Infinix Note 60 Pro വിൽപ്പന തുടങ്ങി! 6500mAh ബാറ്ററി പവർ സ്റ്റാറിനൊപ്പം MagPower സ്പീക്കർ ഫ്രീ

Infinix Note 60 Pro വിൽപ്പന തുടങ്ങി! 6500mAh ബാറ്ററി പവർ സ്റ്റാറിനൊപ്പം MagPower സ്പീക്കർ ഫ്രീ

സ്മാർട്ട്‌ഫോൺ പ്രേമികളെ ആവേശത്തിലാഴ്ത്തി ഈ മാസം പുറത്തിറങ്ങിയ ഫോണാണ് Infinix Note 60 Pro. ചാർജ് തീരുമെന്ന പേടിയില്ലാതെ മണിക്കൂറുകളോളം ഉപയോഗിക്കാൻ സഹായിക്കുന്ന 6500mAh മെഗാ ബാറ്ററിയുള്ള ഇൻഫിനിക്സ് ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ഇന്ന് ഫ്ലിപ്കാർട്ട് വഴിയാണ് കരുത്തൻ ഇൻഫിനിക്സ് ഫോൺ സെയിലിന് എത്തിയത്.

Digit.in Survey
✅ Thank you for completing the survey!

ഗെയ്മിംഗിലും മൾട്ടിടാസ്കിംഗിലും മികച്ച പെർഫോമൻസ് ഉറപ്പിക്കാവുന്ന മോഡലാണിത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഇപ്പോൾ ഫോൺ വാങ്ങുന്നവർക്ക് MagPower സ്പീക്കർ സൗജന്യമായി ലഭിക്കും. കൂടാതെ ആകർഷകമായ ബാങ്ക് ഇളവും ഇൻഫിനിക്സ് ഹാൻഡ്സെറ്റിന് ലഭ്യമാണ്. അത്യാധുനിക ഫീച്ചറുകളും അതിശയിപ്പിക്കുന്ന ഓഫറുകളുമായി എത്തിയ ഇൻഫിനിക്സ് നോട്ട് 60 പ്രോയുടെ വിലയും സവിശേഷതകളും മനസിലാക്കാം.

Infinix Note 60 Pro Price, Offers India

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലുള്ള ഫോണുകളാണ് ഇൻഫിനിക്സ് അഴതരിപ്പിച്ചത്.

  • 8GB + 128GB വേരിയന്റിന് 31,999 രൂപയാകുന്നു.
  • 8GB + 256GB മോഡലിന് 34,999 രൂപയും വിലയാകുന്നു.

ലോഞ്ച് ഓഫറുകളുടെ ഭാഗമായി ആകർഷകമായ ബാങ്ക് ഇളവ് ലഭിക്കുന്നു. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലൂടെ 3,000 രൂപ കിഴിവ് ലഭിക്കും. ഇതിലൂടെ 28999 രൂപയ്ക്ക് ഇൻഫിനിക്സ് നോട്ട് 60 പ്രോ 5ജി വാങ്ങിക്കാം. വിപണിയിലെ പുത്തൻ ഫോണിന് 2,000 രൂപ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

Infinix Note 60 Pro

3,999 രൂപ വിലമതിക്കുന്ന സൗജന്യ മാഗ്പവർ സ്പീക്കറാണ് ഇന്നത്തെ വിൽപ്പനയിൽ ബോണസ് ഓഫറുകളായി അനുവദിച്ചിട്ടുള്ളത്. സ്മാർട്ട് ഫോണിന് ഒരു വർഷത്തേക്ക് വാലിഡിറ്റിയുള്ള സ്‌ക്രീൻ റീപ്ലേസ്മെന്റ് ഓഫറും ലഭ്യമാണ്.

Also Read: വിഷു വിരുന്നായി Vivo T5 Pro, 9020 mAh അതിശക്തൻ ബാറ്ററിയും കൈയിലൊതുങ്ങുന്ന വിലയും!

ഇൻഫിനിക്സ് നോട്ട് 60 പ്രോ സവിശേഷതകൾ

  1. ഡിസ്പ്ലേ: 6.78 ഇഞ്ച് 1.5K 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയിലാണ് ഇൻഫിനിക്സ് നോട്ട് 60 പ്രോ നിർമിച്ചിട്ടുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റും 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ഇൻഫിനിക്സ് നോട്ട് 60 പ്രോയ്ക്കുണ്ട്.
  2. പ്രോസസർ: സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് 8GB വരെ LPDDR5X റാമും 256GB വരെ UFS 2.2 സ്റ്റോറേജും പിന്തുണയ്ക്കുന്നു. 4758mm² 3D VC കൂളിംഗ് സിസ്റ്റം ഇതിനുണ്ട്. സ്മാർട്ട് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ് 360° ഗെയിമിംഗ് ആന്റിനയാണ്.
  3. ബാറ്ററി: കരുത്തുറ്റ 90W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഇൻഫിനിക്സ് ഫോണിനുണ്ട്. ഇത് 30W വയർലെസ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. ഫോണിലെ പ്രധാന ഹൈലൈറ്റാണ് 6500mAh ന്റെ ബാറ്ററി.
  4. ക്യാമറ: ഡ്യുവൽ റിയർ ക്യാമറയാണ് ഇൻഫിനിക്സ് നോട്ട് 60 പ്രോയിലുള്ളത്. ഇതിൽ 50MP പ്രൈമറി സെൻസർ, 8MP അൾട്രാ-വൈഡ് ലെൻസ് ചേർന്നതാണ് ക്യാമറ യൂണിറ്റ്. ഫോണിന് മുൻവശത്ത് 13MP മുൻ ക്യാമറയും ഉൾപ്പെടുന്നു. ഇത് 4K വീഡിയോ റെക്കോർഡിംഗും അൾട്രാ HDR ഇമേജിംഗും സപ്പോർട്ട് ചെയ്യുന്നു.
  5. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16 പ്രവർത്തിപ്പിക്കുന്ന ഒഎസ്സാണ് ഇതിലുള്ളത്. ഈ ഇൻഫിനിക്സ് ഹാൻഡ്സെറ്റിൽ മൂന്ന് ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഫോണിനുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo