Vivo T4 Ultra 5G
വിവോ ആരാധകർക്ക് ഇതാ മികച്ച ഓഫർ എത്തി. കരുത്തുറ്റ 5500 mAh ബാറ്ററിയും മികച്ച പെർഫോമൻസും ലഭിക്കുന്ന Vivo T4 Ultra അവിശ്വസനീയമായ വിലക്കുറവിൽ വാങ്ങാം. 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും, 50 എംപി പ്രൈമറി സെൻസറും ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഫോണിലുള്ളത്. പവറിൽ കരുത്തും, ഫോട്ടോഗ്രാഫിയിൽ ട്രിപ്പിൾ സെൻസറിന്റെ പവറും ലഭിക്കുന്ന വിവോ ടി4 അൾട്രായ്ക്ക് ഫ്ലിപ്കാർട്ടിലാണ് കിഴിവ്. ആകർഷകമായ ബാങ്ക് ഓഫറും മികച്ച എക്സ്ചേഞ്ച് ഡീലും വിവോ 5ജി ഫോണിന് ഫ്ലിപ്കാർട്ട് തരുന്നു. ഈ പരിമിതകാല ഓഫറും സവിശേഷതകളും വിശദമായി അറിയാം.
ആമസോണിനേക്കാൾ ഇളവ് ഫ്ലിപ്കാർട്ടിൽ വിവോ ടി4 അൾട്രായ്ക്ക് അനുവദിച്ചിരിക്കുന്നു. 40999 രൂപ വിലയുള്ള 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. 37,689 രൂപയ്ക്കാണ് ആമസോണിൽ സ്മാർട്ട് ഫോൺ വിൽക്കുന്നത്.
35,999 രൂപയ്ക്ക് വിവോ ഫോൺ ഫ്ലിപ്കാർട്ടിൽ ഫോൺ ലഭ്യമാണ്. മീറ്റർ ഗ്രേ, ഫീനിക്സ് ഗോൾഡ് കളറുകളിലുള്ള രണ്ട് ഫോണുകൾക്കും ഇളവുണ്ട്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1800 രൂപയുടെ കിഴിവ് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ വിവോ ടി4 അൾട്രാ 34000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 25600 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. ആകർഷകമായ ഇഎംഐ ഓഫറും വിവോ ടി4 അൾട്രാ തരുന്നു. 6 മാസത്തേക്ക് 6000 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
Also Read: ബജറ്റിൽ കൊച്ചു തിയേറ്റർ! 40 ഇഞ്ച് QLED TV കൾ 20000 രൂപയ്ക്ക് താഴെ, ആമസോണിൽ
50MP ട്രിപ്പിൾ ക്യാമറയും, 5500 mAh ബാറ്ററിയും ചേർന്ന വിവോ സ്മാർട്ട് ഫോണാണിത്. വിവോ ടി4 അൾട്രായുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.