Zeiss ട്രിപ്പിൾ ക്യാമറ Vivo V60 ഫോണിന് ഫ്ലിപ്കാർട്ടിൽ വില ഇടിഞ്ഞു!

മികച്ച ക്യാമറ ക്വാളിറ്റി ആഗ്രഹിക്കുന്ന സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് ഇതാ ഒരു ബമ്പർ വാർത്ത. വിവോയുടെ പ്രീമിയം ഫോണുകളിൽ മാത്രം കണ്ടുവരുന്ന സീസ്‌ സപ്പോർട്ടുള്ള Vivo V60 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 50 എംപി പ്രൈമറി ക്യാമറ, 50MP telephoto ക്യാമറയും അടക്കം ട്രിപ്പിൾ സെൻസറുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിനേക്കാൾ ഗംഭീര ഇളവ് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ആകർഷകമായ ബാങ്ക് ഓഫറുകളും ഇഎംഐ ഡീലും ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. വിവോ വി60 5ജിയുടെ ഇപ്പോഴത്തെ വിലയും സവിശേഷതകളും അറിയാം.

Vivo V60 5G Flipkart Offer

സീസ് സപ്പോർട്ടുള്ള വിവോ ഫോൺ അന്വേഷിക്കുന്നവർക്ക് ഫ്ലിപ്കാർട്ടിലെ ഈ ഓഫർ പ്രയോജനപ്പെടുത്താം. 8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. 41,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 36,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ആമസോണിൽ വിൽക്കുന്നത്. എന്നാൽ ഫ്ലിപ്കാർട്ടിൽ വിവോ വി60 ഫോൺ 34,198 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

Also Read: Infinix Note 60 Pro വിൽപ്പന തുടങ്ങി! 6500mAh ബാറ്ററി പവർ സ്റ്റാറിനൊപ്പം MagPower സ്പീക്കർ ഫ്രീ

ആകർഷകമായ ബാങ്ക് ഓഫറുകളും ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ആക്സിസ് ബാങ്ക് കാർഡിലൂടെ 1710 രൂപയുടെ കിഴിവ് നേടാം. ഇങ്ങനെ 33000 രൂപ റേഞ്ചിൽ വിവോ സ്മാർട്ട് ഫോൺ സ്വന്തമാക്കാം. 1203 രൂപയുടെ 36 മാസത്തേക്കുള്ള ഇഎംഐ ഡീലും ഇപ്പോൾ ലഭ്യമാണ്.

flipkart offers big deals on vivo V60 5G phone

വിവോ വി60 5ജി സവിശേഷതകൾ

സീസ് ട്യൂൺഡ് ട്രിപ്പിൾ ക്യാമറ വിവോ ഫോണിന്റെ ഓരോ സവിശേഷതകളും അറിയാം.

  • ഡിസ്പ്ലേ: വിവോ വി60 5ജിയിൽ 1,080×2,392 പിക്സൽ റെസല്യൂഷനുള്ള ക്യാമറയാണ് കൊടുത്തിട്ടുള്ളത്. ഇതിന് 6.77 ഇഞ്ച് വലിപ്പമുള്ള 1.5K ക്വാഡ്-കർവ്ഡ് AMOLED ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. വിവോ വി60 5ജി 5,000 nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ് ഡിസ്പ്ലേയ്ക്കുണ്ട്.
  • ക്യാമറ: ട്രിപ്പിൾ ക്യാമറയാണ് വിവോ വി60 ഫോണിലുള്ളത്. 50-മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസർ ഇതിനുണ്ട്. 50-മെഗാപിക്സൽ സോണി IMX882 ടെലിഫോട്ടോ ലെൻസും 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു. ഫോണിലെ റിയർ ക്യാമറയ്ക്കും ഫ്രണ്ട് ക്യാമറയ്ക്കും 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്നു.
  • പ്രോസസർ: 16GB വരെ LPDDR4x റാമും 512GB വരെ UFS 2.2 ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ കരുത്തൻ പ്രോസസറാണ് ഇതിലുള്ളത്. 4nm ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് വിവോ വി60 5ജിയിലുണ്ട്.
  • ബാറ്ററി: 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ വിവോ വി60 പിന്തുണയ്ക്കുന്നു. ഇതിനായി ഫോണിൽ കൊടുത്തിട്ടുള്ളത് വലിയ 6,500mAh ബാറ്ററിയാണ്.
  • ഡ്യൂറബിലിറ്റി: ഈ വിവോ ഫോണിന് IP68, IP69 റേറ്റിംഗുണ്ട്. ഇതിൽ ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും കൊടുത്തിരിക്കുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :