Xiaomi 17T Pro
സ്മാർട്ട്ഫോൺ ലോകത്ത് വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ ഷവോമിയുടെ പടയാളികൾ വരുന്നു. 6500mAh എന്ന വമ്പൻ ബാറ്ററിയും 50MP ടെലിഫോട്ടോ ക്യാമറയുമായാണ് Xiaomi 17T സീരീസ് വരുന്നു. മികച്ച പെർഫോമൻസും പ്രീമിയം ലുക്കുമായാണ് ഷവോമി 17ടി, ഷവോമി 17 ടി പ്രോ ലോഞ്ച് ചെയ്യുക.
ഷവോമി 17T, ഷവോമി 17T Pro എന്നിവ ഇതിൽ ഉൾപ്പെട്ടേക്കുമെന്നും, മെയ് അവസാന വാരത്തിൽ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ഇന്ത്യയിൽ ഉൾപ്പെടെയുള്ള വിവിധ വിപണികളിൽ ഷവോമി 17 Max എന്ന മോഡൽ കൂടിയുണ്ടാകുമെന്ന് വിവരങ്ങളുണ്ട്. വമ്പൻ ബാറ്ററി ലൈഫ് ആഗ്രഹിക്കുന്നവരെയും ഫോട്ടോഗ്രാഫി പ്രേമികളെയും ലക്ഷ്യമിട്ടാണ് ഷവോമി 17ടി സീരീസ് എത്തിയേക്കും. മെയ് 28 നാണ് ലോഞ്ചെന്നും ചില സൂചനകളുണ്ട്. ഇതിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഏകദേശ വിലയും അറിയാം.
ഷവോമി 17T ഫോണിന് 120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റ് ഉപയോഗിച്ചേക്കും. ഫോണിന് 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുണ്ടാകും. ഫോണിനെ കരുത്തുള്ളതാക്കാൻ 6,500mAh ബാറ്ററി നൽകുമെന്നാണ് സൂചന. ക്യാമറയിലേക്ക് വന്നാൽ സ്മാർട്ട് ഫോണിൽ 50MP പ്രൈമറി സെൻസറും, 50MP ടെലിഫോട്ടോ ലെൻസും, 12MP അൾട്രാവൈഡ് ക്യാമറയും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: 60 ദിവസത്തേക്ക് വെറും 619 രൂപ! Airtel മാസ് പ്ലാനിലൂടെ റീചാർജ് ചിലവ് കുറയ്ക്കാം
ഫോണിനൊപ്പം ഒരു പ്രോ വേർഷൻ കൂടി വരുന്നുണ്ട്. ഷവോമി 17T പ്രോയിൽ 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും 6.83 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമുണ്ടാകും. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസർ നൽകിയേക്കും. സ്മാർട്ട് ഫോണിന് വേഗതയേറിയ 100W ചാർജിംഗ്, വലിയ ബാറ്ററി കപ്പാസിറ്റിയുണ്ടാകുമെന്നാണ് സൂചന.
ഷവോമി 17 മാക്സിന്റെ ബാറ്ററിയിലേക്ക് വന്നാൽ 6.9 ഇഞ്ച് LTPO ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റുണ്ടാകുമെന്ന് സൂചനയുണ്ട്. ഇത് 100W വയർഡ്, 50W വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ കൂറ്റൻ 8,000mAh ബാറ്ററിയാകുമെന്നാണ് സൂചന. ക്യാമറ യൂണിറ്റിലേക്ക് വന്നാൽ, 50MP അൾട്രാവൈഡ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും 200MP സാംസങ് ISOCELL HP-സീരീസും നൽകുമെന്നും വാർത്തകളുണ്ട്.
ഷവോമി 17T യുടെ ഏകദേശ വില 749 യൂറോ ആയിരിക്കുമെന്നാണ് സൂചന. ഇതിന്റെ പ്രോ വേർഷന് 999 യൂറോയാകുമെന്നുമാണ് സൂചന. ഇന്ത്യയിലെ മൂല്യം കണക്കാക്കുമ്പോൾ, സ്റ്റാൻഡേർഡ് വേരിയന്റിന് ഏകദേശം 74,999 രൂപയായേക്കും. ഇത് അടുത്തിടെ വന്ന വിവോ എക്സ്300 എഫ്ഇയ്ക്ക് പകരക്കാരനാകും.