44 ശതമാനം വൻ കിഴിവിൽ Motorola Edge 70 Pro; 6500mAh ബാറ്ററിയും 50MP Dual ക്യാമറയും

44 ശതമാനം വൻ കിഴിവിൽ Motorola Edge 70 Pro; 6500mAh ബാറ്ററിയും 50MP Dual ക്യാമറയും

മോട്ടറോളയുടെ മികച്ച പ്രീമിയം ഫോണുകളിലൊന്നായ Motorola Edge 70 Pro വൻ വിലക്കുറവിൽ സ്വന്തമാക്കാം. ആമസോണിൽ മോട്ടറോള ഫോൺ 44 ശതമാനം ഇളവിൽ പർച്ചേസ് ചെയ്യാം. 6500mAh കപ്പാസിറ്റിയുള്ള ഭീമൻ ബാറ്ററിയും 50MP Dual ക്യാമറയും 6.8 ഇഞ്ചിന്റെ വലിയ ഡിസ്പ്ലേയും ഈ ഫോണിലുണ്ട്. 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഫോണിന്റെ മറ്റൊരു ഹൈലൈറ്റാണ്. ലോഞ്ച് വിലയിൽ നിന്ന് 20000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. പുതിയ ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് 40000 രൂപയ്ക്ക് താഴെ മോട്ടറോള എഡ്ജ് 70 പ്രോ 5ജി ലഭ്യമാകും. ഫോണിന്റെ ഫീച്ചറുകൾ, ക്യാമറ ക്വാളിറ്റി, ആമസോണിലെ വൻ ഡിസ്‌കൗണ്ടിനെ കുറിച്ചും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Motorola Edge 70 Pro Price Discount Amazon

8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. 69,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ 44 ശതമാനം കിഴിവിൽ 39,490 രൂപയ്ക്ക് മോട്ടോ എഡ്ജ് 70 പ്രോ ലഭ്യമാണ്. എച്ച്എസ്ബിസി, ബോബ്കാർഡുകളിലൂടെ 3000 രൂപ കിഴിവ് നൽകുന്നു. ഇങ്ങനെ മോട്ടറോള എഡ്ജ് 70 പ്രോ 5ജി 36000 രൂപയ്ക്ക് വാങ്ങാം.

36200 രൂപയുടെ എക്സ്ചേഞ്ച് ഡീലും മോട്ടറോളയ്ക്ക് ലഭ്യമാണ്. 1184 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഡീൽ മോട്ടറോളയ്ക്ക് നൽകിയിട്ടുണ്ട്. 1388 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും മോട്ടോ എഡ്ജ് 70 പ്രോയ്ക്ക് ലഭ്യമാണ്.

Also Read: ആമസോണിൽ സ്റ്റോക്ക് ഔട്ട്, iPhone 16 വൻ വിലക്കുറവിൽ വിൽക്കാൻ Flipkart!

മോട്ടോ എഡ്ജ് 70 പ്രോ ഫീച്ചറുകൾ

  1. ഡിസ്‌പ്ലേ: 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിൽ HDR, PWM ഡിമ്മിംഗ് ഫീച്ചറുണ്ട്.
  2. പ്രോസസർ: 4nm ൽ നിർമിച്ച മീഡിയാടെക് ഡൈമൻസിറ്റി 8500 എക്സ്ട്രീം ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്.
  3. ക്യാമറ: 50MP പ്രൈമറി ക്യാമറയ്ക്ക് OIS, PDAF സപ്പോർട്ടുണ്ട്. മോട്ടറോള മൊബൈൽ ഫോണിൽ 50MP ടെലിഫോട്ടോ ക്യാമറയും 3.5x optical zoom സപ്പോർട്ടും ലഭിക്കുന്നു. ഈ ഫോണിൽ 50MP അൾട്രാ വൈഡ് ക്യാമറയുമുണ്ട്. ഇതിന് മുൻവശത്ത് 50MP ഫ്രണ്ട് ക്യാമറയുമുണ്ട്. 4K വീഡിയോ 30, 60, 120fps വരെ റെക്കോഡിങ് സപ്പോർട്ടും മോട്ടോ എഡ്ജ് 70 പ്രോ 5ജിയ്ക്കുണ്ട്. 4K 30fps വീഡിയോ റെക്കോർഡിംഗ് ഫ്രണ്ട് ക്യാമറ മോട്ടറോളയിൽ നൽകിയിരിക്കുന്നു.
  4. സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയറാണ് ഫോണിലുള്ളത്. ഇതിൽ മൂന്ന് ആൻഡ്രോയിഡ് അപ്ഡേറ്റുകൾ ലഭിക്കും.
  5. ബാറ്ററി: 6500mAh വലിയ ബാറ്ററിയുള്ള മോട്ടോ എഡ്ജ് 70 പ്രോയ്ക്ക് 90W ഫാസ്റ്റ് ചാർജിംഗാണുള്ളത്.
  6. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP68/IP69 റേറ്റിങ്ങുണ്ട്. MIL-STD-810H ഗ്രേഡ് സർട്ടിഫിക്കഷനും സ്മാർട്ട് ഫോണിനുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile