vivo v70 fe 5G price Discount offer on Amazon deal
സ്റ്റൈലിലും പെർഫോമൻസിലും പവറിലും ക്യാമറയിലും കരുത്തുറ്റ ഫോണാണോ നോക്കുന്നത്. എങ്കിൽ 7000 mAh മെഗാ ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 200 മെഗാപിക്സലിന്റെ ക്യാമറയുമുള്ള ഫോൺ കഴിഞ്ഞ ഏപ്രിലിൽ വിവോ അവതരിപ്പിച്ചിരുന്നു. വിപണിശ്രദ്ധ പിടിച്ചുപറ്റിയ Vivo V70 FE ഫോണിന് ഇപ്പോഴിതാ ഗംഭീര വിലക്കുറവ് ലഭിക്കുന്നു. നിലവിൽ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ Amazon ലാണ് ഓഫർ.
സാധാരണയായി പ്രീമിയം ഫോണുകളിൽ മാത്രം കണ്ടുവരുന്ന 200MP മെയിൻ ക്യാമറയാണ് ഫോണിന്റെ പ്രധാന ഫീച്ചർ. മികച്ച ഫോട്ടോഗ്രാഫിയുള്ള ഫോണിൽ വമ്പൻ ബാറ്ററി കൂടി വരുന്നതും അപൂർവ്വമാണ്. പ്രീമിയം ഡിസൈനും 5G കരുത്തും ഒത്തുചേർന്ന ഫോണിന്റെ സവിശേഷതകളും ഓഫറുകളും അറിയാം.
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ വി70 എഫ്ഇ ഫോണിനാണ് ഇളവ്. സ്മാർട്ട് ഫോണിന്റെ യഥാർഥ വില 53,999 രൂപയാണ്. ലോഞ്ച് സമയത്ത് ഈ വിവോ സ്റ്റൈലിഷ് ഫോൺ 37999 രൂപയ്ക്ക് വിറ്റിരുന്നു. ഇപ്പോൾ സ്മാർട്ട് ഫോൺ ആമസോണിൽ വിൽക്കുന്നത് 36,750 രൂപയ്ക്കാണ്. ഫ്ലിപ്കാർട്ടിൽ ഇതേ കോൺഫിഗറേഷനുള്ള ഫോണിന് 44,999 രൂപയാകുന്നു.
128 ജിബി സ്റ്റോറേജുള്ള വിവോ വി70 എഫ്ഇ സ്മാർട്ട് ഫോണിന് 34,350 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഇതിന് തൽക്കാലം ബാങ്ക് കിഴിവുകളൊന്നും ഓഫർ ചെയ്യുന്നില്ല. ഇപ്പോൾ ആമസോണിൽ വിവോ വി70 എഫ്ഇ 1,292 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാം. 958.06 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്.
Also Read: 44 ശതമാനം വൻ കിഴിവിൽ Motorola Edge 70 Pro; 6500mAh ബാറ്ററിയും 50MP Dual ക്യാമറയും
ഒരു പ്രാവശ്യം ചാർജ് ചെയ്താൽ രണ്ടു ദിവസത്തിലധികം നീണ്ടുനിൽക്കുന്ന ബാക്കപ്പ് ലഭിക്കുന്ന ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ, പ്രോസസർ ഫീച്ചറുകൾ അറിയാം.