7 വർഷത്തെ ഇടവേളയ്ക്ക് ശേഷം Vivo S സീരീസ് തിരിച്ചെത്തുന്നു! 7000mAh ബാറ്ററി, 50MP ടെലിഫോട്ടോ ക്യാമറയും

7 വർഷത്തിന് ശേഷം വിവോ S സീരീസ് തിരിച്ചെത്തുന്നു. 7000mAh ബാറ്ററി, 50MP ടെലിഫോട്ടോ ക്യാമറയിൽ Vivo S2 ഓഗസ്റ്റിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിവോയുടെ S സീരീസിലേക്ക് പുതിയ സ്മാർട്ട് ഫോൺ വരുന്നു. 7000mAh ബാറ്ററി കപ്പാസിറ്റിയിൽ വലിയ ബാറ്ററിയുള്ള പുതിയ Vivo S2 സ്മാർട്ട് ഫോൺ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 2019 ജൂലൈയിലാണ് വിവോ എസ്1 എന്ന സ്മാർട്ട് ഫോൺ കമ്പനി പുറത്തിറക്കിയത്. ഇതിന് 7 വർഷത്തിന് ശേഷം ഓഗസ്റ്റ് മാസം വിവോ എസ്2 ഹാൻഡ്സെറ്റ് അവതരിപ്പാക്കാൻ വിവോ തയ്യാറെടുക്കുന്നു.

Also Read: Jio 56 ദിവസ പ്ലാൻ കണ്ട് കണ്ണ് തള്ളരുത്! അൺലിമിറ്റഡ് 5Gയും കോളിങ്ങും ദീർഘവാലിഡിറ്റിയിൽ

ദീർഘനേരം ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററിയോടൊപ്പം, ഫോട്ടോഗ്രഫി പ്രേമികളെ ലക്ഷ്യമിട്ട് 50MP ടെലിഫോട്ടോ ക്യാമറയുമായാണ് സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്യുന്നത്. ഈ പുത്തൻ വിവോ ഫോണിന്റെ ഫീച്ചറുകളും പ്രതീക്ഷിക്കുന്ന വിലയും അറിയാം.

Vivo S2 Expected Specs

വിവോ എസ്2 ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയാണുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടാകുമെന്ന് നേരത്തെയുള്ള ചോർന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 5 ചിപ്‌സെറ്റാകും ഈ ഫോണിൽ ഉപയോഗിക്കുക എന്നും പ്രതീക്ഷിക്കപ്പെടുന്നു.

80W വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന വിവോ ഫോണാണിത്. 7,000mAh ബാറ്ററിയുമായാണ് വിവോ S2 ലോഞ്ച് ചെയ്യുന്നത്.

ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയാകും ഉൾപ്പെടുത്തുന്നത്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ ചേർന്ന ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. സ്മാർട്ട് ഫോണിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയേക്കും.

വിവോ എസ്2 ഇന്ത്യയിലെ വില എത്രയാകും?

8GB + 128GB, 8GB + 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാകും സ്മാർട്ട് ഫോൺ പുറത്തിറക്കുക. ഇതിന് 38,000 രൂപയോ 43,000 രൂപയോ ഇന്ത്യയിൽ വില വന്നേക്കുമെന്നാണ് സൂചന. ഓഗസ്റ്റ് മാസമായിരിക്കും സ്മാർട്ട് ഫോൺ ലോഞ്ച് എന്നാണ് ടിപ്സ്റ്റർമാർ സൂചിപ്പിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :