vivo v70 5g
സ്മാർട്ട് ഫോൺ വിപണിയിലെ വമ്പൻമാരായ വിവോയുടെ ഏറ്റവും പുതിയ പ്രീമിയം മിഡ്-റേഞ്ച് ഫോണായ Vivo V70 5G വിലക്കുറവിൽ വാങ്ങാം. ഫ്ലിപ്പ്കാർട്ടിനേക്കാൾ മികച്ച ഓഫറിലാണ് ആമസോൺ വിവോ വി70 5ജി വിൽക്കുന്നത്. മികച്ച ക്യാമറയും നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പും ഇതിനുണ്ട്. പ്രൊഫഷണൽ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്ക് ZEISS ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. 6500 mAh വമ്പൻ ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ വിവോ ഫോണിനുണ്ട്. ശക്തമായ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രൊസസറാണ് വിവോയുടെ മറ്റൊരു ഹൈലൈറ്റ്. ആമസോൺ ഡിസ്കൗണ്ടിലൂടെ 50000 രൂപയ്ക്ക് താഴെ വിവോ വി70 5ജി വാങ്ങിക്കാം. ഫോണിന്റെ ഓഫറിനെ കുറിച്ചും സവിശേഷതകളും മനസിലാക്കാം.
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണാണിത്. 65,999 രൂപയാണ് ഫോണിന്റെ ലോഞ്ച് വില. 14000 രൂപയോളം വിലക്കിഴിവ് വിവോ വി70 5ജി വാങ്ങിക്കാം. 59,999 രൂപയാണ് ഫ്ലിപ്കാർട്ടിലെ വിലയെങ്കിലും ആമസോണിൽ സ്മാർട്ട് ഫോൺ 51,800 രൂപയ്ക്ക് വാങ്ങിക്കാം.
Also Read: Motorola 5G 45% ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആമസോണിൽ വൻ ഓഫറിൽ, 6500mAh ബാറ്ററിയും 50MP Dual ക്യാമറയും
IDFC ഫസ്റ്റ് ബാങ്ക് കാർഡ്, ഇന്ത്യൻ ബാങ്ക് കാർഡ്, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെ വിവോ ഫോൺ 50000 രൂപയ്ക്കും താഴെ പർച്ചേസ് ചെയ്യാം. 33,850 രൂപയുടെ എക്സ്ചേഞ്ച് ഡീലും വിവോ വി70 5ജിയ്ക്ക് ലഭ്യമാണ്. 1,821 രൂപയുടെ ഇഎംഐ ഓഫറും 1,350 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഡീലും സ്മാർട്ട് ഫോണിന് അനുവദിച്ചിരിക്കുന്നു.
വിവോ വി70 ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.