Airtel 199 Plan
സാധാരണക്കാർക്കും റീചാർജിന് അധികം പൈസ ചെലവാക്കാൻ താൽപ്പര്യമില്ലാത്തവർക്കും Bharti Airtel തരുന്ന ഈ മാസ പ്ലാൻ ഏറ്റവും മികച്ച ഓപ്ഷനാണ്. വലിയ തുക മുടക്കാതെ സിം കാർഡ് ആക്റ്റീവ് ആയി നിലനിർത്താനും, തടസ്സമില്ലാതെ ഫോൺ കോളുകൾ വിളിക്കാനും ആഗ്രഹിക്കുന്നവർക്ക് 200 രൂപയിലും താഴെ വിലയിൽ പ്രീ പെയ്ഡ് പ്ലാൻ ലഭ്യമാണ്. പൂർണമായും 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ എയർടെൽ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനങ്ങൾ ലഭ്യമാണ്. 199 രൂപയുടെ എയർടെൽ പ്ലാൻ തുച്ഛ വിലയാണെന്ന് മാത്രമല്ല, മികച്ച ടെലികോം സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എയർടെൽ പ്ലാനിന്റെ ആനുകൂല്യങ്ങളും ഇത് നിങ്ങൾക്ക് എങ്ങനെ ലാഭകരമായി ഉപയോഗിക്കാമെന്നും അറിയാം.
വെറും 199 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി ഇതിൽ ലഭ്യമാണ്. എയർടെൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും, ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കും, അത്യാവശ്യ സമയം മാത്രം ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കും ഇത് അനുയോജ്യമാണ്. 199 രൂപയുടെ എയർടെൽ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി മനസിലാക്കാം.
Also Read: iOS 27 Update: പഴയ ഐഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത, പുതിയ iOS അപ്‌ഡേറ്റുമായി ആപ്പിൾ!