ഷവോമിയുടെ മറ്റൊരു സ്റ്റൈലിഷ് സ്മാർട്ട് ഫോൺ ആണ് ഷവോമി Mi 8 പ്രൊ എന്ന മോഡൽ .ഇതിന്റെ ഏറ്റവും വലിയ പ്രതേകതകളിൽ ഒന്ന് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറോടുകൂടിയ ഡിസ്‌ലെയാണ് .കൂടാതെ ഷവോമിയുടെ Mi 8 ലൈറ്റ് എന്ന മറ്റൊരു മോഡൽകൂടി എത്തിയിരിക്കുന്നു .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തിക്കഴിഞ്ഞു .ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.21 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18.7:9 ഡിസ്പ്ലേ റേഷിയെയും ഇത് കാഴ്ചവെക്കുന്നുണ്ട് .8 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .എന്നാൽ മെമ്മറി കാർഡ് ഉപയോഗിച്ച് ഇത് വർദ്ധിപ്പിക്കുവാൻ സാധിക്കുകയില്ല .ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .
12 + 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ 3ജി സെൽഫി എഫക്ടുകളും ലഭിക്കുന്നുണ്ട് .3,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 845 പ്രോസസറും ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലും ആണ് പ്രവർത്തനം നടക്കുന്നത് .
എന്നാൽ ലൈറ്റ് മോഡലുകളുടെ ഡിസ്പ്ലേ 6.26 ഇഞ്ചാണ് നൽയിരിക്കുന്നത് .Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും ഇതിനുണ്ട് .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ ന് 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3,350mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Mi 8 Pro സ്മാർട്ട് ഫോണിന്റെ വില വരുന്നത് ഇന്ത്യൻ വിപണിയിൽ ഏകദേശം 33,800 രൂപ മുതൽ 8 ജിബി റാംമ്മിനു Rs 38,000 വരെയാണ് വരുന്നത് .എന്നാൽ ലൈറ്റിന്റെ വില വരുന്നത് ഏകദേശം 14,700 രൂപമുതൽ 21000 രൂപവരെയാണ് വരുന്നത് .
കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.
Price: |
![]() |
Release Date: | 25 Sep 2018 |
Variant: | 32GB , 64GB |
Market Status: | Launched |