1 വർഷം വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകൾക്ക് വലിയ വിലയാകുമല്ലോ എന്നാണല്ലോ. എങ്കിൽ Bharti Airtel ഒരു വർഷ പ്ലാൻ നിങ്ങൾക്കുള്ള ബജറ്റ് പാക്കേജാണ്. കാരണം ടെലികോം ഭീമൻ Jio കമ്പനിയുടെ പക്കലും ഈ വാലിഡിറ്റിയിൽ ഒരു ദീർഘകാല പ്ലാനില്ല. ഇതിൽ നിങ്ങൾക്ക് കോളിങ്, ഡാറ്റയെല്ലാം ലഭ്യമാണ്.
SurveyBharti Airtel 1 Year Plan
ഈ പാക്കേജിൽ ടെലികോം ഒരു വർഷത്തെ മുഴുവൻ വാലിഡിറ്റി തരുന്നു. ഈ ഭാരതി എയർടെൽ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം. ആകെ 3600 എസ്എംഎസുകളും 30 ജിബി ഡാറ്റയും പ്ലാനിൽ നിന്ന് ലഭിക്കും. ഉപഭോക്താക്കൾക്ക് ഈ പാക്കേജിൽ പെർപ്ലെക്സിറ്റി പ്രോയുടെ അധിക ആനുകൂല്യവും ലഭിക്കുന്നു.
എയർടെൽ താങ്ക്സ് ആപ്പിൽ നിന്ന് നിങ്ങൾക്ക് പെർപ്ലെക്സിറ്റി പ്രോ AI റിഡീം ചെയ്യാം. ഈ 365 ദിവസത്തെ പ്ലാനിൽ നിങ്ങൾക്ക് എഐ സബ്സ്ക്രിപ്ഷനും ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് 12 മാസത്തേക്ക് ഈ സേവനം ലഭ്യമാകും.
ഒരു വർഷത്തെ പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷന് 17,000 രൂപയാണ് വില. എന്നാൽ എയർടെൽ വരിക്കാർക്ക് ഇത് സൗജന്യമായി നേടാമെന്നതാണ് നേട്ടം. ഇതിന് പുറമെ സൗജന്യ ഹെലോട്യൂണുകളും പാക്കേജിലൂടെ ലഭിക്കും.

365 ദിവസത്തെ Airtel പ്ലാനിന്റെ വില എത്ര?
ഈ ടെലികോം പ്ലാനിൽ നിങ്ങൾക്ക് ഒരു വർഷം മുഴുവൻ കാലാവധി ലഭിക്കും. ഇതിന്റെ വില 2249 രൂപയാണ്. എന്നാൽ ജിയോ കമ്പനിയിൽ പോലും ഇത്ര വിലയ്ക്ക് ഒരു പ്ലാൻ ലഭിക്കില്ല. 3599, 3999 രൂപ വിലയാണ് ജിയോയുടെ വാർഷിക പ്ലാനിന്റെ വില.
2249 രൂപയ്ക്ക് ഡാറ്റയും എസ്എംഎസ്സും കോളിങ്ങും കിട്ടുമെങ്കിലും ചില പോരായ്മകളുണ്ട്.
എയർടെൽ അൺലിമിറ്റഡ് 5ജി
ഇതൊരു വാർഷിക പ്ലാൻ ആണെങ്കിലും, ഉപയോക്താക്കൾക്ക് ഇതിനൊപ്പം 5G അൺലിമിറ്റഡ് ലഭിക്കുന്നില്ല. 4ജി ഫോൺ ഉപയോഗിക്കുന്നവർക്കും 5G ഡാറ്റ ആവശ്യമില്ലാത്തവർക്കും 2249 രൂപയുടെ പ്ലാൻ യോജിക്കും.
2249 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒരു വർഷത്തെ വാലിഡിറ്റി ഒരു മികച്ച ഓഫറാണെ്. ദീർഘകാല വാലിഡിറ്റി പ്ലാൻ ആഗ്രഹിക്കുന്ന വരിക്കാർക്ക് ഇത് മികച്ച ചോയിസാണ്. എന്നാൽ വലിയ ബ്രൌസിങ് നടത്തുന്നവർക്ക് പ്ലാൻ അനുയോജ്യമല്ല.
Also Read: വെറും 7000 രൂപയ്ക്ക് ഫിലിപ്സ് Speaker System വീട്ടിലെത്തിക്കാം, ഹാപ്പി ദീപാവലി ഓഫർ വിട്ടുകളയല്ലേ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile