Vivo T5 Pro 5G സ്മാർട്ട്ഫോൺ വമ്പൻ ഓഫറുമായി ഫ്ലിപ്കാർട്ടിൽ ലഭ്യം. ദീർഘനേരം ചാർജ് നിലനിർത്താൻ കഴിയുന്ന, 9020mAh ബാറ്ററി കപ്പാസിറ്റിയുള്ള വിവോ ഫോണിനാണ് ഇളവ്. ശക്തമായ പ്രോസസർ, ആകർഷകമായ ഡിസ്പ്ലേ, മികച്ച ക്യാമറയുള്ള വിവോ ടി5 പ്രോയ്ക്ക് ഫ്ലിപ്കാർട്ടിൽ 41 ശതമാനം കിഴിവിൽ വാങ്ങിക്കാം. 23000 രൂപയോളം നേരിട്ടുള്ള ഡിസ്കൗണ്ട് വിവോ ടി5 പ്രോ 5ജിയ്ക്ക് ലഭ്യമാണ്. ഫോണിന്റെ പ്രധാന സവിശേഷതകളും ഫ്ലിപ്കാർട്ടിൽ ലഭ്യമായ ഡീലും വിശദമായി അറിയാം.
8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണിനാണ് കിഴിവ്. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വില 55,999 രൂപയായിരുന്നു. 41 ശതമാനം കിഴിവിൽ വിവോ ടി5 പ്രോ 5ജി നിങ്ങൾക്ക് 32,999 രൂപയ്ക്ക് വാങ്ങിക്കാം.
ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 1650 രൂപ കിഴിവ് ലഭിക്കുന്നു. 31000 രൂപയ്ക്ക് വിവോ ടി5 പ്രോ ലഭ്യമാണ്. 23700 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും സ്മാർട്ട് ഫോണിനായി ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ മാറ്റി വാങ്ങുന്ന പഴയ ഫോണിന്റെ ക്വാളിറ്റിയും മോഡലും അനുസരിച്ച് ഓഫറിലും വ്യത്യാസം വരും.
6 മാസത്തേക്കുള്ള മികച്ച ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 5500 രൂപ അടച്ച് ഇഎംഐ ഡീൽ സ്വന്തമാക്കാം.
9020mAh പവർഫുൾ ബാറ്ററിയുള്ള ഫോൺ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.
Also Read: യമണ്ടൻ Xiaomi 17 ന് ഫ്ലിപ്കാർട്ടിൽ മെഗാ ഡീൽ; ആമസോണിനെക്കാൾ കുറഞ്ഞ വില