5700mAh പവർഫുൾ Vivo T4R, 17999 രൂപയ്ക്ക് പുത്തൻ സ്റ്റൈലിഷ് സ്മാർട്ഫോണെത്തി
5700mAh പവർഫുൾ ബാറ്ററിയും, സോണി സെൻസറടങ്ങുന്ന ഡ്യുവൽ ക്യാമറയുമാണ് ഇതിലുള്ളത്
വിവോ T4R ഇന്ത്യയിൽ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് പുറത്തിറക്കിയത്
ഗെയിമിങ്ങിൽ ചൂട് കുറയ്ക്കാൻ സഹായിക്കുന്ന ബൈപാസ് ചാർജിംഗ് സാങ്കേതികവിദ്യയുണ്ട്
17,499 രൂപ മുതൽ വിലയാകുന്ന പുത്തൻ Vivo T4R ഇന്ത്യൻ വിപണിയിലെത്തി. 5700mAh പവർഫുൾ ബാറ്ററിയും, സോണി സെൻസറടങ്ങുന്ന ഡ്യുവൽ ക്യാമറയുമാണ് ഇതിലുള്ളത്. സർക്കിൾ ടു സെർച്ച് ഉൾപ്പെടെ നൂതന എഐ ഫീച്ചറുകളുള്ള ഈ ഹാൻഡ്സെറ്റ് ഇന്ത്യയിലെ മിഡ് റേഞ്ച് സ്മാർട്ഫോൺ പ്രേമികൾക്ക് വേണ്ടിയുള്ളതാണ്.
SurveyVivo T4R: വിലയെത്ര?
വിവോ T4R ഇന്ത്യയിൽ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് പുറത്തിറക്കിയത്. 8 ജിബി റാമുള്ള രണ്ട് ഫോണുകളും 12ജിബി റാമിൽ ഒരു വിവോ ഫോണുമാണുള്ളത്.
8GB + 128GB: 17,499 രൂപ
8GB + 256GB: 19,499 രൂപ
12GB + 256GB: 21,499 രൂപ
വിവോ ടി4ആറിന്റെ വിൽപ്പന ആരംഭിക്കുന്നത് ഓഗസ്റ്റ് 5 മുതലായിരിക്കും. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, രാജ്യത്തെ റീട്ടെയിൽ സ്റ്റോറുകൾ വഴിയായിരിക്കും വിൽപ്പന.
തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 2,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. അതുപോലെ 2,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാകും. ഇങ്ങനെ മൂന്ന് വേരിയന്റുകളും നിങ്ങൾക്ക് 20000 രൂപയ്ക്ക് താഴെ ലഭിക്കുന്നതാണ്. 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും വിവോയ്ക്ക് അനുവദിച്ചിരിക്കുന്നു.

വിവോ T4R: സ്പെസിഫിക്കേഷൻ ഇങ്ങനെ…
ഫുൾ HD+ റെസല്യൂഷനോടുള്ള 6.77 ഇഞ്ച് ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റും 1800 nits പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്.
ഇതിന്റെ പെർഫോമൻസിന് 750,000 AnTuTu സ്കോറുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7400 5G പ്രോസസറാണ് ഫോണിൽ കൊടുത്തിട്ടുള്ളത്. IP68, IP69 റേറ്റിങ്ങും, MIL-STD 810H മിലിറ്ററി ഗ്രേഡ് സർട്ടിഫിക്കേഷനുമുണ്ട്.
5,700mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്. ഐഖൂവിന്റെ 90W ഫാസ്റ്റ് ചാർജിങ്ങിനെ ഈ വിവോ മിഡ് റേഞ്ച് സെറ്റ് സപ്പോർട്ട് ചെയ്യുന്നു. ഇത് 44W ഫാസ്റ്റ് വയർഡ് ചാർജിങ് കപ്പാസിറ്റിയുള്ളതാണ്. ഗെയിമിങ് പ്രേമികൾക്ക് ആകർഷകമായ ഒരു ഫീച്ചറും വിവോ ടി4ആറിൽ അവതരിപ്പിച്ചിട്ടുണ്ട്. ഗെയിമിങ്ങിൽ ചൂട് കുറയ്ക്കാൻ സഹായിക്കുന്ന ബൈപാസ് ചാർജിംഗ് സാങ്കേതികവിദ്യ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ക്യാമറയിലേക്ക് വന്നാൽ വിവോ ടി4ആറിന്റെ പിൻഭാഗത്ത് 50 മെഗാപിക്സൽ സോണി IMX882 സെൻസറാണുള്ളത്. ഇത് 4K വീഡിയോ റെക്കോർഡിങ്ങിന് സഹായിക്കുന്നു. ഫോണിൽ 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ചേർത്തിരിക്കുന്നു. ഫോണിന് മുൻവശത്ത്, 32 മെഗാപിക്സൽ ക്യാമറയുണ്ട്. ഈ സെൽഫി സെൻസർ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ആണ് സോഫ്റ്റ് വെയർ. 2 വർഷത്തെ OS അപ്ഗ്രഡും, 3 വർഷത്തെ സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റുകളും കമ്പനി ഉറപ്പാക്കുന്നു. ഇതിൽ AI ഡോക്യുമെന്റുകൾ, സർക്കിൾ ടു സെർച്ച്, AI നോട്ട് അസിസ്റ്റ്, AI സ്‌ക്രീൻ ട്രാൻസ്ലേഷൻ, AI ട്രാൻസ്‌ക്രിപ്റ്റ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile