പാൻകാർഡുകളും ആധാറും തമ്മിൽ SMS വഴി എങ്ങനെ ലിങ്ക് ചെയ്യാം

പാൻകാർഡുകളും  ആധാറും തമ്മിൽ  SMS വഴി എങ്ങനെ ലിങ്ക് ചെയ്യാം

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും അത്യാവിശ്യമായ രണ്ടു കാര്യങ്ങളാണ് ആധാർ കാർഡുകളും കൂടാതെ പാൻ കാർഡുകളും .കുറച്ചു നാളുകളായി ആധാർ കാർഡുകളും പാൻ കാർഡുകളും തമ്മിൽ ബന്ധിപ്പിക്കണം എന്ന വാർത്തകൾ നമ്മൾ കേൾക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇതാ ആധാർ കാർഡുകളും പാൻ കാർഡുകളും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസ്സാന ദിവസ്സങ്ങളും എത്തുന്നു .അതിനു മുൻപ് തന്നെ ആധാർ കാർഡും പാൻകാർഡും തമ്മിൽ നമ്മൾ ബന്ധിപ്പിച്ചിരിക്കണം .എന്നാൽ അതിന്നായി ഇവിടെ കുറച്ചു എളുപ്പ വഴികൾ നിങ്ങൾക്കായി പറഞ്ഞു തരുന്നു .

രണ്ടു തരത്തിൽ നമുക്ക് ആധാർ കാർഡുകളും കൂടാതെ പാൻ കാർഡുകളും തമ്മിൽ ലിങ്ക് ചെയുവാൻ സാധിക്കുന്നതാണ് .അതിൽ ആദ്യത്തേത് നേരെ ലിങ്ക് ആധാർ വെബ് സൈറ്റിൽ നിന്നും നിങ്ങൾക്ക് ലിങ്ക് ചെയുവാൻ സാധിക്കുന്നതാണ് .രണ്ടാമത്തേത് SMS വഴിയും നിങ്ങൾക്ക് ആധാർ കാർഡുകളും പാൻ കാർഡുകളും തമ്മിൽ ലിങ്ക് ചെയ്യുവാൻ സാധിക്കുന്നു .SMS വഴി എളുപ്പ രീതിയിൽ തന്നെ നിങ്ങൾക്ക് ലിങ്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .ആദ്യം https://www1.incometaxindiaefiling.gov.in/e-FilingGS/Services/LinkAadhaarHome.html ഈ വെബ് സൈറ്റ് സന്ദർശിക്കുക .

ഈ വെബ് സൈറ്റ് ഓപ്പൺ ചെയ്തതിനു ശേഷം അവിടെ നിങ്ങളുടെ പാൻ കാർഡ് നമ്പർ ,ആധാർ കാർഡ് നമ്പർ കൂടാതെ ആധാർ കാർഡുകളിൽ പേര് എന്നിവ അതാതു കോളങ്ങളിൽ നൽകുക .അതിനു ശേഷം വെരിഫിക്കേഷൻ കോഡുകൾ നൽകി സബ്മിറ്റ് ചെയ്യുക .രണ്ടു തരത്തിൽ വെരിഫിക്കേഷൻ കോഡുകൾ ലഭിക്കുന്നതാണ് .ഒന്ന് OTP വഴിയും കൂടാതെ Captcha കോഡുകൾ വഴിയും നിങ്ങൾക്ക് വെരിഫികേഷനുകൾ നടത്തുവാൻ എളുപ്പത്തിൽ സാധിക്കുന്നതാണ് .

സബ്മിറ്റ് നൽകിയതിന് ശേഷം നിങ്ങളുടെ ആധാർ ലിങ്ക് സ്റ്റാസ്റ്റസ് അവിടെ തന്നെ നോക്കുവാനും സാധിക്കുന്നതാണ് .അടുത്തതായി SMS വഴിയും ആധാർ കാർഡുകൾ ലിങ്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് UIDPAN<SPACE><12 digit Aadhaar><SPACE><10 digit PAN> എന്നിവ ടൈപ്പ് ചെയ്ത 567678അല്ലെങ്കിൽ  56161 എന്ന നമ്പറിലേക്ക് അയക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo