ക്യാമറ പ്രേമികളുടെ പ്രിയപ്പെട്ട Vivo X300 FE വില കൂട്ടി, പുതിയ വില എങ്ങനെ?

ഇന്ത്യൻ പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ ഫോട്ടോഗ്രാഫി മികവിലൂടെ തരംഗം സൃഷ്ടിച്ച Vivo X300 FE 5G വില കൂട്ടി. 50MP ZEISS ട്രിപ്പിൾ ക്യാമറയും Snapdragon 8 Gen 5 SoC പവർഫുൾ പെർഫോമൻസുമുള്ള സ്മാർട്ട് ഫോണാണിത്. 256 ജിബി സ്റ്റോറേജുള്ള ഫോണിനും 512GB വേരിയന്റിനും വില ഉയർത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ dRAM ലഭ്യതയിലുള്ള കുറവും ഘടകങ്ങളുടെ വില വർധിച്ചതുമാണ് ഫോണിന്റെ വില ഉയർത്താൻ കാരണം. വിവോ X300 FE 5ജി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച മോഡലാണ്. X300 സീരീസിലെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, വളരെ ശ്രദ്ധേയമായ ഡിസൈനും സ്മാർട്ട് ഫോണിനുണ്ട്. സാധാരണ ഉപഭോക്താക്കൾക്കും ടെക് പ്രേമികൾക്കും വിവോയുടെ ഈ വില വർധനവ് തിരിച്ചടിയാണ്. സ്മാർട്ട് ഫോണിന്റെ പുതിയ വിലയ്ക്കൊപ്പം പ്രത്യേകതകളും അറിയാം.

Vivo X300 FE 5G Price Hike

വിവോ എക്സ്300 എഫ്ഇ 5ജി ഫോണിന് 12GB + 256GB, 12GB + 512GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയനറുകളാണുള്ളത്. ഇതിൽ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 86,999 രൂപയായിരുന്നു വില. എന്നാൽ പുതുക്കിയ വിലയിൽ ഇതിന് 89999 രൂപ വിലയാകുന്നു. 512 ജിബി സ്റ്റോറേജുള്ള വിവോ എക്സ്300 എഫ്ഇയ്ക്ക് 96,999 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഫോണിന് 99,999 രൂപയായി. ഇങ്ങനെ 3,000 രൂപയുടെ വർധനവാണ് ഉണ്ടായത്.

  • 12GB + 256GB: 86,999 രൂപ (പഴയ വില)
  • 12GB + 256GB: 89999 രൂപ (പുതിയ വില)
  • 12GB + 512GB: 96,999 രൂപ (പഴയ വില)
  • 12GB + 512GB: 99,999 രൂപ (പുതിയ വില)

Also Read: DITAA 2026: ഹോം അപ്ലൈയൻസിലും സ്മാർട്ട് ടെക്നോളജിയിലും മികവ് തെളിയിച്ചവർ ഇവർ

വിവോ എക്സ്300 എഫ്ഇ ഫീച്ചറുകൾ

വിവോ എക്സ്300 അൾട്രായ്ക്ക് ഒപ്പമാണ് ഈ മോഡലും കമ്പനി അവതരിപ്പിച്ചത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ പ്രധാന സവിശേഷതകൾ അറിയാം.

  1. ഡിസ്പ്ലേ: വിവോ എക്സ്300 എഫ്ഇയിൽ LPTO പാനലും 1.5K റെസല്യൂഷൻ സപ്പോർട്ടുമാണുള്ളത്. ഇതിൽ 6.3 ഇഞ്ച് കോംപാക്റ്റ് ഡിസ്‌പ്ലേയുണ്ട്. സുഗമമായ സ്ക്രോളിങ്ങിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നു.
  1. ബാറ്ററി: 90W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ശക്തമായ ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. ഇതിൽ 6500mAh ബാറ്ററിയുണ്ട്. 40W വയർലെസ് ചാർജിംഗ് പിന്തുണയും ഫോണിന് ലഭിക്കുന്നു.
  2. പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 5 SoC ആണ് ഫോണിന് കരുത്തേകുന്നത്.
  3. ക്യാമറ: OIS സപ്പോർട്ടുള്ള 50MP പ്രൈമറി സെൻസർ, 50MP Sony IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ, 8MP അൾട്രാ-വൈഡ്-ആംഗിൾ സെൻസർ ചേർന്നതാണ് ക്യാമറ യൂണിറ്റ്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :