Honor X7c 5G: സ്നാപ്ഡ്രാഗൺ കരുത്തിൽ, 5200mAh ബാറ്ററിയുള്ള ഹോണർ മിഡ് റേഞ്ച് ഫോൺ, വാങ്ങാൻ 5 കാരണങ്ങൾ
Snapdragon 4 Gen 2 പ്രോസസറും കരുത്തനായ ബാറ്ററിയും ഡ്യൂറബിലിറ്റിയുമുള്ള സ്മാർട്ഫോണാണിത്
ആമസോൺ വഴി 14,999 രൂപയ്ക്ക് സ്മാർട്ഫോൺ വാങ്ങാനാകും
ഹോണർ X7c 5ജിയുടെ 5 പ്രത്യേക ഫീച്ചറുകൾ നോക്കിയാലോ
15000 രൂപയിൽ താഴെ പുതിയ Honor X7c 5G എത്തിയിരിക്കുന്നു. Snapdragon 4 Gen 2 പ്രോസസറും കരുത്തനായ ബാറ്ററിയും ഡ്യൂറബിലിറ്റിയുമുള്ള സ്മാർട്ഫോണാണിത്. ഡ്യുവൽ റിയർ ക്യാമറയും, LED ഫ്ലാഷ് സപ്പോർട്ടുമുള്ള ഫോണാണ് Honor 5G. ഈ പുതിയ സ്മാർട്ഫോണിന്റെ വിൽപ്പനയും തുടങ്ങി. ഹോണർ X7c 5ജിയുടെ 5 പ്രത്യേക ഫീച്ചറുകൾ നോക്കിയാലോ!
SurveyHonor X7c 5G: പ്രധാന 5 ഫീച്ചറുകൾ
പ്രോസസർ: സ്നാപ്ഡ്രാഗൺ 4 ജെൻ 2 മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് ഹോണർ X7c പ്രവർത്തിക്കുന്നത്. ഇത് കരുത്തുറ്റ ചിപ്സെറ്റാണ്. പെർഫോമൻസിലും മൾട്ടി ടാസ്കിങ്ങിലും അതിനാൽ ഈ ബജറ്റ് സ്മാർട്ഫോൺ നിങ്ങളെ നിരാശപ്പെടുത്തില്ല.
കിടിലൻ ബാറ്ററി: ഫാസ്റ്റ് ചാർജിങ്ങിന പിന്തുണയ്ക്കുന്ന, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ഇതിനുണ്ട്. ഈ സ്മാർട്ഫോണിൽ 5,200mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 35W സൂപ്പർചാർജിനെ പിന്തുണയ്ക്കുന്നു. 24 മണിക്കൂർ വരെ ഓൺലൈൻ സ്ട്രീമിംഗും 59 മണിക്കൂർ മ്യൂസിക് പ്ലേബാക്കും ലഭിക്കുന്നു. ഇത് അൾട്രാ പവർ-സേവിംഗ് മോഡ് ഫീച്ചറുള്ള ഹാൻഡ്സെറ്റാണ്.
ഹൈ ക്വാളിറ്റി ഓഡിയോ: ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും 300% അൾട്രാ-ഹൈ വോളിയം മോഡും ഇതിനുണ്ട്. വീഡിയോകൾക്കും ഗെയിമിങ്ങിനും മികച്ച ഓഡിയോ എക്സ്പീരിയൻസിനും ഇത് അനുയോജ്യമായ ഓഡിയോ എക്സ്പീരിയൻസ് തരുന്നു.
ഡ്യൂറബിലിറ്റി: നാലാമത്തെ ഫീച്ചർ ഹാൻഡ്സെറ്റിന്റെ ഈടുനിൽപ്പും പ്രതിരോധ ശേഷിയുമാണ്. ഹോണർ X7c 5ജി സ്വിസ് SGS പ്രീമിയം പെർഫോമൻസ് സർട്ടിഫിക്കേഷനുള്ള ഫോണാണ്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി ഇതിൽ IP64 റേറ്റിങ്ങുണ്ട്.
വില: രണ്ട് കളർ വേരിയന്റുകളിലാണ് ഹോണർ X7c 5G പുറത്തിറങ്ങിയത്. ഫോറസ്റ്റ് ഗ്രീൻ, മൂൺലൈറ്റ് വൈറ്റ് കളറുകളിലാണ് ഹോണർ X7c എത്തിയത്. ആമസോൺ വഴി 14,999 രൂപയ്ക്ക് സ്മാർട്ഫോൺ വാങ്ങാനാകും. 15000 രൂപയ്ക്ക് താഴെ ബജറ്റിൽ ഒരു ഫോൺ നോക്കുന്നവർക്കുള്ള സ്റ്റൈലിഷ് ഹാൻഡ്സെറ്റാണിത്.
ഹോണർ X7c 5G: മറ്റ് പ്രത്യേകതകൾ
ഡിസ്പ്ലേ: ഹോണർ X7c 5ജി 193 ഗ്രാം ഭാരമുള്ള ഫോണാണ്. ഇതിന് 2412×1080 പിക്സൽ റെസല്യൂഷനും 6.8 ഇഞ്ച് TFT LCD ഡിസ്പ്ലേയുമുണ്ട്.
ഒഎസ്: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 8.0 ആണ് ഇതിലെ സോഫ്റ്റ് വെയർ. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്.
ക്യാമറ: f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ലെൻസും f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് ക്യാമറയും ചേർന്നതാണ് ക്യാമറ യൂണിറ്റ്. പിൻ ക്യാമറയിൽ സിംഗിൾ എൽഇഡി ഫ്ലാഷ് സപ്പോർട്ടുണ്ട്. ഫോട്ടോ, വീഡിയോ, പോർട്രെയ്റ്റ്, നൈറ്റ്, അപ്പേർച്ചർ, PRO, വാട്ടർമാർക്ക്, HDR തുടങ്ങിയ മോഡുകളും സ്മാർട്ഫോണിനുണ്ട്.
കണക്റ്റിവിറ്റി: 5G NR, 4G LTE FDD/TDD, 3G WCDMA, 2G GSM ഓപ്ഷനുകൾ ഫോണിനുണ്ട്. ഇതിൽ വയർലെസ് കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.
Also Read: 55 inch OLED Smart TV: LG ബ്രാൻഡിന്റെ കിടിലോസ്കി ടിവി 41 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ടിൽ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile