200MP ക്യാമറയുള്ള Vivo 5G ഫോൺ ഇനി കുറഞ്ഞ വിലയ്ക്ക്, ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഓഫർ പെരുമഴ

200MP ക്യാമറയുള്ള Vivo 5G ഫോൺ ഇനി കുറഞ്ഞ വിലയ്ക്ക്, ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഓഫർ പെരുമഴ

സ്മാർട്ട്ഫോൺ വിപണിയിൽ ക്യാമറ കരുത്തുകൊണ്ട് തരംഗം സൃഷ്ടിച്ച ബ്രാൻഡാണ് വിവോ. ഇപ്പോഴിതാ ഫ്ലിപ്കാർട്ടിൽ Vivo V60e വൻ വിലക്കിഴിവിൽ വാങ്ങിക്കാം. മികച്ച ക്യാമറയും സ്റ്റൈലിഷ് ഡിസൈനും ആഗ്രഹിക്കുന്നവർക്കുള്ള വിവോ വി60ഇ സ്മാർട്ട് ഫോണിനാണ് ഇളവ്. ഫ്ലിപ്കാർട്ടിന്റെ SASA LELE Sale ൽ വമ്പിച്ച ഇളവ് അനുവദിച്ചിരിക്കുന്നു. മികച്ച ബാങ്ക് ഇളവും ഇഎംഐ ഓഫറും വിവോ വി60ഇ ഫോണിന് ലഭ്യമാണ്. 200 മെഗാപിക്സൽ മെയിൻ ക്യാമറയും, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 6500mAh ബാറ്ററിയുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. സ്റ്റൈലിഷ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളും ഓഫർ വിലയും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo V60e Price Deal Flipkart

34,999 രൂപയ്ക്കാണ് വിവോ വി60ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ആമസോണിൽ ഫോണിന്റെ വില 31,395 രൂപയാണ്. ഫ്ലിപ്കാർട്ട് സസാ ലേലേ സെയിലിൽ 30000 രൂപയ്ക്കും താഴെ മാത്രമാണ് വില. 30,445 രൂപയ്ക്ക് വിവോ വി60ഇ 5ജി ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു.

ഓഫർ ഇവിടെ അവസാനിക്കുന്നില്ല, കാരണം ഗംഭീരമായ ബാങ്ക് കിഴിവും എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു.

Also Read: വീട് മിനി ഹോം തിയേറ്ററാക്കാം! 55 ഇഞ്ച് Smart TV കൾക്ക് ആമസോണിൽ ഇതാ ഓഫർ മാമാങ്കം

ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1523 രൂപയുടെ ബാങ്ക് ഇളവും ലഭിക്കുന്നു. ഇങ്ങനെ വിവോ വി60ഇ ഫോണിന്റെ വില 29000 രൂപയിലേക്ക് എത്തുന്നു. 21150 രൂപയുടെ എക്സ്ചേഞ്ച് ഓഫറും വിവോ വി60ഇ ഫോണിന് ലഭ്യമാണ്.

36 മാസത്തേക്കുള്ള മികച്ച ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 1071 രൂപയുടെ ഇഎംഐ ഡീലാണ് വിവോ പ്രീമിയം സെറ്റിന് ഇപ്പോൾ ലഭിക്കുന്നത്.

Vivo V60e 2002MP Camera Phone

വിവോ വി60ഇ സവിശേഷതകൾ എന്തൊക്കെയാണ്?

6,500mAh കൂറ്റൻ ബാറ്ററിയും, IP68 + IP69 റേറ്റിങ് ഡ്യൂറബിലിറ്റിയുമുള്ള ഫോണാണിത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: വിവോ വി60ഇ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ലാണ് പ്രവർത്തിക്കുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റ്, 1,600 നിറ്റ്‌സ് ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുണ്ട്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ വലിപ്പം 6.77 ഇഞ്ച് ആണ്. ഇതിൽ ക്വാഡ് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നു.
  2. ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ വിവോ V60e-യിൽ 200-മെഗാപിക്സൽ പ്രൈമറി ഷൂട്ടറുണ്ട്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്നു. ഫോണിന് പിൻവശത്തെ ഡ്യുവൽ-റിയർ ക്യാമറ യൂണിറ്റിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്ത്, AI ഓറ ലൈറ്റ് പോർട്രെയിറ്റ് സപ്പോർട്ടുള്ള 50MP ഗ്രൂപ്പ് സെൽഫി ക്യാമറയുമുണ്ട്.
  3. പ്രോസസർ: വിവോ ഫോണിൽ ഡയമണ്ട് ഷീൽഡ് ഗ്ലാസാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 7360-ടർബോ ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. ഇത് 12 ജിബി വരെ റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.
  4. ബാറ്ററി: പുതിയ ഹാൻഡ്‌സെറ്റിൽ 90W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇതിൽ 6,500mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile