7000 mAh ബാറ്ററിയും 200MP OIS ക്യാമറയും! Vivo 5G സൂപ്പർഹിറ്റ് ഫോൺ ഡിസ്കൗണ്ടിൽ!

പ്രീമിയം ഫീച്ചറുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഒരു ബമ്പർ ഓഫർ ഇതാ എത്തി! Vivo V70 FE 5G എന്ന സൂപ്പർഹിറ്റ് സ്മാർട്ട്‌ഫോണിന് ആമസോണിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ചാർജ് തീരുമെന്ന പേടിയില്ലാതെ ദിവസങ്ങളോളം ഫോൺ ഉപയോഗിക്കാൻ സഹായിക്കുന്ന ബാറ്ററിയാണ് ഇതിലുള്ളത്. കരുത്തുറ്റ 7000 mAh ബാറ്ററിയും 200MP OIS ക്യാമറയുമായി അടുത്തിടെ വിപണിയിലെത്തിയ ഫാൻ എഡിഷൻ സ്മാർട്ട് ഫോണാണിത്. വേഗതയേറിയ 5G കണക്റ്റിവിറ്റിയും മികച്ച പ്രൊസസ്സറുമുള്ള വിവോ ഹാൻഡ്സെറ്റാണിത്.

ആമസോണിന്റെ ലിമിറ്റഡ് പിരീഡ് ഓഫറിലൂടെ ആകർഷകമായ ബാങ്ക് ഇളവും ഇഎംഐ ഓഫറും ലഭ്യമാണ്. 3500 രൂപ വരെ ബാങ്ക് കിഴിവും 5000 രൂപയുടെ അധിക എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭ്യമാണ്. ഈ സ്റ്റൈലിഷ്, പ്രീമിയം വിവോ ഫോണിന്റെ ഓഫർ വിലയും മറ്റ് പ്രധാന സവിശേഷതകളും വിശദമായി അറിയാം.

Vivo V70 FE 5G Amazon Price Deal

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വിവോ വി70 എഫ്ഇ ഫോണിന് 41,999 രൂപ വിലയാകുന്നു. ഫ്ലിപ്കാർട്ടിൽ ഇതിന് 37999 രൂപയാണ് വില. ആമസോണിൽ വിവോ വി70 ഫാൻ എഡിഷൻ 37,999 രൂപയ്ക്ക് തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യുകയാണെങ്കിൽ ICICI, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 3500 രൂപയുടെ കിഴിവ് ലഭിക്കും. ഇങ്ങനെ 34000 രൂപയ്ക്ക് വിവോ ഹാൻഡ്സെറ്റ് വാങ്ങിക്കാം. 1139 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും ഫോണിന് അനുവദിച്ചിരിക്കുന്നു.

അടുത്ത ഫോൺ ഒരു കോംപാക്റ്റ്, പ്രീമിയം സ്മാർട്ട് ഫോൺ ആകണമെന്നുണ്ടെങ്കിൽ 32300 രൂപയുടെ എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താം. കൂടാതെ 1336 രൂപയുടെ ഇഎംഐ കിഴിവും ആമസോണിന്റെ പരിമിതകാല ഓഫറിലൂടെ സ്വന്തമാക്കാം.

Also Read: Jio Best Plan: സിം ആക്ടീവാക്കി നിർത്താം, അൺലിമിറ്റഡ് കോളിങ്ങും ദിവസവും 2.5GB ഡാറ്റയും ഫ്രീ ഹോട്ട്സ്റ്റാറും

വിവോ വി70 എഫ്ഇ സവിശേഷതകൾ

അടുത്തിടെ വിപണിയിലെത്തി ഹിറ്റടിച്ച സ്മാർട്ട് ഫോണുകളിലൊന്നാണ് വിവോ വി70 എഫ്ഇ. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  • ഡിസ്പ്ലേ: 1.5K റെസല്യൂഷനിൽ 6.83 ഇഞ്ച് AMOLED പാനലാണ് വിവോ V70 എഫ്ഇയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീനിന് 120Hz റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടുമുണ്ട്. സ്മാർട്ട് ഫോൺ 1900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയ്ക്കുന്നു.
    ക്യാമറ: വിവോ V70 എഫ്ഇയിലെ മെയിൻ ക്യാമറ 200MP ആണ്. സ്റ്റെഡി ഫോട്ടോകൾക്കായി ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുണ്ട്. ഫോണിലെ മറ്റൊരു ക്യാമറ 8MP അൾട്രാവൈഡ് ലെൻസാണ്.
  • ബാറ്ററി: കരുത്തനായ 7,000mAh ബാറ്ററി ഇതിലുണ്ട്. ഈ വിവോ സ്മാർട്ട് ഫോൺ 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
  • പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പ്രോസസറുള്ള ഫോണാണിത്.
  • ഡ്യൂറബിലിറ്റി: വിവോ വി70 എഫ്ഇ IP68, IP69 റേറ്റിങ്ങിലാണ് നിർമിച്ചിരിക്കുന്നത്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :