലിമിറ്റഡ് 5ജി: ലഭ്യം
- എസ്എംഎസ്: 100 SMS ദിവസേന
- വാലിഡിറ്റി: 56 ദിവസം
629 രൂപ പ്ലാനിലെ അധിക ആനുകൂല്യങ്ങൾ
ജിയോടിവി, ജിയോസിനിമ, JioCloud ആക്സസ് പ്ലാനിലൂടെ കോംപ്ലിമെന്ററിയായി ലഭിക്കും. 18 മാസത്തേക്ക് ഗൂഗിൾ ജെമിനി പ്രോ സബ്‌സ്‌ക്രിപ്‌ഷനും നേടാം. ഈ പ്ലാനിൽ ജിയോഹോട്ട്സ്റ്റാറിന്റെ മൊബൈൽ/ടിവി ആക്സസും 90 ദിവസത്തേക്ക് അനുവദിച്ചിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile