ലക്ഷത്തിനു മുകളിൽ വില !! ഷവോമിയുടെ ഫോൾഡബിൾ ഫോണുകൾ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Apr 2021
HIGHLIGHTS
  • ഷവോമിയുടെ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി

  • Xiaomi Mi Mix Fold എന്ന ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

ലക്ഷത്തിനു മുകളിൽ വില !! ഷവോമിയുടെ ഫോൾഡബിൾ  ഫോണുകൾ എത്തി
ലക്ഷത്തിനു മുകളിൽ വില !! ഷവോമിയുടെ ഫോൾഡബിൾ ഫോണുകൾ എത്തി

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .Xiaomi Mi Mix Fold എന്ന പേരിലാണ് പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്നത് ഇതിന്റെ മടക്കുന്ന ഡിസ്പ്ലേ തന്നെയാണ് .മറ്റു പ്രധാന ഫീച്ചറുകൾ നോക്കാം .

Xiaomi Mi Mix Fold

ഡിസ്‌പ്ലേയുടെ സവിശേഷത തന്നെയാണ് ഇതിൽ എടുത്തു പറയേണ്ടത് .8.01ഇഞ്ചിന്റെ മടക്കാവുന്ന ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .WQHD+ റെസലൂഷനും ഈ ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .രണ്ടാമത്തെ ഡിസ്പ്ലേയ്‌യെക്കുറിച്ചു പറയുകയാണെങ്കിൽ 6.52 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ രണ്ടാമത്തെ ഡിസ്‌പ്ലേയ്ക്ക് 2520x840 പിക്സൽ റെസലൂഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രോസ്സസറുകൾ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 16 ജിബിയുടെ റാം & 512 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 108 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 13 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ രണ്ടു ബാറ്ററികൾ ഈ ഫോണുകൾക്ക് ഉണ്ട് . 5,020mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .വിലനോക്കുകയാണെങ്കിൽ ഇതിന്റെ ആരംഭ വില വരുന്നത്  CNY 9,999 ( ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 1,11,995) രൂപ വരും . 

logo
Anoop Krishnan

email

Web Title: Xiaomi Mi Mix Fold launched with foldable 8.01-inch display and liquid lens cameras
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 12999 | $hotDeals->merchant_name
DMCA.com Protection Status