വർഷത്തിൽ ഒരിക്കൽ മാത്രം റീചാർജ് ചെയ്യാൻ താൽപ്പര്യമുള്ള ടെലികോം വരിക്കാർക്കായി ഒരു മികച്ച റീചാർജ് പ്ലാൻ ഇതാ. ദിവസവും തകർപ്പൻ ഡാറ്റയും ഒപ്പം സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷനും നൽകുന്ന Jio റീചാർജ് പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്ങും ദിവസവും 2.5GB ഡാറ്റയും ഒപ്പം ഒടിടി സബ്സ്ക്രിപ്ഷനും ലഭിക്കുന്ന പ്ലാനാണിത്. ദിവസേന 9.86 രൂപ മാത്രം ചെലവാകുന്ന ജിയോ വാർഷിക പ്ലാനാണിത്. ട്രൂ 5G അൺലിമിറ്റഡ് ഡാറ്റ, മികച്ച നെറ്റ്‌വർക്ക് കവറേജ് ലഭിക്കുന്ന പ്ലാനാണിത്. ഈ വാർഷിക പ്ലാനിന്റെ ആനുകൂല്യങ്ങളും വിലയും അറിയാം.
SurveyJio 1 Year Recharge Plan
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം നെറ്റ്‌വർക്കായ റിലയൻസ് ജിയോയുടെ ഒരു വർഷ പ്ലാനാണിത്. ജിയോ സിമ്മുള്ളവർക്ക് ഇടയ്ക്കിടെയുള്ള റീചാർജ് ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത് പ്രയോജനപ്പെടുന്നു. 365 ദിവസത്തേക്കുള്ള പ്ലാനിന് വില 3599 രൂപയാണ്. ഇതിലെ ഡാറ്റ, കോളിങ്, എസ്എംഎസ്, ബോണസ് ഓഫറുകൾ അറിയാം.

Also Read: ലുക്കിൽ സ്ലിം, കരുത്തിൽ 8000mAh ബാറ്ററി; Realme P4R 5G ഇന്ത്യയിലെത്തി!
Jio 3599 Plan: ആനുകൂല്യങ്ങൾ
- വാലിഡിറ്റി: 365 ദിവസം (ഒരു വർഷം) വാലിഡിറ്റി
- ഡാറ്റ: പ്രതിദിനം 2.5GB ഡാറ്റ. ഇങ്ങനെ ഒരു വർഷത്തേക്ക് മൊത്തം 912GB ഡാറ്റ ലഭിക്കും. ഹൈ സ്പീഡ് ഇന്റർനെറ്റ് ഡാറ്റയാണ് പ്ലാനിലുള്ളത്.
- വോയ്‌സ് കോളുകൾ: എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിങ് ലഭ്യമാണ്. റോമിങ് സേവനങ്ങളും ഫ്രീയായി ആസ്വദിക്കാം. ഇതിൽ ലോക്കൽ, എസ്ടിഡി, നാഷണൽ വോയിസ് കോളിങ് സേവനങ്ങൾ ലഭ്യമാണ്.
- എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ് സേവനങ്ങൾ ഇതിലുണ്ട്.
- 5G ഡാറ്റ: 5ജി കവറേജുള്ള പ്രദേശങ്ങളിലും 5ജി സപ്പോർട്ട് ഡിവൈസുകളിലും പരിധിയില്ലാത്ത ട്രൂ 5G ഡാറ്റ ലഭിക്കുന്നു.
- ഒടിടി ഓഫർ: 90 ദിവസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു.
- അധിക ഓഫറുകൾ: 50 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജിനായി, ജിയോക്ലൗഡ് എഐ ആക്സസ് ലഭ്യം.
ജിയോ അൺലിമിറ്റഡ് 5ജി നിർത്തുന്നോ?
ജിയോയും എയർടെലും പോലുള്ള സ്വകാര്യ കമ്പനികൾ സൗജന്യ അൺലിമിറ്റഡ് 5G ഡാറ്റ ഓഫറുകൾ നിർത്തലാക്കിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഡാറ്റ സൗജന്യമായി നൽകുന്നതിനാൽ 5ജിയിൽ നിന്ന് ടെലികോമുകൾക്ക് വിചാരിച്ച ലാഭം നേടാനായില്ല എന്നതാണ് കാരണം. സൗജന്യ പ്രൊമോഷണൽ ഓഫറുകൾ ദീർഘകാലം പിന്തുടരാൻ ജിയോയും എയർടെലും തയ്യാറാകില്ല എന്നും എക്കണോമിക്സ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
