Vivo X300 FE Launched in india
മിഡ്-പ്രീമിയം സെഗ്‌മെന്റിൽ ഒരു പുതിയ ബെഞ്ച്മാർക്ക് കുറിച്ച് Vivo X300 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അൾട്രാ സീരീസിനോട് കിടപിടിക്കുന്ന പ്രകടനവും അഡ്വാൻസ്ഡ് ക്യാമറ സിസ്റ്റവുമാണ് ഫോണിനുള്ളത്. വിവോ എക്സ്300 ഫാൻ എഡിഷൻ X300 മോഡലിലെ സ്റ്റാൻഡേർഡ് മോഡലിന് താഴെയുള്ള ഫോണായി കണക്കാക്കാം. ഫോട്ടോഗ്രാഫി കിറ്റുമായാണ് വിവോ പ്രീമിയം ഫോൺ അവതരിപ്പിച്ചത്. അടുത്തിടെ വന്ന പിക്സൽ ഫോണുളെയും ഐഫോൺ എയറിനെയും പോലെ തോന്നിപ്പിക്കുന്ന ഡിസൈനാണ് വിവോ എക്സ്300 എഫ്ഇയിലുള്ളത്. വിവോ എക്സ്300 അൾട്രായുടെ ഫീച്ചറുകളും വിലയും വിശദമായി അറിയാം.
വിവോ എക്സ് 300 എഫ്ഇ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്.
അർബൻ ഒലിവ്, ലിലാക് പർപ്പിൾ, നോയർ ബ്ലാക്ക് എന്നീ മൂന്ന് കളറുകളിലാണ് സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ചത്. മെയ് 14 മുതൽ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഓൺലൈൻ സ്റ്റോറുകളിലും വിവോ ഫാൻ എഡിഷൻ ലഭ്യമാകും.
ടെലിഫോട്ടോ എക്സ്റ്റെൻഡർ ജെൻ 2 എന്ന ഫോക്കൽ ലെങ്ത് കൂട്ടാൻ ഉപയോഗിക്കുന്ന ആക്സസറിയ്ക്ക് 15,999 രൂപയാണ് വില. കേസും മൗണ്ടിംഗ് ആക്സസറിയും ഉൾപ്പെടുന്ന ആക്സസറീസ് കിറ്റിന് 3,999 രൂപയുമാകുന്നു. ഫോണും (256ജിബി) ഇവയും ചേർത്ത് വില 99,997 രൂപയാകുന്നു. എന്നാൽ ലോഞ്ച് ഓഫറിലൂടെ ആക്സസറീസ് കിറ്റ് ഫ്രീയായി കിട്ടും. എന്നുവച്ചാൽ വിവോ X300 FE ഫോണും കിറ്റും 95,997 രൂപയ്ക്ക് ലഭിക്കുന്നതാണ്. സ്മാർട്ട് ഫോണുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചു.
Also Read: പവറിൽ നിർത്താതെയോടാൻ 6500mAh ബാറ്ററി! Motorola പുതുപുത്തൻ ഫോൺ ഈ മാസം
സാംസങ് ഗാലക്സി എസ്26 സീരീസിലെ ഫാൻ എഡിഷന് എതിരാളിയാണ് വിവോ എക്സ്300 FE. 50 എംപി ടെലിഫോട്ടോ ക്യാമറ, Zeiss സപ്പോർട്ടുള്ള ഫോണാണിത്. ഈ വിവോ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.