യമണ്ടൻ Xiaomi 17 ന് ഫ്ലിപ്കാർട്ടിൽ മെഗാ ഡീൽ; ആമസോണിനെക്കാൾ കുറഞ്ഞ വില

Xiaomi 17 512GB സ്റ്റോറേജ് വേരിയന്റ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇതാ ഒരു സന്തോഷവാർത്ത. പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓഫറാണിത്. Xiaomi 17 512GB വേരിയന്റിനാണ് വിലക്കിഴിവ്. ആമസോണിനെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ ഫ്ലിപ്കാർട്ടിൽ നിന്ന് ഫോൺ സ്വന്തമാക്കാം.

ഷവോമി 17 ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ലഭ്യമാണ്. 80000 രൂപയ്ക്കും താഴെ ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസുള്ള പ്രീമിയം ഫോൺ വാങ്ങിക്കാനാകും. ഇതിന് 4000 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. 6330 mAh ബാറ്ററിയും 50 മെഗാപിക്സൽ ക്യാമറയുമുള്ള ഫോണാണിത്. ഷവോമി 17 5ജിയുടെ പ്രത്യേകതകളും ഇപ്പോഴത്തെ ഓഫറും വിശദമായി അറിയാം.

Xiaomi 17 512GB Offer Flipkart

12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഷവോമി സ്മാർട്ട് ഫോണിനാണ് ഇപ്പോൾ ഓഫർ. 1,19,999 രൂപയ്ക്കാണ് ഷവോമി 17 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ സ്മാർട്ട് ഫോൺ 80,500 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 89,998 രൂപയ്ക്ക് ആമസോണിൽ സ്മാർട്ട് ഫോൺ ലഭ്യമാണ്. അതിനാൽ ആമസോണിനേക്കാൾ ഇളവ് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 4000 രൂപയുടെ കിഴിവും ലഭിക്കുന്നു. ഇങ്ങനെ ഷവോമി 17 ഫോൺ 85998 രൂപയ്ക്ക് വാങ്ങിക്കാം.

നിങ്ങൾക്ക് വേണമെങ്കിൽ രണ്ട് തരത്തിലുള്ള ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നുണ്ട്. മാസം 2831 രൂപ അടച്ച് കൊണ്ട് ഈ പ്രീമിയം സ്റ്റൈലിഷ് ഫോൺ വാങ്ങിക്കാം. അതുമല്ലെങ്കിൽ 12 മാസത്തേക്കുള്ള ഇഎംഐ ഡീൽ പ്രയോജനപ്പെടുത്താവുന്നതാണ്. 7228 രൂപയുടെ ഇഎംഐ ഓഫറാണ് ഫ്ലിപ്കാർട്ടിൽ അനുവദിച്ചിട്ടുള്ളത്.

Also Read: ആമസോണിൽ കാലി, ഫ്ലിപ്കാർട്ടിൽ iPhone 16 വലിയ ഓഫറിൽ

ഷവോമി 17 പ്രത്യേകതകൾ എന്തൊക്കെ?

  1. ഡിസ്പ്ലേ: 6.3-ഇഞ്ച് 1.5K റെസല്യൂഷനുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 2656 x 1220 പിക്സൽ റെസല്യൂഷനുണ്ട്. M10 12-ബിറ്റ് OLED ഡിസ്‌പ്ലേയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, ഡോൾബി വിഷൻ സപ്പോർട്ടുമുള്ള സ്ക്രീനാണിത്.
  2. പ്രോസസർ: 3nm ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഇതിലുള്ളത്. ഒക്ടാ-കോർ, അഡ്രിനോ 840 GPU മായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.
  3. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Xiaomi HyperOS 3.0 ലാണ് ഷവോമി 17 പ്രവർത്തിക്കുന്നത്.
  4. ക്യാമറ: ഈ ഷവോമിയിൽ ട്രിപ്പിൾ ക്യാമറ മൊഡ്യൂളാണ് വരുന്നത്. Leica 50MP ക്യാമറ ഫോണിന് പിൻവശത്തുണ്ട്. ഇതിന് ഹൈപ്പർ OIS സപ്പോർട്ടുണ്ട്. ഫോണിലെ മറ്റൊരു ക്യാമറ 50MP 102-ഡിഗ്രി Leica അൾട്രാ-വൈഡ് ആംഗിൾ ലെൻസാണ്.
  5. ബാറ്ററി: 6330mAh Xiaomi Surge ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു ദിവസത്തിൽ കൂടുതൽ സമയം ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ട് ഫോണാണിത്.
  6. കണക്റ്റിവിറ്റി: വൈ-ഫൈ 7 റെഡി, ബ്ലൂടൂത്ത് 6.0 തുടങ്ങിയ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിനുണ്ട്.
  7. മറ്റ് ഫീച്ചറുകൾ: ഡ്യുവൽ സിം സ്ലോട്ടുകൾ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡോൾബി അറ്റ്‌മോസ് പിന്തുണയ്ക്കുന്ന സ്റ്റീരിയോ സ്പീക്കറുകളും ഷവോമി 17 ഫോണിൽ ലഭിക്കുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :