സ്മാർട്ട്ഫോൺ വിപണിയിൽ ക്യാമറ കരുത്തുകൊണ്ട് തരംഗം സൃഷ്ടിച്ച ബ്രാൻഡാണ് വിവോ. ഇപ്പോഴിതാ ഫ്ലിപ്കാർട്ടിൽ Vivo V60e വൻ വിലക്കിഴിവിൽ വാങ്ങിക്കാം. മികച്ച ക്യാമറയും സ്റ്റൈലിഷ് ഡിസൈനും ആഗ്രഹിക്കുന്നവർക്കുള്ള വിവോ വി60ഇ സ്മാർട്ട് ഫോണിനാണ് ഇളവ്. ഫ്ലിപ്കാർട്ടിന്റെ SASA LELE Sale ൽ വമ്പിച്ച ഇളവ് അനുവദിച്ചിരിക്കുന്നു. മികച്ച ബാങ്ക് ഇളവും ഇഎംഐ ഓഫറും വിവോ വി60ഇ ഫോണിന് ലഭ്യമാണ്. 200 മെഗാപിക്സൽ മെയിൻ ക്യാമറയും, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 6500mAh ബാറ്ററിയുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. സ്റ്റൈലിഷ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളും ഓഫർ വിലയും അറിയാം.
34,999 രൂപയ്ക്കാണ് വിവോ വി60ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ആമസോണിൽ ഫോണിന്റെ വില 31,395 രൂപയാണ്. ഫ്ലിപ്കാർട്ട് സസാ ലേലേ സെയിലിൽ 30000 രൂപയ്ക്കും താഴെ മാത്രമാണ് വില. 30,445 രൂപയ്ക്ക് വിവോ വി60ഇ 5ജി ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു.
ഓഫർ ഇവിടെ അവസാനിക്കുന്നില്ല, കാരണം ഗംഭീരമായ ബാങ്ക് കിഴിവും എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു.
Also Read: വീട് മിനി ഹോം തിയേറ്ററാക്കാം! 55 ഇഞ്ച് Smart TV കൾക്ക് ആമസോണിൽ ഇതാ ഓഫർ മാമാങ്കം
ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1523 രൂപയുടെ ബാങ്ക് ഇളവും ലഭിക്കുന്നു. ഇങ്ങനെ വിവോ വി60ഇ ഫോണിന്റെ വില 29000 രൂപയിലേക്ക് എത്തുന്നു. 21150 രൂപയുടെ എക്സ്ചേഞ്ച് ഓഫറും വിവോ വി60ഇ ഫോണിന് ലഭ്യമാണ്.
36 മാസത്തേക്കുള്ള മികച്ച ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 1071 രൂപയുടെ ഇഎംഐ ഡീലാണ് വിവോ പ്രീമിയം സെറ്റിന് ഇപ്പോൾ ലഭിക്കുന്നത്.
6,500mAh കൂറ്റൻ ബാറ്ററിയും, IP68 + IP69 റേറ്റിങ് ഡ്യൂറബിലിറ്റിയുമുള്ള ഫോണാണിത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.