എയർടെൽ കൊണ്ടുവന്ന പുതിയ റീചാർജ് പാക്കാണ് 1,849 രൂപയുടേത്
ഇതിന് ഒരു വർഷം വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് ലഭിക്കും
ഈ പ്രീ-പെയ്ഡ് പാക്കേജിൽ നിങ്ങൾക്ക് ഇപ്പോൾ കുറച്ച് പണം ലാഭിക്കാനുമാകും
Airtel Recharge Plan: 365 ദിവസത്തേക്ക് പ്ലാൻ നോക്കുന്നവർ ഇനി പരിഗണിക്കേണ്ടത് ഈ പ്ലാനാണ്. അൺലിമിറ്റഡ് കോളിങ്ങും എസ്എംഎസ് ഓഫറുകളുമുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്. ഈ പ്രീ-പെയ്ഡ് പാക്കേജിൽ നിങ്ങൾക്ക് ഇപ്പോൾ കുറച്ച് പണം ലാഭിക്കാനുമാകും. എങ്ങനെയെന്നാൽ…
SurveyAirtel 365 ദിവസത്തെ പ്ലാൻ
ഒരു വർഷത്തേക്കുള്ള ഇതുവരെയുള്ള പ്ലാനിന് 1959 രൂപയാണ് ചെലവ്. ഈ പ്ലാൻ ഇപ്പോഴും എയർടെലിൽ ലഭ്യമാണ്. എന്നാൽ ഇതിൽ ഇന്റർനെറ്റ് ആനുകൂല്യവും ഉൾപ്പെടുന്നു. എന്നാൽ ഡാറ്റാ ആനുകൂല്യങ്ങൾ ഒഴിവാക്കി വോയ്‌സ്, എസ്എംഎസ് മാത്രമുള്ള താരിഫ് പ്ലാനുകൾക്കായി ടെലികോം നിർദേശം വച്ചിരുന്നു.
ഇതിന് ശേഷം കൊണ്ടുവന്ന പുതിയ റീചാർജ് പാക്കാണ് 1,849 രൂപയുടേത്. ഇതിന് ഒരു വർഷം വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് ലഭിക്കും. എന്നാൽ ഡാറ്റ മാത്രം ലഭിക്കില്ലെന്നതാണ് ട്വിസ്റ്റ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
1849 രൂപ Airtel Plan: വിശദാംശങ്ങൾ
365 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിങ് ഏത് നെറ്റ് വർക്കിലേക്കും ലഭിക്കും. അതുപോലെ 3,600 എസ്എംഎസുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഹലോ ട്യൂൺസ് സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ എക്‌സ്‌ട്രീം ആക്‌സസ് എന്നിവ എയർടെൽ തരുന്നു.
പ്ലാനിൽ മറ്റ് ചില ബോണസ് ഓഫറുകൾ കൂടി ഉൾപ്പെടുന്നു. എന്തെന്നാൽ മൂന്ന് മാസത്തേക്ക് സൗജന്യ അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പ് നിങ്ങൾക്ക് കോംപ്ലിമെന്ററി ആനുകൂല്യമായി നേടാം.
1959 രൂപയുടെ ഡാറ്റ പ്ലാൻ

വാർഷിക പ്ലാൻ നോക്കുന്നവർക്ക് എയർടെലിന്റെ 1,959 രൂപ പ്ലാനും മികച്ചതാണ്. ഈ വാർഷിക പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളുണ്ട്. 3,600 എസ്എംഎസ്സും ഇതിൽ ലഭ്യമാണ്. 365 ദിവസമാണ് സാധുത. ഇതിൽ 24ജിബി ഡാറ്റ കൂടി എയർടെൽ തരുന്നുണ്ട്. അതിനാൽ ഇന്റർനെറ്റ് വലിയ അളവിൽ ഉപയോഗിക്കാത്തവർക്ക് മികച്ച ഓപ്ഷനായിരിക്കും.
പ്ലാനിൽ ചില കോംപ്ലിമെന്ററി ഓഫറുകൾ കൂടിയുണ്ട്. എങ്ങനെയെന്നാൽ 3 മാസത്തേക്കുള്ള അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പും സൗജന്യ ഹലോ ട്യൂണുകളും ഇതിൽ ഉൾപ്പെടുന്നു.
ഇതുമായി നോക്കുമ്പോൾ 1849 രൂപയുടെ പ്ലാൻ ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കാണ് ഉത്തമം. എയർടെൽ ആപ്പിലൂടെയും മറ്റ് മൂന്നാം കക്ഷി ആപ്പ് വഴിയും റീചാർജ് ചെയ്യാം. ഓഫ്ലൈനിലൂടെ കടകളിൽ ചെന്നും റീചാർജ് ചെയ്യാനാകും.
Also Read: Jio, Airtel സിമ്മുണ്ടോ? എങ്കിൽ IND vs ENG ODI ആസ്വദിക്കാൻ Free Hotstar പ്ലാനുകൾ, വൻ ലാഭം!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile