200MP ടെലിഫോട്ടോ ക്യാമറയുമായി Vivo X500 Pro Max; ഒപ്പം പ്രോയും 7500 mAh സെല്ലുള്ള ബേസിക് മോഡലും

സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ വിപ്ലവം സൃഷ്ടിക്കാൻ വിവോയുടെ വമ്പൻ ഫോണുകൾ വരാറായി! X100, X200, എക്സ്300 സീരീസുകളുടെ വൻ വിജയത്തിന് ശേഷം Vivo X500 Series അവതരിപ്പിക്കുന്നു. 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുള്ള വിവോ എക്സ്500 പ്രോ മാക്സ് മോഡലാണ് കൂട്ടത്തിലെ വമ്പൻ. ഇതിൽ 7500 mAh ബാറ്ററിയിൽ വിവോ എക്സ്500 മോഡലും 50MP ട്രിപ്പിൾ ക്യാമറയുള്ള എക്സ്500 പ്രോയുമുണ്ട്. മികച്ച പ്രൊസസ്സർ, വമ്പൻ ബാറ്ററി ബാക്കപ്പ്, വേഗതയേറിയ ചാർജിംഗ് സാങ്കേതികവിദ്യ എന്നിവയ്ക്കാണ് വിവോ കൂടുതൽ പ്രാധാന്യം നൽകുന്നത്. ഈ മാസം ലോഞ്ച് പ്രതീക്ഷിക്കുന്ന സീരീസിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളും ലോഞ്ച് വിവരങ്ങളും നോക്കാം.

Vivo X500 Series: ലോഞ്ച് വിശേഷങ്ങൾ

പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് വിവോ X500 മോഡലിന് ഏകദേശം 1.2 ലക്ഷം മുതൽ 1.4 ലക്ഷം രൂപ വരെയാകും വില. വിവോ X500 പ്രോ മോഡലിന് 1.4 ലക്ഷം മുതൽ 1.6 ലക്ഷം രൂപ വരെയും, പ്രോ മാക്സിന് 1.6 ലക്ഷം മുതൽ 1.9 ലക്ഷം രൂപ വരെയും വിലയാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടിപ്സ്റ്റർമാരുടെ റിപ്പോർട്ടുകളിൽ ഇത് നവംബർ 25 ന് ലോഞ്ച് ചെയ്തേക്കും. എന്നാലും ഇത് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ച ലോഞ്ച് തീയതി അല്ല.

Vivo X500 Pro Max: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

6.85 ഇഞ്ച് 2K LTPO OLED പാനലാണ് വമ്പൻ വിവോ ഫോണിലുണ്ടാകുക. സ്മൂത്ത് സ്ക്രോളിങ്ങിനായി ഫോൺ 144 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ടാകും. മീഡിയാടെക് ഡൈമൻസിറ്റി 9600 Pro ചിപ്‌സെറ്റാണ് ഫോണിലുണ്ടാകുക.

വിവോ എക്സ്500 പ്രോ മാക്സിൽ കരുത്തുറ്റ 8000 mAh ബാറ്ററി കൊടുക്കും. ഇത് 90W വരെ വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും പിന്തുണയ്ക്കും. 50MP പ്രൈമറി സെൻസർ, 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാ വൈഡ് ക്യാമറയും ചേർന്ന ഫോണാണിത്. സ്മാർട്ട് ഫോണിന് മുൻവശത്ത് 50MP ഫ്രണ്ട് ക്യാമറയുണ്ടായിരിക്കും.

Vivo X500 Pro: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

6.36 ഇഞ്ച് 1.5K LTPO OLED പാനലും 144Hz റിഫ്രഷ് റേറ്റുമാണ് വിവോ എക്സ്500 പ്രോയിൽ നൽകുന്നത്. ഇതിന് 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് ലഭിക്കും. മീഡിയടെക് ഡൈമെൻസിറ്റി 9600 പ്രോ ചിപ്‌സെറ്റും 6,510 mAh ബാറ്ററിയുമാണ് പ്രോയിൽ കൊടുക്കുക. ബേസിക് മോഡലിനേക്കാൾ അൽപം പവർ കുറഞ്ഞ ബാറ്ററിയാണിതെന്ന് പറയാം. ഫോൺ 90W വയർഡ് ചാർജിംഗിനെയും 40W വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. IP68, IP69 റേറ്റിംഗുകളും ഫോണിനുണ്ടാകുമെന്നാണ് വിവരം.

Vivo X500 Series India launch announced with new design

ക്യാമറയിൽ 50MP OIS മെയിൻ ക്യാമറ, 50MP അൾട്രാ വൈഡ് സെൻസർ, 3.5x സൂം ശേഷിയുള്ള 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുമുണ്ടാകും. വിവോ എക്സ്500 പ്രോയുടെ മുൻവശത്ത് 50MP ഫ്രണ്ട് ക്യാമറയും കൊടുക്കുന്നുണ്ട്.

വിവോ എക്സ്500 5ജി പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

6.59 ഇഞ്ച് 1.5K LTPS OLED ഡിസ്‌പ്ലേയ്ക്ക് 144 Hz റിഫ്രഷ് റേറ്റുണ്ടാകുമെന്നാണ് സൂചന. ഹൈ-ബ്രൈറ്റ്‌നസ് മോഡിൽ 2,000 നിറ്റ്‌സ് വരെ തെളിച്ചം ഇതിനുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 9600M ചിപ്‌സെറ്റ് ആയിരിക്കും ഫോണിൽ ഉൾപ്പെടുത്തുന്നത്. ഇത് 16GB വരെ LPDDR5X റാമും 1TB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യും.

IP68, IP69 ഡ്യുറബിലിറ്റിയുള്ള ഫോണിൽ 7500 mAh ബാറ്ററിയും 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും ലഭിക്കും. ക്യാമറയിലേക്ക് വന്നാൽ OIS സപ്പോർട്ടുള്ള 50MP മെയിൻ ക്യാമറ, 50MP അൾട്രാ വൈഡ് സെൻസർ, MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുത്തും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 50MP സെൻസറും നൽകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile