Vivo T5 Pro 5G with 9020mAh Battery Gets Massive Price Cut on Flipkart deal
വലിയ ബാറ്ററിയും മികച്ച ഫീച്ചറുകളും ഒരൊറ്റ ഫോണിൽ ആഗ്രഹിക്കുന്നവർക്കായി Vivo T5 Pro ആകർഷകമായ വിലക്കിഴിവിൽ വാങ്ങാം. 9020mAh വമ്പൻ ബാറ്ററിയുള്ള വിവോ 5ജി സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ദീർഘനേരം ഉപയോഗിക്കാനാകുന്ന ബാറ്ററി, ഗെയിമിങ്, വീഡിയോ സ്ട്രീമിങ് ലഭിക്കുന്ന സ്മാർട്ട് ഫോൺ ആണിത്. 1.5K റെസല്യൂഷൻ ഡിസ്‌പ്ലേയും 90W ഫാസ്റ്റ് ചാർജിങ്ങും ലഭിക്കുന്നതിനാൽ ഇതൊരു ഓൾ റൗണ്ടർ സ്മാർട്ട് ഫോണാണെന്ന് പറയാം. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും വിലക്കിഴിവും ബാങ്ക് ഓഫറുകളും പരിശോധിക്കാം.
ബാറ്ററിയിലെ പുലിയായി ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട് ഫോണാണിത്. 55999 രൂപയ്ക്കാണ് വിവോ ടി5 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. സ്മാർട്ട് ഫോൺ 30000 രൂപ റേഞ്ചിൽ ഫ്ലിപ്കാർട്ടിൽ വാങ്ങിക്കാം. 23000 രൂപയുടെ കിഴിവ് വിവോ ടി5 പ്രോയ്ക്ക് ലഭ്യമാണ്. ഇങ്ങനെ സ്മാർട്ട് ഫോൺ 32999 രൂപയ്ക്ക് വാങ്ങിക്കാം.
8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണിനാണ് കിഴിവ്. സ്റ്റൈലിലും പെർഫോമൻസിലും മികവുറ്റ വിവോ ടി5 പ്രോ 5ജി 32999 രൂപയ്ക്ക് വാങ്ങിക്കാം. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡിലൂടെ 1650 രൂപ ഇളവ് ലഭിക്കും. ഇങ്ങനെ വിവോ മിഡ് റേഞ്ച് ഫോൺ 31000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം.
23700 രൂപയുടെ എക്സ്ചേഞ്ച് ഡീലും വിവോ ടി5 പ്രോയ്ക്ക് ലഭ്യമാണ്. 6 മാസത്തേക്ക് 5500 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ടിൽ തരുന്നു.
Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?
പവർ ഹൗസ് സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകളും അറിയാം.