Xiaomi 17T Price Storage Configurations Leak Ahead of 4 June India Launch
ഫോൺ പ്രേമികൾ കാത്തിരുന്ന ഫ്ലാഗ്ഷിപ്പ് കില്ലർ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. സ്മാർട്ട്‌ഫോൺ ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ 6500mAh ബാറ്ററിയും, പ്രൊഫഷണൽ ഫോട്ടോഗ്രാഫി എക്സ്പീരിയൻസും ലഭിക്കുന്ന സ്മാർട്ട് ഫോണാണ് ലോഞ്ചിന് ഒരുങ്ങുന്നത്. ജൂൺ 4 ന് ഇന്ത്യയിൽ Xiaomi 17T ഫോണിന്റ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നു. ലോകപ്രശസ്തമായ ലെയ്ക (Leica) ക്യാമറയിലാണ് ഈ ഷവോമി ഫ്ലാഗ്ഷിപ്പ് പുറത്തിറക്കുക. ഫോണിന്റെ ഡിസൈൻ, ക്യാമറ മികവ്, ബാറ്ററി ലൈഫ് എന്നിവയുൾപ്പെടെയുള്ള ലീക്കായ വിവരങ്ങൾ അറിയാം.
ആമസോണിൽ ഷവോമി 17T ജൂൺ 4 ലെ ലോഞ്ചിലേക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ സ്മാർട്ട് ഫോണിൽ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. 67W ചാർജിംഗിനെ ഷവോമി പിന്തുണയ്ക്കുമെന്നാണ് വിവരം. ഇതിനായി ഫ്ലാഗ്ഷിപ്പിൽ കമ്പനി 6,500mAh ബാറ്ററി ഉൾപ്പെടുത്തുമെന്നത് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ഷവോമി 17T യിൽ 1.5K റെസല്യൂഷനുള്ള ഡിസ്പ്ലേയാണുള്ളത്. ഇതിൽ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും HDR10+ സപ്പോർട്ടും ലഭിക്കുന്നു. 6.59 ഇഞ്ച് AMOLED സ്ക്രീനിന് ഡോൾബി വിഷൻ പിന്തുണയുണ്ട്. 3,500 nits വരെ പീക്ക് ബ്രൈറ്റ്‌നസ് ഷവോമി 17ടി ഫ്ലാഗ്ഷിപ്പിന് ലഭിച്ചേക്കും. HyperOS 3 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയർ നൽകാനാണ് സാധ്യത.
ഷവോമി 17T ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ SoC പ്രോസസറാകും നൽകുന്നത്. ട്രിപ്പിൾ റിയർ ക്യാമറയാകും ഫോണിൽ കൊടുക്കുന്നത്. ഇതിൽ 50MP ലൈറ്റ് ഫ്യൂഷൻ 800 മെയിൻ സെൻസർ, 12MP അൾട്രാവൈഡ് ലെൻസ്, 50MP 5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമുണ്ടാകും. ഇതിൽ ലെയ്‌ക സെൻസറാണ് ഉപയോഗിക്കുന്നതെന്നാണ് വിവരം. ഫോണിന് മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പഞ്ച്-ഹോൾ സെറ്റപ്പിൽ 32MP ഷൂട്ടറും കൊടുക്കുന്നു.
Also Read: Samsung Galaxy S24 5G ആമസോണിൽ ഗംഭീര ഇളവിൽ; ഈ ഓഫർ നഷ്ടപ്പെടുത്തരുത്!
ഇതിനകം ആഗോള വിപണിയിൽ ഷവോമി 17ടി ലോഞ്ച് ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്കാണ് ഇനി ജൂൺ നാലിന് ഊഴം. 12GB റാമും 256GB, 512ജിബി സ്റ്റോറേജുമുള്ള ഫോണുകളാകും പുറത്തിറക്കുന്നത്. ഇതിന് ഇന്ത്യയിലെ വില ആരംഭിക്കുന്നത് 65,999 രൂപ മുതലാകും.