9020mAh ബാറ്ററി മോൺസ്റ്റർ! Vivo 5G യ്ക്ക് ഫ്ലിപ്കാർട്ടിൽ വമ്പൻ വിലക്കിഴിവ്

9020mAh ബാറ്ററി മോൺസ്റ്റർ! Vivo 5G യ്ക്ക് ഫ്ലിപ്കാർട്ടിൽ വമ്പൻ വിലക്കിഴിവ്

വലിയ ബാറ്ററിയും മികച്ച ഫീച്ചറുകളും ഒരൊറ്റ ഫോണിൽ ആഗ്രഹിക്കുന്നവർക്കായി Vivo T5 Pro ആകർഷകമായ വിലക്കിഴിവിൽ വാങ്ങാം. 9020mAh വമ്പൻ ബാറ്ററിയുള്ള വിവോ 5ജി സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ദീർഘനേരം ഉപയോഗിക്കാനാകുന്ന ബാറ്ററി, ഗെയിമിങ്, വീഡിയോ സ്ട്രീമിങ് ലഭിക്കുന്ന സ്മാർട്ട് ഫോൺ ആണിത്. 1.5K റെസല്യൂഷൻ ഡിസ്‌പ്ലേയും 90W ഫാസ്റ്റ് ചാർജിങ്ങും ലഭിക്കുന്നതിനാൽ ഇതൊരു ഓൾ റൗണ്ടർ സ്മാർട്ട് ഫോണാണെന്ന് പറയാം. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും വിലക്കിഴിവും ബാങ്ക് ഓഫറുകളും പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Vivo T5 Pro Price Offer Flipkart

ബാറ്ററിയിലെ പുലിയായി ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട് ഫോണാണിത്. 55999 രൂപയ്ക്കാണ് വിവോ ടി5 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. സ്മാർട്ട് ഫോൺ 30000 രൂപ റേഞ്ചിൽ ഫ്ലിപ്കാർട്ടിൽ വാങ്ങിക്കാം. 23000 രൂപയുടെ കിഴിവ് വിവോ ടി5 പ്രോയ്ക്ക് ലഭ്യമാണ്. ഇങ്ങനെ സ്മാർട്ട് ഫോൺ 32999 രൂപയ്ക്ക് വാങ്ങിക്കാം.

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണിനാണ് കിഴിവ്. സ്റ്റൈലിലും പെർഫോമൻസിലും മികവുറ്റ വിവോ ടി5 പ്രോ 5ജി 32999 രൂപയ്ക്ക് വാങ്ങിക്കാം. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡിലൂടെ 1650 രൂപ ഇളവ് ലഭിക്കും. ഇങ്ങനെ വിവോ മിഡ് റേഞ്ച് ഫോൺ 31000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം.

23700 രൂപയുടെ എക്സ്ചേഞ്ച് ഡീലും വിവോ ടി5 പ്രോയ്ക്ക് ലഭ്യമാണ്. 6 മാസത്തേക്ക് 5500 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ടിൽ തരുന്നു.

Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?

വിവോ ടി5 പ്രോ 5ജി സവിശേഷതകൾ

പവർ ഹൗസ് സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകളും അറിയാം.

  1. ഡിസ്പ്ലേ: 6.8 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോൺ ആണിത്. 5,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമുള്ള ഫോണാണിത്.
  2. ക്യാമറ: OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയാണ് ഈ ഫോണിലുള്ളത്. 2MP ബൊക്കെ സെൻസറാണ് വിവോ ഫോണിന്റെ പിൻവശത്ത് കൊടുത്തിരിക്കുന്നത്. ഇതിലെ ഡ്യുവൽ സെൻസറിന് പുറമെ 32MP സെൽഫി സെൻസറും നൽകിയിട്ടുണ്ട്. 30fps-ൽ 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുണ്ട്.
  3. സോഫ്റ്റ് വെയർ: ഒറിജിൻ ഒഎസ് 6.0 ആൻഡ്രോയിഡ് 16 വേർഷനാണ് ഫോണിലുള്ളത്. നാല് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഇതിലുണ്ട്.
  4. പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റ് വിവോ ടി5 പ്രോ 5ജിയിലുണ്ട്. 12GB വരെ റാമും 256GB UFS 3.1 സ്റ്റോറേജുമുണ്ട്. 7,000mm² വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റമുള്ള ഫോണാണിത്.
  5. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68+IP69 റേറ്റിംഗുണ്ട്.
  6. ബാറ്ററി: 90W ഫാസ്റ്റ് ചാർജിംഗ് സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. 9,020mAh ബാറ്ററിയുടെ കരുത്തും വിവോ ടി5 പ്രോയിൽ ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile