Xiaomi Redmi Note 6 Pro ചൈന വിപണിയിൽ എത്തി ,വില ?

Xiaomi Redmi Note 6 Pro ചൈന വിപണിയിൽ എത്തി ,വില ?
HIGHLIGHTS

ഡ്യൂവൽ പിൻ / മുൻ ക്യാമറയിൽ റെഡ്മി നോട്ട് 6 പ്രൊ എത്തുന്നു

ഈ വർഷം ഷവോമി പുറത്തിറക്കിയതിൽ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് റെഡ്മി നോട്ട് 5 പ്രൊ എന്ന സ്മാർട്ട് ഫോൺ .ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോണുകളിൽ ഒന്നുകൂടിയാണിത് .എന്നാൽ ഇപ്പോൾ ഇതാ ഇതിന്റെ പുതിയ മോഡലായ റെഡ്മി നോട്ട് 6 പ്രൊ എന്ന സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സം ഇതിന്റെ കുറച്ചു സവിശേഷതകൾ പുറത്തുവിടുകയുണ്ടായി .

ഷവോമി റെഡ്മി നോട്ട് 5 പ്രൊ എന്ന മോഡലിനെക്കാളും കൂടുതൽ സവിശേഷതകൾ  ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .അതിൽ ആദ്യം എടുത്തുപറയേണ്ടത് ഇതിന്റെ വലിയ ഡിസ്‌പ്ലേയാണ് .6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 3 ജിബിയുടെ മറ്റൊരു വേരിയന്റ് കൂടി ഇതിനോടൊപ്പം തന്നെ പുറത്തിറങ്ങുന്നുണ്ട് .

ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ് .

4000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾ അടുത്ത മാസം പുറത്തിറങ്ങുമെന്നാണ് സൂചനകൾ .ഇതിന്റെ വിലവരുന്നത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 14000 രൂപമുതൽ 16000 രൂപവരെയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo