Airtel 199 Plan: ഇത്ര ചെറിയ വിലയ്ക്ക് Unlimited Calls, ഒരു മാസം വാലിഡിറ്റി?

Airtel 199 Plan: ഇത്ര ചെറിയ വിലയ്ക്ക് Unlimited Calls, ഒരു മാസം വാലിഡിറ്റി?

സാധാരണക്കാർക്കും റീചാർജിന് അധികം പൈസ ചെലവാക്കാൻ താൽപ്പര്യമില്ലാത്തവർക്കും Bharti Airtel തരുന്ന ഈ മാസ പ്ലാൻ ഏറ്റവും മികച്ച ഓപ്ഷനാണ്. വലിയ തുക മുടക്കാതെ സിം കാർഡ് ആക്റ്റീവ് ആയി നിലനിർത്താനും, തടസ്സമില്ലാതെ ഫോൺ കോളുകൾ വിളിക്കാനും ആഗ്രഹിക്കുന്നവർക്ക് 200 രൂപയിലും താഴെ വിലയിൽ പ്രീ പെയ്ഡ് പ്ലാൻ ലഭ്യമാണ്. പൂർണമായും 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ എയർടെൽ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനങ്ങൾ ലഭ്യമാണ്. 199 രൂപയുടെ എയർടെൽ പ്ലാൻ തുച്ഛ വിലയാണെന്ന് മാത്രമല്ല, മികച്ച ടെലികോം സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എയർടെൽ പ്ലാനിന്റെ ആനുകൂല്യങ്ങളും ഇത് നിങ്ങൾക്ക് എങ്ങനെ ലാഭകരമായി ഉപയോഗിക്കാമെന്നും അറിയാം.

Airtel 199 Plan

വെറും 199 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി ഇതിൽ ലഭ്യമാണ്. എയർടെൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും, ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കും, അത്യാവശ്യ സമയം മാത്രം ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കും ഇത് അനുയോജ്യമാണ്. 199 രൂപയുടെ എയർടെൽ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി മനസിലാക്കാം.

ഭാരതി എയർടെൽ 199 പ്ലാൻ ആനുകൂല്യങ്ങൾ

  • വാലിഡിറ്റി: 28 ദിവസത്തെ വാലിഡിറ്റി
  • കോളിങ്: പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് തരുന്നു. ലോക്കൽ, എസ്ടിഡി വോയിസ് കോളിങ് രാജ്യത്ത് എല്ലായിടത്ത് നിന്നും ലഭ്യം. റോമിങ് സേവനങ്ങൾക്ക് നിരക്കില്ല.
  • ഇന്റർനെറ്റ്: ആകെ 2 ജിബി ഡാറ്റയാണ് എയർടെൽ തരുന്നത്. ഇത് ദിവസേനയുള്ള ഇന്റർനെറ്റ് സേവനമല്ല. എന്നാൽ 28 ദിവസത്തേക്ക് മൊത്തമായി 2ജിബി ലഭിക്കും.
  • എസ്എംഎസ്: 199 രൂപ പ്രീപെയ്ഡ് പ്ലാനിൽ ദിവസേന 100 എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. ഒടിടി ലഭിക്കാനും മറ്റും ഈ എസ്എംഎസ് ഓഫറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read: iOS 27 Update: പഴയ ഐഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത, പുതിയ iOS അപ്‌ഡേറ്റുമായി ആപ്പിൾ!

Airtel 28 Days Best Plan: അധിക ഓഫറുകൾ

  • ഒരു വർഷത്തേക്ക് അഡോബ് എക്സ്പ്രസ് പ്രീമിയം
  • ഗൂഗിൾ ക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷൻ
  • ഫ്രീ ഹലോ ട്യൂൺസ്
  • സോണിലിവ് ഉൾപ്പെടെ ലഭിക്കുന്ന എയർടെൽ എക്സ്ട്രീം പ്ലേ

ആർക്കൊക്കെ 199 പ്ലാൻ നേട്ടമാകും?

  1. മൊബൈൽ ഡാറ്റയേക്കാൾ കൂടുതൽ ഫോൺ കോളുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 199 രൂപ പ്ലാൻ തെരഞ്ഞെടുക്കാം.
  2. എയർടെൽ സിം രണ്ടാമത്തെ കണക്ഷനായി ഉപയോഗിക്കുന്നവർക്കും 28 ദിവസത്തെ ബജറ്റ് പ്ലാൻ അനുയോജ്യമാണ്.
  3. വീട്ടിലോ ഓഫീസിലോ വൈഫൈ സൗകര്യമുള്ളവർക്ക് 199 രൂപ പ്രീ പെയ്ഡ് പാക്കേജ് പ്രയോജനപ്പെടും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile