Vivo S2 ഫോണിൽ Zeiss ക്യാമറയുണ്ടോ? 7 വർഷത്തിന് ശേഷമുള്ള വമ്പൻ തിരിച്ചുവരവിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സ്മാർട്ട്‌ഫോൺ വിപണിയിലെ തരംഗമായിരുന്ന S സീരീസ് മടങ്ങി വരുന്നു. പ്രീമിയം ഫീച്ചറുകളുമായി ഇന്ത്യയിലെ മിഡ് റേഞ്ച് വിപണിയിലേക്കാണ് Vivo S2 ലോഞ്ച് ചെയ്യുന്നത്. സാധാരണ വിവോയുടെ മുന്തിയ ഫോണുകളിൽ Zeiss ട്യൂൺ ലെൻസുകൾ ഫോട്ടോഗ്രാഫി മികവിനായി ഉൾപ്പെടുത്താറുണ്ട്. ഇത്തവണ സ്മാർട്ട് ഫോണിൽ മുൻപ് പ്രീമിയം ഫോണുകളിൽ മാത്രം കണ്ടിരുന്ന Zeiss ക്യാമറ സാങ്കേതികവിദ്യ ഉപയോഗിക്കുമോ എന്നാണ് പലരുടെയും സംശയം.

7,000mAh ബാറ്ററിയും 1.5K റെസല്യൂഷനുള്ള കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഫോൺ വരുന്നതെന്ന് റിപ്പോർട്ടുകൾ. ഇതിനൊപ്പം വിവോ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസ് ലെൻസ് ലഭിക്കുമോ എന്നും നോക്കാം.

Vivo S2 India Launch

2019 ലാണ് കമ്പനി വിവോ എസ്1 പുറത്തിറക്കിയത്. അതേ സമയം വിവോ എസ്2 ലോഞ്ച് ഓഗസ്റ്റ് 6-ന് നടക്കുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യം ഇതുവരെയും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പകരം ഉടൻ വരുന്നു എന്ന് മാത്രമാണ് വിവോ ഇന്ത്യയുടെ ഔദ്യോഗിക ചാനലുകളിലൂടെ അറിയിച്ചത്. സ്മാർട്ട് ഫോണിന്റെ ഏകദേശ രൂപവും ആമസോണിലൂടെ കാണിച്ചിട്ടുണ്ട്. വിവോ എസ്2 ഫോണിന് ചിലപ്പോൾ വിവോ എക്സ്300 എഫ്ഇയുടെ ഡിസൈനുമായി സാമ്യം വന്നേക്കുമെന്നും ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

Also Read: Airtel 199 Plan vs 219 Plan: 28 ദിവസത്തെ പ്ലാനിൽ ഏതാണ് നിങ്ങൾക്ക് ബെസ്റ്റ്?

വിവോ എസ്2 ക്യാമറ ഫീച്ചറുകൾ

വിവോ S2 സ്മാർട്ട് ഫോണിൽ ZEISS ബ്രാൻഡിംഗ് ക്യാമറയല്ല നൽകുന്നതെന്നാണ് വിവരം. അതുപോലെ ഇതിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റും ലഭിക്കില്ല. ഡ്യുവൽ റിയർ ക്യാമറയാണ് പകരം വിവോ എസ്2 വിലുണ്ടാകുക.

50MP പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ക്യാമറയുമാണ് ഫോണിൽ കൊടുക്കുക. 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മറ്റ് ചില റിപ്പോർട്ടുകളും വരുന്നുണ്ട്. ക്യാമറ ഫീച്ചറിനെ കുറിച്ച് ഇനിയും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

Vivo S2 Expected Features

അപ്പർ മിഡ്-റേഞ്ച് വിഭാഗത്തിലാകും വിവോ എസ്2 അവതരിപ്പിക്കുന്നത്. ഇതിൽ ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറുണ്ടാകുമെന്നാണ് സൂചന.

വിവോ എസ് 2 മീഡിയടെക് ഡൈമെൻസിറ്റി 7360 ചിപ്‌സെറ്റിലാകും പ്രവർത്തിക്കുന്നത്. ഇതിൽ 6.59 ഇഞ്ച് 1.5 കെ 120 ഹെർട്സ് വളഞ്ഞ ഒഎൽഇഡി ഡിസ്‌പ്ലേയാകുമുള്ളത്. 80W ചാർജിംഗുള്ള വലിയ 7,000 എംഎഎച്ച് ബാറ്ററിയും ഫോണിൽ പ്രതീക്ഷിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :