സെൽഫിയിലും ടെലിഫോട്ടോയിലും ZEISS മാജിക്; Vivo X300 FE ആമസോണിൽ ചൂടൻ ഓഫറിൽ!

സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രഫിയിൽ വിപ്ലവം സൃഷ്ടിച്ച ZEISS ലെൻസ് സപ്പോർട്ടുള്ള വിവോ സ്മാർട്ട് ഫോൺ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. വിവോയുടെ ഏറ്റവും പുതിയ മോഡലായ Vivo X300 FE ഇപ്പോൾ ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ മികച്ച ഇളവിൽ വാങ്ങിക്കാം. സെൽഫി ക്യാമറയിലും ടെലിഫോട്ടോ ലെൻസിലും ഒരുപോലെ ZEISS മാജിക് ഒളിപ്പിച്ചിട്ടുള്ള ഫോണാണിത്. ഒരു പ്രൊഫഷണൽ ക്യാമറ കയ്യിലുണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്ക് വാങ്ങാവുന്ന മികച്ച ഓഫറാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിവോ എക്സ്300 ഫാൻ എഡിഷൻ ലോഞ്ച് ചെയ്തത്. ആമസോണിലും ഫ്ലിപ്കാർട്ടിലും ഒരേ വിലയാണ്. എന്നാൽ ആമസോണിൽ കൂടുതൽ ലാഭം കണ്ടെത്താൻ ചില ഓഫറുകൾ അധികം ലഭ്യമാണ്. സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ഓഫറുകളും അറിയാം.

Vivo X300 FE Price Deal Amazon

വിവോ എക്സ്300 എഫ്ഇ 70000 രൂപ റേഞ്ചിൽ വാങ്ങാമെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും! 1,19,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത 256GB, 12GB സ്മാർട്ട് ഫോണിന് ആമസോണിൽ ഗണ്യമായ വിലക്കുറവുണ്ട്. 79,999 രൂപയ്ക്കാണ് ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്കാർട്ടിലും ഇതേ വിലയാണെങ്കിലും, ബാങ്ക് ഓഫർ മികച്ചത് ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിലാണ്.

ICICI Bank ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 8000 രൂപ വരെ കിഴിവ് ലഭിക്കും. HDFC, കൊടക് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഇഎംഐ ട്രാൻസാക്ഷനുകൾക്കും ഇതേ ഓഫർ ലഭിക്കുന്നു. ഇങ്ങനെ വിവോ സീസ് ക്യാമറ ഫോൺ 71999 രൂപയ്ക്ക് ഓൺലൈൻ പർച്ചേസ് നടത്താം.

75000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ വിവോ എക്സ്300 എഫ്ഇയ്ക്ക് ലഭ്യമാണ്. ഇതൊരു പരിമിതകാല ഓഫറാണെങ്കിലും 2,813 രൂപയ്ക്ക് സ്മാർട്ട് ഫോൺ ഇഎംഐയിലും പർച്ചേസ് ചെയ്യാം. ഇതിന് പുറമെ പലിശ ചേർക്കാതെയുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ തരുന്നു.

ശ്രദ്ധിക്കേണ്ടത് ഫോണിനൊപ്പമുള്ല ആക്സസറീസ് കിറ്റിന്റെ വില ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

Also Read: വീട് മിനി ഹോം തിയേറ്ററാക്കാം! 55 ഇഞ്ച് Smart TV കൾക്ക് ആമസോണിൽ ഇതാ ഓഫർ മാമാങ്കം

വിവോ എക്സ്300 എഫ്ഇ സവിശേഷതകൾ

വിപണിയിലെ പുത്തൻ പ്രീമിയം ഫോണായ വിവോ എക്സ്300 എഫ്ഇയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ സവിശേഷതകൾ മനസിലാക്കാം.

  1. ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന, 6.31 ഇഞ്ച് AMOLED പാനലാണ് വിവോ എക്സ്300 ഫാൻ എഡിഷനിലുള്ളത്. HDR10+, Netflix HDR സപ്പോർട്ട് ഈ വിവോ ഫോണിന് ലഭിക്കുന്നു. 2640 x 1216 റെസല്യൂഷൻ സപ്പോർട്ട് ഈ പ്രീമിയം ഫോണിലുണ്ട്.
  2. ക്യാമറ: 50MP ZEISS ട്യൂൺ ചെയ്ത, OIS സപ്പോർട്ടുള്ള സോണി IMX921 സെൻസറാണ് ഇതിലുള്ളത്. ഫോണിൽ OIS പിന്തുണയ്ക്കുന്ന 50MP ZEISS ടെലിഫോട്ടോ ക്യാമറയുണ്ട്. 8MP അൾട്രാ വൈഡ്-ആംഗിൾ ക്യാമറയും വിവോ എക്സ്300 എഫ്ഇയിലെ പ്രോ-ലെവൽ ക്യാമറ യൂണിറ്റിനുള്ളത്. ZEISS മൾട്ടിഫോക്കൽ പോർട്രെയ്റ്റ് ഉപയോഗിച്ച് മികച്ച ഫോട്ടോഗ്രാഫി സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ ഇന്റലിജന്റ് സീൻ ഒപ്റ്റിമൈസേഷനായി AI ക്രിയേറ്റീവ് ക്യാമറ ഉപയോഗിക്കാനാകും. ഫോണിന് മുൻവശത്തും സീസ് ലെൻസ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നു. 50MP ZEISS വൈഡ്-ആംഗിൾ ഫ്രണ്ട് ക്യാമറയാണ് നൽകിയിട്ടുള്ളത്.
  3. പ്രോസസർ: സ്നാപ്ഡ്രാഗൺ 8 Gen 5 പ്രൊസസറാണ് സ്മാർട്ട് ഫോണിലുള്ളത്. 2GB LPDDR5X അൾട്രാ റാമും 512GB വരെ UFS 4.1 സ്റ്റോറേജും ഇതിൽ ജോഡിയാക്കിയിരിക്കുന്നു.
  4. ബാറ്ററി: 6,500 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 90W വയർഡ് ഫ്ലാഷ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
  5. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16, OriginOS 6-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചെറിയ കമ്മീഷൻ ലഭിച്ചേക്കാം, എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചിലവുകൾ ആകില്ല.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :