മിഡ് റേഞ്ചിൽ മത്സരം കടുപ്പിക്കാൻ 6500mAh ബാറ്ററിയുമായി Vivo T5 Lite ഇന്ത്യയിലെത്തി

മിഡ് റേഞ്ചിൽ മത്സരം കടുപ്പിക്കാൻ 6500mAh ബാറ്ററിയുമായി Vivo T5 Lite ഇന്ത്യയിലെത്തി

മിഡ് റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിലെ മത്സരം ശക്തമാക്കാൻ Vivo T5 Lite ഇന്ത്യയിൽ അവതരിപ്പിച്ചു. വലിയ ബാറ്ററി കപ്പാസിറ്റിയും 44W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. 6500mAh ബാറ്ററിയാണ് പുതിയ വിവോ ഫോണിന്റെ സവിശേഷത. ബജറ്റ് വിഭാഗത്തിൽ കൂടുതൽ ബാറ്ററി ബാക്കപ്പും മികച്ച ഫീച്ചറുകളും തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ മിഡ് റേഞ്ച് ബജറ്റ് ഫോൺ അവതരിപ്പിച്ചത്. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും വിൽപ്പനയും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo T5 Lite Specifications

വിവ ടി5 ലൈറ്റ് 5ജിയിൽ 120Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.74 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണുള്ളത്.

പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധം ലഭിക്കാൻ IP65 റേറ്റിംഗുണ്ട്. ഇതിൽ ട്രിപ്പിൾ SGS ആന്റി-ഡ്രോപ്പ് സർട്ടിഫിക്കേഷനും MIL-STD-810H മിലിട്ടറി-ഗ്രേഡ് റേറ്റിംഗുമുണ്ട്.

Also Read: ഇന്ത്യയിൽ ആദ്യമായി! Swiggy Instamart വഴി ഇനി LPG സിലിണ്ടർ ഡെലിവറി, പെട്ടെന്ന് വീട്ടിലെത്തും

മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. ഇത് 6GB വരെ റാമും 256GB വരെ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. OriginOS 6 വേർഷൻ ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് സ്മാർട്ട് ഫോണിലുള്ളത്.

ക്യാമറയുയിലേക്ക് വന്നാൽ 50MP Sony IMX852 പ്രൈമറി ക്യാമറയും സെക്കൻഡറി ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന് മുൻവശത്ത് 5MP ക്യാമറയുമുണ്ട്.

44W FlashCharge സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. സ്മാർട്ട് ഫോണിനെ പവർഫുള്ളാക്കുന്നത് 6,500mAh ബാറ്ററിയാണ്.

വിവോ ടി5 ലൈറ്റ് 5ജിയുടെ ഇന്ത്യയിലെ വില

4GB RAM + 128GB സ്റ്റോറേജിലുള്ള വിവോ ടി5 ലൈറ്റിന്റെ വില ആരംഭിക്കുന്നത് 19,999 രൂപയിലാണ്. 6GB + 128GB മോഡലിന് 21,999 രൂപയുമാകുന്നു. 6GB + 256GB വേരിയന്റിന് 24,999 രൂപയുമാണ് വിലയാകുന്നത്.

ജൂലൈ 22 മുതലാണ് പുതിയ വിവോ സ്മാർട്ട് ഫോണിന്റെ വിൽപ്പന നടക്കുന്നത്. HDFC ബാങ്ക്, SBI ബാങ്ക്, Axis ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,500 രൂപയുടെ കിഴിവ് ലഭിക്കും. ഇത് പരിഗണിക്കുകയാണെങ്കിൽ വിവോ ടി5 ലൈറ്റ് 4ജിബി വേരിയന്റ് വെറും 18499 രൂപയ്ക്ക് വാങ്ങാം. 20,499 രൂപയ്ക്ക് 6ജിബി വേരിയന്റും വാങ്ങാം. ടോപ് കോൺഫിഗറേഷനുള്ള 256ജിബി മോഡലിന് ലോഞ്ച് വിൽപ്പനയിൽ 23,499 രൂപയായിരിക്കും വില.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile