ഇത്ര കുറഞ്ഞ വിലയോ! 5500mAh ബാറ്ററിയുള്ള Vivo T4 Ultra ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വൻ ഡിസ്‌കൗണ്ടിൽ
വിവോ ആരാധകർക്ക് ഇതാ മികച്ച ഓഫർ എത്തി. കരുത്തുറ്റ 5500 mAh ബാറ്ററിയും മികച്ച പെർഫോമൻസും ലഭിക്കുന്ന Vivo T4 Ultra അവിശ്വസനീയമായ വിലക്കുറവിൽ വാങ്ങാം. 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും, 50 എംപി പ്രൈമറി സെൻസറും ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഫോണിലുള്ളത്. പവറിൽ കരുത്തും, ഫോട്ടോഗ്രാഫിയിൽ ട്രിപ്പിൾ സെൻസറിന്റെ പവറും ലഭിക്കുന്ന വിവോ ടി4 അൾട്രായ്ക്ക് ഫ്ലിപ്കാർട്ടിലാണ് കിഴിവ്. ആകർഷകമായ ബാങ്ക് ഓഫറും മികച്ച എക്സ്ചേഞ്ച് ഡീലും വിവോ 5ജി ഫോണിന് ഫ്ലിപ്കാർട്ട് തരുന്നു. ഈ പരിമിതകാല ഓഫറും സവിശേഷതകളും വിശദമായി അറിയാം.
SurveyVivo T4 Ultra Flipkart Price Deal
ആമസോണിനേക്കാൾ ഇളവ് ഫ്ലിപ്കാർട്ടിൽ വിവോ ടി4 അൾട്രായ്ക്ക് അനുവദിച്ചിരിക്കുന്നു. 40999 രൂപ വിലയുള്ള 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. 37,689 രൂപയ്ക്കാണ് ആമസോണിൽ സ്മാർട്ട് ഫോൺ വിൽക്കുന്നത്.

35,999 രൂപയ്ക്ക് വിവോ ഫോൺ ഫ്ലിപ്കാർട്ടിൽ ഫോൺ ലഭ്യമാണ്. മീറ്റർ ഗ്രേ, ഫീനിക്സ് ഗോൾഡ് കളറുകളിലുള്ള രണ്ട് ഫോണുകൾക്കും ഇളവുണ്ട്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1800 രൂപയുടെ കിഴിവ് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ വിവോ ടി4 അൾട്രാ 34000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 25600 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. ആകർഷകമായ ഇഎംഐ ഓഫറും വിവോ ടി4 അൾട്രാ തരുന്നു. 6 മാസത്തേക്ക് 6000 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
Also Read: ബജറ്റിൽ കൊച്ചു തിയേറ്റർ! 40 ഇഞ്ച് QLED TV കൾ 20000 രൂപയ്ക്ക് താഴെ, ആമസോണിൽ
വിവോ ടി4 അൾട്രാ സവിശേഷതകൾ
50MP ട്രിപ്പിൾ ക്യാമറയും, 5500 mAh ബാറ്ററിയും ചേർന്ന വിവോ സ്മാർട്ട് ഫോണാണിത്. വിവോ ടി4 അൾട്രായുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
- ഡിസ്പ്ലേ: 6.78 ഇഞ്ച് FHD+ 120Hz ക്വാഡ് കർവ്ഡ് AMOLED ഡിസ്‌പ്ലേയുമുള്ളത്. 5000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുമുള്ള സ്ക്രീനാണിത്. ഡിസ്പ്ലേയ്ക്കുള്ളിൽ പഞ്ച് ഹോൾ ഡിസൈനാണ് വരുന്നത്.
- പ്രോസസർ: ഈ വിവോ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 9300+ SoC ചിപ്പാണുള്ളത്. ഇതിൽ 4362 mm² VC കൂളിംഗ്, ഗ്രാഫൈറ്റ് കൊടുത്തിരിക്കുന്നു. വിവോ T4 അൾട്രയിൽ 12GB വരെ LPDDR5 റാമും 512GB വരെ UFS 3.1 സ്റ്റോറേജും പിന്തുണയ്ക്കുന്നു.
- സോഫ്റ്റ് വെയർ: Funtouch OS 15 ഉള്ള ആൻഡ്രോയിഡ് 15 ഒഎസ്സാണ് പ്രവർത്തിക്കുന്നത്. 4 വർഷത്തേക്ക് 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഓഫർ ചെയ്യുന്നു. സർക്കിൾ ടു സെർച്ച്, ലൈവ് കോൾ ട്രാൻസ്ലേഷൻ, ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്, ഇറേസ് 2.0 തുടങ്ങിയ ഫീച്ചറുകളും ഫോണിനുണ്ട്.
- ക്യാമറ: ട്രിപ്പിൾ ക്യാമറ ഫോണിൽ സോണി IMX921 സെൻസറിന്റെ 50MP പ്രൈമറി സെൻസറുണ്ട്. ഇത് OIS സപ്പോർട്ട് ചെയ്യുന്നു. 8MP അൾട്രാ-വൈഡ് ക്യാമറയും ഇതിൽ വരുന്നു. ഈ വിവോ ഫോണിൽ സോണി IMX882 സെൻസറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുണ്ട്. ഈ ഫോണിൽ 32MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
- ബാറ്ററി: 90W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് വിവോ സ്മാർട്ട് ഫോണിന് IP64 റേറ്റിംഗുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile