ക്യാമറയിലും ബാറ്ററിയിലും കൊലകൊമ്പൻ! 200MP ക്യാമറ, 7000mAh ബാറ്ററി Vivo V70 FE ഗംഭീര കിഴിവിൽ
സ്റ്റൈലിലും പെർഫോമൻസിലും പവറിലും ക്യാമറയിലും കരുത്തുറ്റ ഫോണാണോ നോക്കുന്നത്. എങ്കിൽ 7000 mAh മെഗാ ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 200 മെഗാപിക്സലിന്റെ ക്യാമറയുമുള്ള ഫോൺ കഴിഞ്ഞ ഏപ്രിലിൽ വിവോ അവതരിപ്പിച്ചിരുന്നു. വിപണിശ്രദ്ധ പിടിച്ചുപറ്റിയ Vivo V70 FE ഫോണിന് ഇപ്പോഴിതാ ഗംഭീര വിലക്കുറവ് ലഭിക്കുന്നു. നിലവിൽ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ Amazon ലാണ് ഓഫർ.
Surveyസാധാരണയായി പ്രീമിയം ഫോണുകളിൽ മാത്രം കണ്ടുവരുന്ന 200MP മെയിൻ ക്യാമറയാണ് ഫോണിന്റെ പ്രധാന ഫീച്ചർ. മികച്ച ഫോട്ടോഗ്രാഫിയുള്ള ഫോണിൽ വമ്പൻ ബാറ്ററി കൂടി വരുന്നതും അപൂർവ്വമാണ്. പ്രീമിയം ഡിസൈനും 5G കരുത്തും ഒത്തുചേർന്ന ഫോണിന്റെ സവിശേഷതകളും ഓഫറുകളും അറിയാം.
Vivo V70 FE Price Discount Amazon
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ വി70 എഫ്ഇ ഫോണിനാണ് ഇളവ്. സ്മാർട്ട് ഫോണിന്റെ യഥാർഥ വില 53,999 രൂപയാണ്. ലോഞ്ച് സമയത്ത് ഈ വിവോ സ്റ്റൈലിഷ് ഫോൺ 37999 രൂപയ്ക്ക് വിറ്റിരുന്നു. ഇപ്പോൾ സ്മാർട്ട് ഫോൺ ആമസോണിൽ വിൽക്കുന്നത് 36,750 രൂപയ്ക്കാണ്. ഫ്ലിപ്കാർട്ടിൽ ഇതേ കോൺഫിഗറേഷനുള്ള ഫോണിന് 44,999 രൂപയാകുന്നു.
128 ജിബി സ്റ്റോറേജുള്ള വിവോ വി70 എഫ്ഇ സ്മാർട്ട് ഫോണിന് 34,350 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഇതിന് തൽക്കാലം ബാങ്ക് കിഴിവുകളൊന്നും ഓഫർ ചെയ്യുന്നില്ല. ഇപ്പോൾ ആമസോണിൽ വിവോ വി70 എഫ്ഇ 1,292 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാം. 958.06 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്.
Also Read: 44 ശതമാനം വൻ കിഴിവിൽ Motorola Edge 70 Pro; 6500mAh ബാറ്ററിയും 50MP Dual ക്യാമറയും
വിവോ വി70 എഫ്ഇ ഫീച്ചറുകൾ എന്തൊക്കെ?
ഒരു പ്രാവശ്യം ചാർജ് ചെയ്താൽ രണ്ടു ദിവസത്തിലധികം നീണ്ടുനിൽക്കുന്ന ബാക്കപ്പ് ലഭിക്കുന്ന ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ, പ്രോസസർ ഫീച്ചറുകൾ അറിയാം.
- ഡിസ്പ്ലേ: 6.83 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണിന് സ്മൂത്ത് സ്ക്രോളിങ്ങിനായി 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് 1.5K റെസല്യൂഷനാണുള്ളത്. 1,900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുള്ള ഫോണാണിത്.
- ക്യാമറ: വിവോ V70 എഫ്ഇയിൽ ഡ്യുവൽ ക്യാമറയാണുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 200MP പ്രൈമറി സെൻസറാണ് ഫോണിന്റെ പ്രധാന സവിശേഷത. 8MP അൾട്രാ-വൈഡ് ലെൻസും ഇതിനുണ്ട്. ഫോണിന് മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ക്യാമറയുമുണ്ട്. ഇമേജ് പ്രോസസ്സിംഗിനായി AI മാജിക് വെതർ, AI ഫ്ലോറൽ ഇഫക്റ്റ് തുടങ്ങിയ എഐ സപ്പോർട്ട് ഫീച്ചറുകൾ ഇതിുണ്ട്.
- ബാറ്ററി: വിവോ വി70 എഫ്ഇ സ്മാർട്ട് ഫോണിൽ 7,000mAh ബാറ്ററിയാണുള്ളത്. ഈ കരുത്തുറ്റ ബാറ്ററി 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
- പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പ്രോസസറാണ് ഫോണിലുള്ളത്. ചൂട് നിയന്ത്രിക്കാൻ വിവോ ഒരു വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും കൊടുത്തിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
