Vivo V70
പ്രീമിയം ഡിസൈനും മികച്ച ക്യാമറ സപ്പോർട്ടുമുള്ള Vivo V70 5G ആമസോണിൽ വിലക്കുറവിൽ വാങ്ങാം. ZEISS സപ്പോർട്ടുള്ള 50MP OIS ക്യാമറ സ്മാർട്ട് ഫോണിനാണ് ഓഫർ. ക്യാമറയ്ക്ക് പുറമെ, സ്റ്റൈലിഷ് ഡിസൈൻ, ശക്തമായ പ്രോസസർ, ഉയർന്ന നിലവാരമുള്ള ഡിസ്പ്ലേ, ദീർഘനേരം ഉപയോഗിക്കാവുന്ന ബാറ്ററിയുള്ള വിവോ ഫോണാണിത്. ആമസോണിൽ 4000 രൂപ വരെ ബാങ്ക് കിഴിവും എക്സ്ചേഞ്ച് ഓഫറും ചേർത്താണ് ഫോൺ വിൽക്കുന്നത്. 50 MP ZEISS ഗ്രൂപ്പ് സെൽഫി ക്യാമറയുള്ള ഉപകരണമാണിത്. സ്നാപ്ഡ്രാഗൺ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് ഈ വിവോ ഫോണിൽ ലഭിക്കുന്നു. ഈ വിവോ വി70 5ജിയുടെ സവിശേഷതകളും ഇന്ത്യയിലെ വിലയും അറിയാം.
8GB RAM, 256GB ഇന്റേണൽ സ്റ്റോറേജുള്ള വിവോ വി70 ഫോണിനാണ് ഓഫർ. 65,999 രൂപയ്ക്കാണ് പ്രീമിയം വിവോ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 53,999 രൂപയാണ് ആമസോണിൽ വില. HDFC, ഐസിഐസിഐ കാർഡുകളിലൂടെ 4000 രൂപ കിഴിവ് ലഭിക്കുന്നു. 49999 രൂപയ്ക്ക് വിവോ വി70 5ജി വാങ്ങിക്കാം.
38000 രൂപയുടെ എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ ഫോൺ മാറ്റി വാങ്ങി കൂടുതൽ ഓഫർ സ്വന്തമാക്കാം. ഇതിന് 1898 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്. 5421 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ തരുന്നു.
Also Read: Claude Down: ചാറ്റ്ബോട്ടും API സേവനങ്ങളും തകരാറായോ, എന്താണ് സംഭവിച്ചത്?
50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 50 മെഗാപിക്സൽ സെൽഫി ക്യാമറയുമുള്ള ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.