Vivo V70 5G Offer: 50MP ZEISS OIS ക്യാമറ സ്റ്റൈലിഷ് വിവോ ആമസോണിൽ ഗംഭീര ഓഫറിൽ!
പ്രീമിയം ഡിസൈനും മികച്ച ക്യാമറ സപ്പോർട്ടുമുള്ള Vivo V70 5G ആമസോണിൽ വിലക്കുറവിൽ വാങ്ങാം. ZEISS സപ്പോർട്ടുള്ള 50MP OIS ക്യാമറ സ്മാർട്ട് ഫോണിനാണ് ഓഫർ. ക്യാമറയ്ക്ക് പുറമെ, സ്റ്റൈലിഷ് ഡിസൈൻ, ശക്തമായ പ്രോസസർ, ഉയർന്ന നിലവാരമുള്ള ഡിസ്പ്ലേ, ദീർഘനേരം ഉപയോഗിക്കാവുന്ന ബാറ്ററിയുള്ള വിവോ ഫോണാണിത്. ആമസോണിൽ 4000 രൂപ വരെ ബാങ്ക് കിഴിവും എക്സ്ചേഞ്ച് ഓഫറും ചേർത്താണ് ഫോൺ വിൽക്കുന്നത്. 50 MP ZEISS ഗ്രൂപ്പ് സെൽഫി ക്യാമറയുള്ള ഉപകരണമാണിത്. സ്നാപ്ഡ്രാഗൺ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് ഈ വിവോ ഫോണിൽ ലഭിക്കുന്നു. ഈ വിവോ വി70 5ജിയുടെ സവിശേഷതകളും ഇന്ത്യയിലെ വിലയും അറിയാം.
SurveyVivo V70 5G Price Offer Amazon
8GB RAM, 256GB ഇന്റേണൽ സ്റ്റോറേജുള്ള വിവോ വി70 ഫോണിനാണ് ഓഫർ. 65,999 രൂപയ്ക്കാണ് പ്രീമിയം വിവോ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 53,999 രൂപയാണ് ആമസോണിൽ വില. HDFC, ഐസിഐസിഐ കാർഡുകളിലൂടെ 4000 രൂപ കിഴിവ് ലഭിക്കുന്നു. 49999 രൂപയ്ക്ക് വിവോ വി70 5ജി വാങ്ങിക്കാം.
38000 രൂപയുടെ എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ ഫോൺ മാറ്റി വാങ്ങി കൂടുതൽ ഓഫർ സ്വന്തമാക്കാം. ഇതിന് 1898 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്. 5421 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ തരുന്നു.
Also Read: Claude Down: ചാറ്റ്ബോട്ടും API സേവനങ്ങളും തകരാറായോ, എന്താണ് സംഭവിച്ചത്?
വിവോ വി70 5ജി ഫീച്ചറുകൾ
50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 50 മെഗാപിക്സൽ സെൽഫി ക്യാമറയുമുള്ള ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

- ഡിസ്‌പ്ലേ: വിവോ വി70 ഇപ്പോൾ ഒരു ഫ്ലാറ്റ് 6.59 ഇഞ്ച് OLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന് ക്വാഡ്-കർവ്ഡ് 6.77 ഇഞ്ച് പാനൽ നൽകിയിരിക്കുന്നു. 1800 നിറ്റ്സ് പീക്ക് ഗ്ലോബൽ ബ്രൈറ്റ്‌നസും 5000 നിറ്റ്സ് പീക്ക് ലോക്കൽ ബ്രൈറ്റ്‌നസുമുള്ള സ്മാർട്ട് ഫോണാണിത്.
- ഡ്യൂറബിലിറ്റി: പൊടി, വെള്ളം പ്രതിരോധിക്കാൻ ഫോണിന് IP68, IP69 റേറ്റിംഗുമുണ്ട്. 1.8 മീറ്റർ ഉയരത്തിൽ നിന്ന് വീണാലും പ്രതിരോധിക്കാനായി ഡ്രോപ്പ്-ടെസ്റ്റ് സപ്പോർട്ടും ഈ വിവോ ഫോണിൽ ലഭ്യമാണ്. ഇതിന് പുറമെ ഷോട്ട് സെൻസേഷൻ കോർ ഗ്ലാസ് ഉപയോഗിച്ച് വിവോ വി70 5ജി കവർ ചെയ്തിരിക്കുന്നു.
- ബാറ്ററി: വിവോ V70 5ജിയിൽ സെമി-സോളിഡ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. ഫോണിന് പവർ നൽകുന്നതിനായി 6,500mAh ബാറ്ററിയുമുണ്ട്.
- ക്യാമറ: വിവോ വി70 ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ക്യാമറയിൽ, സോണി LYT 700V സെൻസർ ഉപയോഗിച്ചിരിക്കുന്നു. ഇതിൽ 50MP ടെലിഫോട്ടോ ലെൻസും 8MP അൾട്രാ-വൈഡ് ലെൻസുമുണ്ട്. 60fps-ൽ 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ടും വിവോ വി70 5ജിയിൽ ലഭ്യമാണ്.
- പ്രോസസർ: ക്വാൽകോമിൽ നിന്നുള്ള സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്പാണ് സ്മാർട്ട് ഫോണിലുള്ളത്.
- കണക്റ്റിവിറ്റി: ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി 2.0 തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ വിവോ ഫോണിൽ ലഭ്യമാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
