Vivo V60 5G: Sony ZEISS ലെൻസും 6500mAh ബാറ്ററിയുമുള്ള 50-മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ ഫോൺ ഇന്ത്യയിലേക്ക്…
മിസ്റ്റ് ഗ്രേ, മൂൺലൈറ്റ് ബ്ലൂ, ഓസ്പിഷ്യസ് ഗോൾഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിക്കുന്നത്
ചൈനയിലെ വിവോ S30-ന്റെ റീബ്രാൻഡഡ് വേർഷനാണ് വിവോ V60 5ജിയായി ഇന്ത്യയിലെത്തുന്നത്
40000 രൂപയ്ക്ക് താഴെയാണ് വിവോ വി60 5ജിയുടെ വിലയാകുന്നത്
സ്ലിം ഡിസൈനിൽ Sony ZEISS ലെൻസുള്ള Vivo V60 5G ഇന്ത്യയിലേക്ക് വരുന്നു. 37000 രൂപയ്ക്കും 40000 രൂപയ്ക്കും ഇടയിൽ വിലയാകുന്ന വിവോ ഫോണാണിത്. വിവോ വി60 5ജിയുടെ ലോഞ്ച് തീയതി പുറത്തുവിട്ടു. ഒപ്പം സ്മാർട്ഫോണിന്റെ ക്യാമറയെ കുറിച്ചും, മറ്റ് ഫീച്ചറുകളെ കുറിച്ചും റിപ്പോർട്ടുകളുണ്ട്.
SurveyVivo V60 5G ലോഞ്ച് തീയതി
മിസ്റ്റ് ഗ്രേ, മൂൺലൈറ്റ് ബ്ലൂ, ഓസ്പിഷ്യസ് ഗോൾഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 12-നാണ് വിവോ V60 5ജിയുടെ ലോഞ്ച് എന്നാണ് സൂചന. ചൈനയിലെ വിവോ S30-ന്റെ റീബ്രാൻഡഡ് വേർഷനാണ് വിവോ V60 5ജിയായി ഇന്ത്യയിലെത്തുന്നത്. പെർഫോമൻസിലും ക്യാമറയിലും ചൈനീസ് മോഡലിന് സമാനമായിരിക്കും ഇന്ത്യൻ വേരിയന്റും. 40000 രൂപയ്ക്ക് താഴെയാണ് വിവോ വി60 5ജിയുടെ വിലയാകുന്നത്.

വിവോ വി60 5ജിയുടെ പ്രത്യേകതകൾ
6.67 ഇഞ്ച് 1.5k റെസല്യൂഷനിൽ, AMOLED ഡിസ്‌പ്ലേയാണ് ഫോണിൽ നൽകുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള സ്ക്രീനിലായിരിക്കും സ്മാർട്ഫോൺ പുറത്തിറക്കുന്നത്. വിവോയുടെ ഈ പ്രീമിയം ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രൊസസറുണ്ടായിരിക്കും.
6,500mAh ബാറ്ററി ഇതിലുണ്ടാകുമെന്നാണ് സൂചന. 90W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കും. IP68/ IP69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസുമായി ഫോണിലുണ്ടായിരിക്കും. ഫോണിന്റെ വലതുവശത്ത് വോളിയം റോക്കറും പവർ ബട്ടണും സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ട്. സ്പീക്കർ ഗ്രിൽ, സിം സ്ലോട്ടുകൾ ഫോണിലുണ്ടാകും. ഈ വിവോ പ്രീമിയം സ്മാർട്ഫോൺ യുഎസ്ബി ടൈപ്പ്-സി പോർട്ട് ചാർജിങ്ങിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.
വിവോ വി60 5ജിയിൽ ഒരു 50 മെഗാപിക്‌സൽ സോണി ZEISS 3x പെരിസ്‌കോപ്പ് ലെൻസെങ്കിലും പ്രതീക്ഷിക്കാം. ട്രിപ്പിൾ ക്യാമറ യൂണിറ്റിൽ ഒരു 50 മെഗാപിക്‌സൽ ലെൻസും കൊടുത്തേക്കും. 8 മെഗാപിക്‌സൽ അൾട്രാ-വൈഡ് സെൻസറും വിവോ വി60 ഫോണിലുണ്ടാകും. ഇതിൽ 50 മെഗാപിക്‌സൽ സെൽഫി ക്യാമറയും ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 100x ഡിജിറ്റൽ സൂം ഉപയോഗിക്കുന്ന പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസായിരിക്കും ഇതിലുണ്ടാകുക. Zeiss ലെൻസ് സപ്പോർട്ട് ചെയ്യുന്നതിനാൽ, പോർട്രെയ്റ്റ് ഫോട്ടോകൾക്ക് ഇത് ഉത്തമമാണ്.
വിവോ വി60 ഫോണിന്റെ മുൻഗാമിയാണ് വിവോ വി50 5ജി. 6000mAh ബാറ്ററിയിലാണ് വിവോയുടെ V50 5G നിർമിച്ചത്. 50MP പ്രൈമറി ക്യാമറയും, 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ട്. വരുന്ന വി60 സ്മാർട്ഫോണിൽ ക്യാമറയിലും ബാറ്ററിയിലും കാര്യമായ അപ്ഗ്രേഡ് പ്രതീക്ഷിക്കാം. Snapdragon 7 Gen 3 പ്രോസസറിന് പകരം, വിവോ വി60 ഫോണിൽ 7 Gen 4 ആണെന്നതും മറ്റൊരു അപ്ഡേറ്റാണ്.
Also Read: Day 1 Sale: 4K വീഡിയോ റെക്കോഡിങ്, 50MP ട്രിപ്പിൾ ക്യാമറ പുതിയ Samsung Galaxy വിൽപ്പന തുടങ്ങി
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile