Vivo T4 Ultra 5G: 50MP+50MP+8MP ക്യാമറയും 5500mAh ബാറ്ററിയുമായി വിവോയുടെ പുത്തൻ 5G ഫോൺ…
ബ്ലാക്ക്, വെള്ള നിറത്തിൽ വിവോ ടി4 അൾട്രാ 5ജി ജൂൺ 11-ന് ഇന്ത്യയിൽ പുറത്തിറക്കും
വിവോ ടി4 അൾട്രാ 5ജിക്ക് ഇന്ത്യയിൽ ഏകദേശം 35,000 രൂപ വിലയാകുമെന്നാണ് സൂചന
മുമ്പ് വന്ന T3 അൾട്രായുടെ വില 31,999 രൂപയായിരുന്നു
Vivo T4 Ultra 5G: 500mAh ബാറ്ററിയുള്ള സ്മാർട്ഫോണുമായി വിവോയുടെ പുത്തൻ പോരാളി വരുന്നു. ബ്ലാക്ക്, വെള്ള നിറത്തിൽ വിവോ ടി4 അൾട്രാ 5ജി ജൂൺ 11-ന് ഇന്ത്യയിൽ പുറത്തിറക്കും. ഉച്ചയ്ക്ക് 12 മണിയ്ക്കായിരിക്കും സ്മാർട്ഫോണിന്റെ ലോഞ്ച്.
Surveyലോഞ്ചിന് മുന്നോടിയായി, ഫ്ലിപ്പ്കാർട്ടിലൂടെ കമ്പനി വിവോയുടെ ഡിസൈനും കളർ ഓപ്ഷനുകളും വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചില ഫീച്ചറുകളും വ്യക്തമാക്കി.
Vivo T4 Ultra 5G: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
വിവോ ടി4 അൾട്രായുടെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ടായിരിക്കും. ഇതിന് 6.67 ഇഞ്ച് പിഒഎൽഇഡി ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേ കൊടുത്തേക്കും. ഫോണിന് വിവോ ഐ കെയർ ഫീച്ചറുകൾ നൽകിയേക്കുമെന്നാണ് സൂചന. പവർഫുള്ളാക്കുന്നതിന് T4 അൾട്രായിൽ 5000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുണ്ടാകും.

മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റുള്ള സ്മാർട്ഫോണാണ് വിവോ ടി4 അൾട്രായിൽ ഉൾപ്പെടുത്തുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്‌ഒഎസ് 15 ആയിരിക്കും സോഫ്റ്റ് വെയർ. LPDDR5X RAM, യുഎഫ്‌എസ് 3.1 സ്റ്റോറേജുമായി പ്രോസസർ ബന്ധിപ്പിച്ചിരിക്കും. 2 ദശലക്ഷത്തിലധികം AnTuTu സ്‌കോറുള്ളതായിരിക്കുമെന്നാണ് സൂചന.
ഫോണിന്റെ പിൻവശത്ത് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് നൽകിയേക്കും. വിവോ T4 അൾട്രാ 5ജിയിൽ OIS സപ്പോർട്ടുള്ള സോണി IMX921 ക്യാമറയായിരിക്കും കൊടുക്കുന്നത്. എന്നുവച്ചാൽ 50MP സെൻസറാണ് വിവോ അവതരിപ്പിക്കുക. ഇതിൽ 50MP 3x പെരിസ്കോപ്പ് ലെൻസും, 8MP അൾട്രാ-വൈഡ് സെൻസറും കൊടുത്തേക്കും. ഫോണിന് മുൻവശത്ത്, 50MP സെൽഫി ഷൂട്ടറും നൽകും.
5500mAh ബാറ്ററിയുള്ള സ്മാർട്ഫോണായിരിക്കും വിവോ ടി4 അൾട്രാ. ഇതിൽ 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ടാകും. IP69 സർട്ടിഫിക്കേഷനുള്ളതിനാൽ പൊടി, ജല പ്രതിരോധിക്കുമെന്നാണ് സൂചന.
വിവോ 5G: വിലയും ലഭ്യതയും
ഈ പുത്തൻ വിവോ ഫോൺ ഫ്ലിപ്കാർട്ട്, വിവോയുടെ ഔദ്യോഗിക ഇ-സ്റ്റോറുകളിലൂടെയായിരിക്കും വിൽപ്പന നടത്തുന്നത്. ഫോൺ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും വാങ്ങാനാകും.
വിവോ ടി4 അൾട്രാ 5ജിക്ക് ഇന്ത്യയിൽ ഏകദേശം 35,000 രൂപ വിലയാകുമെന്നാണ് സൂചന. എന്നുവച്ചാൽ മുൻഗാമിയായ വിവോ ടി3 അൾട്രാ 5ജിയേക്കാൾ വില കൂടുതലായിരിക്കും. മുമ്പ് വന്ന T3 അൾട്രായുടെ വില 31,999 രൂപയായിരുന്നു. ഈ സ്മാർട്ഫോണിൽ ഡ്യുവൽ റിയർ ക്യാമറയായിരുന്നു. ഇതിൽ നിന്ന് കാര്യമായ അപ്ഡേറ്റ് ടി4 സീരീസിൽ പ്രതീക്ഷിക്കാം.
ടി3 അൾട്രായിലെ മീഡിയടെക് ഡൈമെൻസിറ്റി 9200+ പ്രോസസറിന് പകരം, ഡൈമെൻസിറ്റി 9300+ ആയിരിക്കും പുതിയ ഫോണിലുണ്ടാകുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile