കുറഞ്ഞ വിലയിൽ ഷവോമിയുടെ റെഡ്മി 5 ,മാർച്ച് 14 മുതൽ

Updated on 12-Mar-2018
HIGHLIGHTS

12 മെഗാപിക്സലിന്റെ ക്യാമറയിൽ റെഡ്മി എത്തുന്നു

 

ഷവോമിയുടെ റെഡ്മി നോട്ട് 5 കൂടാതെ 5 പ്രൊ എന്നി മോഡലുകൾക്ക്  ശേഷം ഷവോമി പുറത്തിറക്കുന്ന പുതിയ മോഡലാണ് റെഡ്മി 5 .മാർച്ച് 14 മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിലും കൂടാതെ Mi.com ൽ നിന്നും ഇത് വാങ്ങിക്കാവുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.7 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 720×1440 പിക്സൽ റെസലൂഷനും ഇതിനുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിലും ഇത് വിപണിയിൽ എത്തുന്നു .

സ്നാപ്ഡ്രാഗൺ 450  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡ് Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയെണെങ്കിൽ 7800 രൂപ മുതൽ 8800 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .മാർച്ച് 14 മുതൽ ഇത് ഓൺലൈൻ ഷോപിങ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :