Airtel 199 Plan vs 219 Plan: 28 ദിവസത്തെ പ്ലാനിൽ ഏതാണ് നിങ്ങൾക്ക് ബെസ്റ്റ്?

Airtel 199 Plan vs 219 Plan: 28 ദിവസത്തെ പ്ലാനിൽ ഏതാണ് നിങ്ങൾക്ക് ബെസ്റ്റ്?

ലാഭകരമായ റീചാർജ് പ്ലാനുകൾ നോക്കുന്നവർക്ക് Bharti Airtel തരുന്ന മികച്ച പ്രീ പെയ്ഡ് പ്ലാൻ ഏതാണെന്ന് അറിയണ്ടേ? ഒരു മാസം വാലിഡിറ്റിയുള്ള രണ്ട് വ്യത്യസ്ത തരത്തിലുള്ള പാക്കേജുകൾ എയർടെൽ ഓഫർ ചെയ്യുന്നു. 199 രൂപയുടെയും 219 രൂപയുടെയും പ്ലാനുകളിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ആനുകൂല്യങ്ങളാണ് ഇതിലുള്ളത്. 20 രൂപ വ്യത്യാസമുള്ള രണ്ട് പ്ലാനുകളിലും ഒരേ വാലിഡിറ്റിയാണെങ്കിൽ എന്തിനാണ് നിങ്ങൾ അധിക തുക കൊടുത്ത് 219 രൂപ തെരഞ്ഞെടുക്കേണ്ടത്? ഭാരതി എയർടെലിന്റെ 219 രൂപ പ്ലാനിനെ കുറിച്ചും 199 രൂപ പ്ലാനിനെ കുറിച്ചും വിശദമായി പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Airtel 199 Plan Benefits

ഭാർതി എയർടെല്ലിന്റെ 199 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ കുറഞ്ഞ ചെലവിൽ കോളിംഗ് ആവശ്യങ്ങൾക്കായി അവതരിപ്പിച്ചതാണ്.

  1. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, STD കോളുകൾ ഈ പ്ലാനിൽ ലഭിക്കും. അതും റോമിങ് സേവനങ്ങളും 199 രൂപ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
  2. റീചാർജ് ചെയ്ത ദിവസം മുതൽ 28 ദിവസം വരെയാണ് ഈ എയർടെൽ പ്ലാനിന്റെ വാലിഡിറ്റി.
  3. 199 രൂപ പാക്കേജിൽ പ്രതിദിന ഡാറ്റ ലഭ്യമല്ല. എന്നാൽ പ്ലാനിൽ ആകെ 2GB ഇന്റർനെറ്റ് ഡാറ്റ ലഭിക്കും. വളരെ ചുരുങ്ങിയ ഡാറ്റ ആവശ്യമായുള്ളവർക്ക് ഇത് തെരഞ്ഞെടുക്കാവുന്നതാണ്.
  4. ഓരോ ദിവസവും 100 സൗജന്യ SMS സേവനങ്ങളും എയർടെൽ അനുവദിച്ചിട്ടുണ്ട്.
  5. സൗജന്യ സിനിമകൾ, ടിവി ഷോകൾക്കുമുള്ള ഒടിടി ആക്സസും പ്ലാനിൽ ലഭ്യമാണ്. 199 രൂപ റീചാർജിൽ എയർടെൽ എക്സ്ട്രീം പ്ലേ ലഭിക്കുന്നു.
  6. ഇഷ്ടമുള്ള പാട്ട് കോളർ ട്യൂൺ ആയി സെറ്റ് ചെയ്യാൻ ഹലോ ട്യൂൺസ് സേവനം ലഭിക്കുന്നു.
  7. അഡോബ് എക്സ്പ്രെസ്സിന്റെ 12 മാസത്തെ സൗജന്യ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനിലുണ്ട്.

Also Read: 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം Vivo S സീരീസ് തിരിച്ചെത്തുന്നു! 7000mAh ബാറ്ററി, 50MP ടെലിഫോട്ടോ ക്യാമറയും

219 രൂപയുടെ എയർടെൽ പ്ലാനിലെ ആനുകൂല്യങ്ങൾ

219 രൂപ പ്ലാനിലും ഇതേ വാലിഡിറ്റിയാണെങ്കിലും ഡാറ്റ നോക്കി റീചാർജ് ചെയ്യുന്നവർക്കാണ് ഇത് അനുയോജ്യം.

  1. അൺലിമിറ്റഡ് വോയ്സ് കോളുകൾ ഇതിലുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത ലോക്കൽ, STD കോളുകൾ ലഭിക്കുന്നു.
  2. 28 ദിവസത്തേക്ക് മൊത്തം 3GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഇത് ദിവസേന ലഭിക്കുന്ന ഇന്റർനെറ്റ് ഡാറ്റയല്ല.
  3. പ്രതിദിനം 100 SMS ഒടിപി സേവനങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താം.
  4. അഡോബ് എക്സ്പ്രെസ്സിന്റെ 12 മാസത്തെ സൗജന്യ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കും.
  5. പാട്ട് സൗജന്യമായി കോളർ ട്യൂണായി സെറ്റ് ചെയ്യാൻ ഫ്രീ ഹലോ ട്യൂൺസ് ലഭിക്കുന്നു.
  6. സൗജന്യ സിനിമകൾ, ടിവി ഷോകൾക്കായി എയർടെൽ എക്സ്ട്രീം പ്ലേ ആക്സസുണ്ട്.
  7. 199 രൂപ പ്ലാനിലെ പോലെ ഇതിലും ഫോട്ടോ എഡിറ്റിങ്ങിനായി അഡോബ് എക്സ്പ്രെസ് പ്രീമിയം ആക്സസ് ലഭ്യമാണ്.

കുറച്ചുകൂടി ഡാറ്റ വേണമെന്നുള്ളവർക്ക് മാത്രം 219 രൂപയുടെ 28 ദിവസ പ്ലാൻ തെരഞ്ഞെടുക്കാം. എന്നാൽ രണ്ട് പ്ലാനുകളിലെയും ബോണസ് ഓഫറുകളും കോളിങ്, എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile