Vivo V70 FE
സ്മാർട്ട്‌ഫോൺ വിപണിയിൽ പ്രീമിയം ഫീച്ചറുകൾ കുറഞ്ഞ വിലയിൽ എത്തിക്കുന്ന ബ്രാൻഡാണ് വിവോ. അടുത്തിടെ വിവോ പുറത്തിറക്കിയ മിഡ് റേഞ്ച് ഫോൺ ഫോട്ടോഗ്രാഫി പ്രേമികളെയും ബജറ്റ് ഉപഭോക്താക്കളെയും ഒരുപോലെ കൈയിലെടുത്തു. 200 മെഗാപിക്സലിന്റെ ക്യാമറയും സ്റ്റൈലിഷ് ഡിസൈനുമായാണ് Vivo V70 FE ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ആമസോണിൽ വൻ വിലക്കുറവ് വിവോ ഫോണിന് ലഭ്യമാണ്.
വിവോയുടെ തനതായ പ്രീമിയം ഡിസൈനും 5G കണക്റ്റിവിറ്റിയുമുള്ള ഫോണാണിത്. നിലവിൽ ആമസോൺ നൽകുന്ന പ്രത്യേക പ്രൈസ് ഡ്രോപ്പും ആകർഷകമായ ബാങ്ക് ഓഫറുകളും തരുന്നു. മറ്റ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നും ലഭിക്കാത്ത വിലക്കിഴിവാണ് വിവോ വി70എഫ്ഇയ്ക്ക് ആമസോണിൽ നിന്നുമുള്ളത്. സ്മാർട്ട് ഫോണിന്റെഈ ലിമിറ്റഡ് ഓഫറും സവിശേഷതകളും വിശദമായി അറിയാം.
41,999 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ വിവോ വി70 എഫ്ഇ പുറത്തിറങ്ങി. 8GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് വിലക്കിഴിവ് അനുവദിച്ചത്. ഇപ്പോൾ ആമസോണിൽ വിവോ ഫോണിന് ഗംഭീര ഓഫറാണുള്ളത്.
വിവോ വി70 എഫ്ഇ 34,999 രൂപയ്ക്ക് ലഭ്യമാണ്. ആമസോൺ മികച്ച എക്സചേഞ്ച് ഡീലും ഓഫർ ചെയ്യുന്നു. ഇങ്ങനെ 33150 രൂപയ്ക്ക് വിവോ വി70 എഫ്ഇ വാങ്ങിക്കാം. ICICI, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ 3500 രൂപ വരെ കിഴിവ് ലഭിക്കും. ഇതിലൂടെ വിവോ ഫോൺ 31000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാനാകും. ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് 1049 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു.
Also Read: ചാർജ് തീരില്ല, ക്യാമറ സൂപ്പർ! Hasselblad ക്യാമറയുള്ള പുതിയ OPPO Find X9s
ഓഫർ ഇവിടെ അവസാനിക്കുന്നില്ല. ആമസോൺ 33150 രൂപയുടെ എക്സ്ചേഞ്ച് ഡീലും വാഗ്ദാനം ചെയ്യുന്നു. 1,230 രൂപയുടെ ഇഎംഐ ഓഫറും വിവോ പ്രീമിയം ഫോണിന് ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത് മൺസൂൺ ബ്ലൂ നിറത്തിലുള്ള ഫോണിനാണ് ഈ വിലക്കിഴിവ് എന്നതാണ്.
കഴിഞ്ഞ ദിവസം വിപണിയിലെത്തിയ വിവോ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.