Airtel 548 recharge plan
ടെലികോം കമ്പനികളുടെ നിരക്ക് വർധന സാധാരണക്കാർക്ക് ഒരു തലവേദന തന്നെയാണ്. എന്നാൽ വലിയ പ്ലാനുകളിലാണ് പലപ്പോഴും നമ്മുടെ കണ്ണുടക്കുന്നതെങ്കിലും, ലാഭകരമായ ചില ദീർഘകാല പ്ലാനുകളുടെ Bharti Airtel സ്വകാര്യ ടെലികോം ഓഫർ ചെയ്യുന്നുണ്ട്. കുറഞ്ഞ ചെലവിൽ കൂടുതൽ നാൾ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കായി 84 ദിവസത്തെ വാലിഡിറ്റി അനുവദിച്ചിട്ടുള്ള ടെലികോം പ്ലാനാണിത്. ദിവസം 6.5 രൂപ നിരക്കിലാണ് പ്ലാനിന് ചെലവ് വരുന്നത്. ഈ പ്ലാൻ റീചാർജ് ചെയ്യുന്നതിലൂടെ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ സൗജന്യ വോയിസ് കോളിങ്ങും ലഭ്യമാണ്. ഇതിൽ എയർടെൽ എത്ര ഡാറ്റ തരുന്നെന്നും പ്ലാനിന്റെ അധിക ഓഫറുകളും എത്ര രൂപയുടെ പ്ലാനാണെന്നതും അറിയാം.
548 രൂപയുടെ എയർടെൽ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഡാറ്റ ഓഫറും ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. ഇതിൽ ഡാറ്റ ഓഫറും ഭാരതി എയർടെൽ വാഗ്ദാനം ചെയ്യുന്നു. 548 രൂപയാണ് റീചാർജ് പ്ലാനിന്റെ വില. ഇതിന്റെ ആനുകൂല്യങ്ങൾ അറിയാം.
lso Read: Happy Onam 2026: സ്വന്തം ഫോട്ടോ വെച്ച് ഓണാശംസകൾ WhatsApp Stickers ആക്കാം; എങ്ങനെയെന്ന് അറിയാം!
ഡാറ്റ വളരെ കുറച്ച് മാത്രം ആവശ്യമാണെങ്കിൽ 600 രൂപയ്ക്കും താഴെ മാത്രം വിലയാകുന്ന ഈ റീചാർജ് പ്ലാൻ അനുയോജ്യമാണ്. സിം ആക്ടിവായി നിലനിർത്താൻ ലാഭകരമായ പ്ലാൻ നോക്കുന്നവർക്ക് പ്ലാൻ തെരഞ്ഞെടുക്കാം. വൈ-ഫൈ കൂടുതലായി ഉപയോഗിക്കുന്നവർക്കും, ബേസിക് മൊബൈൽ ഉപയോഗിക്കുന്നവർക്കും, വാട്ട്സ്ആപ്പ് ടെക്സ്റ്റിങ്ങിന് മാത്രം ഡാറ്റ ആവശ്യമുള്ളവർക്കും 548 രൂപ പ്ലാൻ ചേരുന്നു. മൊബൈൽ ഡാറ്റയിൽ ബ്രൌസിങ്, സിനിമ കാണുന്നവർക്ക് 7ജിബി വളരെ കുറവാണ്. അതുപോലെ 548 രൂപയുടെ എയർടെൽ പ്ലാനിൽ അൺലിമിറ്റഡ് 5ജി ലഭിക്കുന്നില്ല.