vivo v70 5g
പുതിയൊരു പ്രീമിയം 5G സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം! പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ വിവോയുടെ ജനപ്രിയ ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. പ്രൊഫഷണൽ ക്യാമറകൾ വെല്ലുന്ന ഫോട്ടോഗ്രാഫി ഫീച്ചറുകളുള്ള Vivo V70 5G ആമസോണിൽ നിന്ന് ലാഭത്തിൽ വാങ്ങാം. വിവോ സ്മാർട്ട് ഫോണിന് ഇപ്പോൾ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ലഭ്യമാണ്.
ZEISS സപ്പോർട്ടുള്ള ട്രിപ്പിൾ റിയർ ക്യാമറയുള്ള വിവോ ഹാൻഡ്സെറ്റാണിത്. കരുത്തുറ്റ 5G പ്രോസസറും, കണ്ണിന് കുളിർമയേകുന്ന ഡിസ്‌പ്ലേയും, ദീർഘനാൾ നിൽക്കുന്ന ബാറ്ററിയും ഇതിനുണ്ട്. പരിമിതകാലത്തേക്കുള്ള കിഴിവാണെങ്കിലും ഇങ്ങനെയൊരു ഓഫർ വിട്ടുകളയരുത്. വിവോ വി70 5ജിയുടെ ഓഫറിനെ കുറിച്ചും സവിശേഷതകളെ കുറിച്ചും അറിയാം.
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. 50,999 രൂപയ്ക്കാണ് വിവോ വി70 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 49,999 രൂപയ്ക്ക് ഈ പ്രീമിയം ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. അതേ സമയം ആമസോണിൽ 46000 രൂപയ്ക്കും താഴെയാണ് ഫോണിന്റെ വില.
Also Read: 10001mAh പവർഹൗസ് realme 5G, ആമസോണിൽ മാത്രം ഈ വിലയ്ക്ക്!
8ജിബി, 256ജിബി സ്റ്റോറേജിലെ വിവോ വി70 5ജി 46,500 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. 1395 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും ഇപ്പോൾ ലഭ്യമാണ്. ഇതിലൂടെ 45000 രൂപ റേഞ്ചിൽ വിവോ വി70 വാങ്ങിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ 1,635 രൂപയുടെ ഇഎംഐ ഓഫറിലും ഹാൻഡ്സെറ്റ് സ്വന്തമാക്കാവുന്നതാണ്.
ഇപ്പോൾ ലഭിക്കുന്ന വിലയിൽ നിന്നും കൂടുതൽ ലാഭം വേണമെങ്കിൽ എക്സ്ചേഞ്ച് ഡീലും പ്രയോജനപ്പെടുത്താം. വിവോ വി70 5ജി 36650 രൂപയുടെ എക്സ്ചേഞ്ച് ഓഫറിൽ ലഭ്യമാണ്.